അജിതൻ ഒരു പേര് ആണ് . 'അജയ്യൻ', 'ജയിക്കപ്പെടാനാകാത്തവൻ' എന്ന് ശബ്ദാർഥം .ഈ പേരിൽ പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്നു:

  • വിഷ്ണു, ശിവൻ, ബുദ്ധൻ എന്നിവർക്കെല്ലാം അജിതൻ എന്നപേരുള്ളതായി ഇതിഹാസങ്ങൾ ഘോഷിക്കുന്നു.
  • വൈരാജൻ എന്ന രാജാവിന് സംഭൂതി എന്ന പത്നിയിൽ പുത്രനായി വിഷ്ണു ജനിച്ചപ്പോൾ അജിതൻ എന്നപേരാണ് സ്വീകരിച്ചിരുന്നതെന്ന് ചാക്ഷുഷമന്വന്തരത്തിൽ പരാമർശമുണ്ട്.
  • സപ്തർഷികളിൽ ഒരാളിനും ഈ പേരുണ്ടായിരുന്നതായി 14-ം മന്വന്തരത്തിൽ കാണുന്നു .
  • ബുദ്ധൻറെ പല അവതാരങ്ങളിൽ ഒന്ന് ഈ നാമത്തോടു കൂടിയായിരുന്നുവെന്നു ജാതകകഥകൾ വ്യക്തമാക്കുന്നു.
  • ജൈനതീർഥങ്കരന്മാരിൽ രണ്ടാമൻറെ പേര് അജിതൻ എന്നായിരുന്നു. ഇക്ഷാകുവംശത്തിലെ പ്രതാപശാലിയായ ഒരു രാജാവ് ഈ പേരിൽ വിഖ്യാതനായിരുന്നു.
  • ദുര്യോധനൻറെ 99 സഹോദരന്മാരിൽ ഒരുവൻറെ പേര് അജിതൻ എന്നായിരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

ഈ തിരുത്ത് , ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം പ്രസിദ്ധീകരിച്ച web-edition.sarvavijnanakosam.gov.in (സർവ്വവിജ്ഞാനകോശം) എന്ന സ്രോതസ്സിൽ നിന്ന് വിക്കിപീഡിയിലേക്ക് നവംബർ 2008 മുമ്പ് ഇറക്കുമതി ചെയ്യുതിരിക്കുന്നു. യഥാർത്ഥ ലേഖനം അജിതൻ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=അജിതൻ&oldid=2267791" എന്ന താളിൽനിന്ന് ശേഖരിച്ചത്