വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അജിതൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 3 ജൂലൈ 2013 (UTC)[മറുപടി]
- അജിതൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം മാത്രം--Roshan (സംവാദം) 09:21, 5 ജൂൺ 2013 (UTC)[മറുപടി]
ഇത് വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം വഴി സർവ്വവിജ്ഞാനകോശത്തിൽ നിന്ന് മലയാളം വിക്കിപീഡിയയിലേയ്ക്ക് പകർത്തിയ ലേഖനമാണ്. 2008-ൽ തന്നെ പകർത്തപ്പെട്ടതായതിനാൽ ലൈസൻസ് പ്രശ്നങ്ങളുമില്ല. സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയ ലേഖനങ്ങൾക്ക് സ്രോതസ്സുകൾ ചേർക്കേണ്ടതാണെങ്കിലും പരിശോധനായോഗ്യതയ്ക്ക് സ്രോതസ്സുകൾ വേണം എന്ന കടും പിടുത്തം കാട്ടേണ്ടതില്ല. ലേഖനം മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷേ നീക്കം ചെയ്യേണ്ടതില്ല. നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതിലപ്പുറം വിവരങ്ങളും ഇപ്പോൾ തന്നെ ലേഖനത്തിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:34, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക--Adv.tksujith (സംവാദം) 07:04, 6 ജൂൺ 2013 (UTC)[മറുപടി]
ഒരു പേരിൽ കവിഞ്ഞ എന്തു വിവരമാണ്?--റോജി പാലാ (സംവാദം) 08:52, 6 ജൂൺ 2013 (UTC)[മറുപടി]
WP:NOT#DICT എന്നതനുസരിച്ചാണല്ലോ ഒഴിവാക്കാൻ നിർദ്ദേശിച്ചത്? " 'അജയ്യൻ', 'ജയിക്കപ്പെടാനാകാത്തവൻ' എന്ന് ശബ്ദാർഥം" എന്ന ഭാഗം മാത്രമല്ലേ നിഘണ്ടുവിന്റെ ഉള്ളടക്കം എന്ന് പറയാവുന്നത്.
- വൈരാജൻ എന്ന രാജാവിന് സംഭൂതി എന്ന പത്നിയിൽ പുത്രനായി വിഷ്ണു ജനിച്ചപ്പോൾ അജിതൻ എന്നപേരാണ് സ്വീകരിച്ചിരുന്നതെന്ന് ചാക്ഷുഷമന്വന്തരത്തിൽ പരാമർശമുണ്ട്.
- സപ്തർഷികളിൽ ഒരാളിനും ഈ പേരുണ്ടായിരുന്നതായി 14-ം മന്വന്തരത്തിൽ കാണുന്നു
- ബുദ്ധൻറെ പല അവതാരങ്ങളിൽ ഒന്ന് ഈ നാമത്തോടു കൂടിയായിരുന്നുവെന്നു ജാതകകഥകൾ വ്യക്തമാക്കുന്നു.
- ജൈനതീർഥങ്കരന്മാരിൽ രണ്ടാമൻറെ പേര് അജിതൻ എന്നായിരുന്നു.
- ഇക്ഷാകുവംശത്തിലെ പ്രതാപശാലിയായ ഒരു രാജാവ്
- ദുര്യോധനൻറെ 99 സഹോദരന്മാരിൽ ഒരുവൻറെ പേര് അജിതൻ എന്നായിരുന്നു.
ഇതൊക്കെ വിക്കിപീഡിയയിൽ സാധാരണഗതിയിൽ വിവക്ഷാ താളിൽ കാണാവുന്ന കാര്യമാണ്. സർവ്വവിജ്ഞാനകോശത്തിൽ ഇത് ലേഖനമായി ഉൾപ്പെടുത്താനായിരുന്നിരിക്കണം എഡിറ്റോറിയൽ പോളിസി. വിക്കിപീഡിയയിൽ ഈ വിഷയത്തിലെല്ലാം ലേഖനമുണ്ടായാൽ ഭാവിയിൽ ഇത് വിവക്ഷാ താളായി മാറ്റാമായിരിക്കും.
WP:NOT#DICT എന്ന നയത്തിലെ പ്രസക്തഭാഗം ഇതാണ്
“ | വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...... വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കാതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻകൈയെടുക്കുക. | ” |
ഇത് വാക്കിനെ നിർവ്വചിക്കാനായി മാത്രം ഉണ്ടാക്കപ്പെട്ട താളാണോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇക്ഷ്വാകു വംശത്തിലെ രാജാവിനെപ്പറ്റി താളുണ്ടായിക്കഴിയുമ്പോൾ ഇതിൽ നിന്ന് അങ്ങോട്ട് കണ്ണി കൊടുക്കാം. ബുദ്ധന്റെ ഈ പർട്ടിക്കുലർ അവതാരത്തെപ്പറ്റി ബുദ്ധന്റെ ലേഖനത്തിൽ ഒരു വിഭാഗമോ സ്വതന്ത്ര താളോ ഉണ്ടായാൽ അങ്ങോട്ട് കണ്ണി കൊടുക്കാം. എല്ലാ പ്രസ്താവനകൾക്കും കണ്ണിയായിക്കഴിഞ്ഞാൽ ഇതിനെ ഒരു വിവക്ഷാ താളാക്കുകയും ചെയ്യാം. അത്തരം സ്വാഭാവിക പ്രക്രീയ ഈ താൾ നീക്കം ചെയ്താൽ തടസ്സപ്പെടുകയില്ലേ? എന്തായാലും അതൊരു ലേഖനമാക്കാൻ മുൻകൈയെടുക്കുക എന്ന നിർദ്ദേശത്തിനാണ് പ്രാധാന്യം. നീക്കം ചെയ്യുക എന്നതിലല്ല നയത്തിന്റെ ഫോക്കസ്.
സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയതുകൊണ്ടുമാത്രം തൽക്കാലം ലേഖനം നിലനിർത്താമെന്നാണ് എന്റെ അഭിപ്രായം. എന്തായാലും ഇത് വികസിപ്പിക്കേണ്ടതാണെന്ന അഭിപ്രായം ആവർത്തിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:20, 6 ജൂൺ 2013 (UTC)[മറുപടി]
പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും അജിതൻ എന്ന് പേരുണ്ടായിരുന്നവർ എന്നോ മറ്റോ തൽക്കാലം പേരുമാറ്റുകയും ചെയ്യാം എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 6 ജൂൺ 2013 (UTC)[മറുപടി]
ഇതെപ്പറ്റി കൂടുതൽ നോക്കിയപ്പോൾ കണ്ട ഒരു കാര്യം:
- ഇംഗ്ലീഷ് വിക്കിയിൽ വിളിപ്പേരുകളുടെ വർഗ്ഗങ്ങളുണ്ട്. ആയിരക്കണക്കിന് പേരുകളെ സംബന്ധിച്ചാണ് ഇംഗ്ലീഷ് വിക്കിയിൽ വിജ്ഞാനപ്രദമായ താളുകളുള്ളത്. ഓരോ പേരുകളുടെയും സാംസ്കാരിക പശ്ചാത്തലവും പദോത്പത്തിയും മറ്റും താളുകളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഈ താളുകൾ മിക്കതും വിവക്ഷാ താളുകൾ അല്ല താനും.
- ജോസഫ് എന്ന പേരുസംബന്ധിച്ച ഈ താളിന്റെ ചുവടുപിടിച്ച് ഈ ലേഖനം വികസിപ്പിക്കാവുന്നതാണെന്ന് തോന്നുന്നു. മുഹമ്മദ് എന്ന പേരു സംബന്ധിച്ചുള്ള താളും അടിസ്ഥനമാക്കാവുന്നതാണ്.
- പേരുകളെ സംബന്ധിച്ച് മലയാളം വിക്കിപീഡിയയിൽ താളുകൾ പുതുതായി തുടങ്ങാവുന്നതുമാണ് (ഇതിനെതിരായി നമുക്ക് നിലവിൽ നയമൊന്നുമില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 09:35, 6 ജൂൺ 2013 (UTC)[മറുപടി]
എന്റെ പേരിലും ഒരെണ്ണം തുടങ്ങാൻ സ്കോപ് ഉണ്ട്. --Roshan (സംവാദം) 09:38, 6 ജൂൺ 2013 (UTC)[മറുപടി]
തീർച്ചയായും. ഋതിക് റോഷൻ, രാകേഷ് റോഷൻ, റോഷൻ ആൻഡ്രൂസ് മുതലായവരെപ്പറ്റി നമുക്ക് ഇപ്പോൾ തന്നെ താളുകളുണ്ട്. ഈ പേരിന്റെ അർത്ഥമെന്താണെന്നും ഏത് ഭാഷയിൽ നിന്ന് രൂപം കൊണ്ടതാണെന്നും ഇത് ലോകത്തെ ഏതു പ്രദേശത്തെ ആൾക്കാർക്കാണ് സാധാരണയായി നൽകപ്പെടുന്നതെന്നും പുരുഷന്മാർക്കാണോ സ്ത്രീകൾക്കാണോ ഇത് കൂടുതലായി കാണുന്നതെന്നും മറ്റും താളിൽ ഉൾപ്പെടുത്താവുന്ന വിജ്ഞാനപ്രദമായ വിവരങ്ങളാണ്. ഈ പേരുള്ള പ്രധാനപ്പെട്ടവരുടെ ലിസ്റ്റും താളിൽ ഉൾപ്പെടുത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:43, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക പോയിപ്പോയി ഈയിടെ മലയാളം വിക്കിപീഡിയയുടെ സങ്കോചനപ്രവണത കണ്ടു് ചിരിക്കണോ കരയണോ അതോ ആനയഭിപ്രായം പറയണോ എന്നറിയുന്നില്ല.
- അജിതാ ഹരേ എന്നൊരു പ്രസിദ്ധമായ കഥകളി പദം കേട്ടിട്ടുണ്ടോ? വിക്കിപീഡിയ എന്നാൽ ഏതു കൊച്ചുകുട്ടിക്കും ഏതു സാധാരണക്കാരിക്കും ഏതൊരു മനുഷ്യനും ഉപകാരപ്പെട്ടേക്കാവുന്ന, ഏതു കൊച്ചറിവുകൾക്കും ഒരേ പോലെ അസ്തിത്വവും സാധുതയും പ്രതീക്ഷിക്കുന്ന ഒരു മഹാസങ്കൽപ്പമാണെന്നു ധരിച്ചിട്ടുണ്ടോ? അതൊന്നും വേണ്ടെങ്കിൽ, നമുക്കൊക്കെക്കൂടി നന്നായി തുന്നിക്കൂട്ടിയ ഒരു PSC ഗൈഡ് ആക്കി വിക്കിപീഡിയയെ മാറ്റാം. വിശ്വപ്രഭViswaPrabhaസംവാദം 20:11, 6 ജൂൺ 2013 (UTC)[മറുപടി]
ഒരു പ്ലേറ്റ് ആനയഭിപ്രായം പോരട്ടേ! --Roshan (സംവാദം) 13:18, 8 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.