വയലാ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ മീനച്ചിൽ(പാലാ) താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് വയലാ. കുറവിലങ്ങാട് നിന്നും 5 കിലോമീറ്ററും പാലായിൽ നിന്നും 14 കിലോമീറ്ററും ദൂരെയാണ് ഗ്രാമത്തിന്റെ സ്ഥാനം. പാലാ, ഏറ്റുമാനൂർ എന്നിവയാണ് വയലായുടെ സമീപ നഗരങ്ങൾ.

വയലാ
വയലായിലെ ഒരു തോട്ടം
Map of India showing location of Kerala
Location of വയലാ
വയലാ
Location of വയലാ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം ഏറ്റുമാനൂർ
ലോകസഭാ മണ്ഡലം കോട്ടയം
ജനസംഖ്യ 8,000
സാക്ഷരത 100%
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°43′0″N 76°35′30″E / 9.71667°N 76.59167°E / 9.71667; 76.59167

ചരിത്രംതിരുത്തുക

വയൽ എന്ന നാമത്തിൽ നിന്നുമാണ് ഗ്രാമത്തിനു ഈ പേരു ലഭിച്ചതെന്നു കരുതുന്നു. 1200 വർഷങ്ങൾക്കു മുമ്പുതന്നെ വയലായിൽ പ്രബുദ്ധമായ ഒരു ജനത വസിച്ചിരുന്നു എന്നതിനു തെളിവാണ് വയലാ പ്രദേശത്തെ വീട്ടുപേരുകൾ. വയലാ വഴിയായിരുന്നു പുരാതനകാലത്തെ പ്രസിദ്ധമായിരുന്ന ‘അഞ്ചലോട്ടം‘ (പട്ടിത്താനം വെമ്പള്ളി വയലാ ഇലയ്ക്കാട് പാവയ്ക്കന് ഉഴവൂർ വെളിയന്നൂർ പൂവക്കുളം മൂവാറ്റുപുഴ) കാളവണ്ടി യാത്രയും സാധാരണ ഈ വഴിയായിരുന്നു. വയലാ കരയില് ഡോ.എസ്.എന്.തീര്ത്ഥയുടെ മാനേജ്മെന്റിലാരംഭിച്ച ഹരിജൻ എൽ.പി.സ്കൂളും 300 വർഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവും 100 വർഷം പഴക്കം ചെന്ന സെന്റ് ജോർജ് സുറിയാനി കത്തോലിക്ക ദേവാലയവുമെല്ലാം ഇന്ന് സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്നു.

സ്ഥാപനങ്ങൾതിരുത്തുക

വയലാ സെന്റ് ജോർജ് ആശുപത്രി, വയലാ സർവീസ് സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വയലാ നെല്ലിക്കുന്ന് ബ്രാഞ്ച്, പോസ്റ്റ് ഓഫീസ്, അക്ഷയ ഇ സെന്റർ ,പബ്ളിക് ലൈബ്രറി വയലാ, ഗ്രാമീണ വായനശാല നെല്ലിക്കുന്ന് , വയലാ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ[1] പുത്തനങ്ങാടി ഗവ: പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിലുണ്ട്.

അധികാരപരിധികൾതിരുത്തുക

എത്തിച്ചേരാനുള്ള വഴിതിരുത്തുക

ബസ്‌'
അടുത്തുള്ള സ്വകാര്യ ബസ്‌ സ്റ്റേഷനുകൾ
1.കുറവിലങ്ങാട് (7 km)
2.ഏറ്റുമാനൂർ (10 km)
3.പാലാ (15km)
4.കോട്ടയം(20km)
അടുത്തുള്ള കെ എസ് ആർ ടി സി ബസ്‌ സ്റ്റേഷനുകൾ
1.ഏറ്റുമാനൂർ (10 km)
2.പാലാ (15km)
3.കോട്ടയം(20km)
തീവണ്ടി
അടുത്തുള്ള തീവണ്ടി നിലയങ്ങൾ
1.ഏറ്റുമാനൂർ (12 km)
3.കോട്ടയം(20km)
വിമാനം
അടുത്തുള്ള വിമാനത്താവളങ്ങൾ
1.നെടുമ്പാശ്ശേരി (72 km)
2.തിരുവനന്തപുരം (180 km)

അടുത്തുള്ള പ്രധാന നഗരങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വയലാ&oldid=3790366" എന്ന താളിൽനിന്ന് ശേഖരിച്ചത്