ലോക്‌സഭ സ്പീക്കർ

(ലോക്സഭ സ്പീക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയുടെ അദ്ധ്യക്ഷപദവിയിലിരിക്കുന്നയാളാണ് ലോക്‌സഭാ സ്പീക്കർ. ഓരോ പൊതുതിരഞ്ഞെടുപ്പിനുശേഷവും സഭ ആദ്യമായി സമ്മേളിക്കുമ്പോൾത്തന്നെ സ്പീക്കറെ തിരഞ്ഞെടുക്കും. ലോക്‌സഭയുടെ കാലാവധിയായ 5 വർഷം തന്നെയാണ് സ്പീക്കറുടെയും കാലാവധി.

ലോക്സഭാ സ്പീക്കർ
സ്ഥാനം വഹിക്കുന്നത്
ഓം ബിർള

2019 ജൂൺ 19  മുതൽ
പദവിലോക്സഭയുടെ അധ്യക്ഷത വഹിക്കുന്ന അംഗം.
അംഗംലോക്സഭ
കാര്യാലയംപാർലമെൻ്റ് മന്ദിരം, ന്യൂ ഡെൽഹി
നിയമനം നടത്തുന്നത്ലോക്സഭാംഗങ്ങൾ
കാലാവധിലോക്‌സഭയുടെ കാലാവധി വരെ (പരമാവധി അഞ്ച് വർഷം)
ആദ്യത്തെ സ്ഥാന വാഹകൻഗണേഷ് വാസുദേവ് മാവ്‌ലങ്കാർ
ഡെപ്യൂട്ടിലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ
ശമ്പളം
  • ₹4,50,000 (പ്രതിമാസം)

സ്പീക്കറുടെ കടമ

തിരുത്തുക

ലോക്‌സഭയിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതും സഭയിലെ ചർച്ചയുടെ കാര്യപരിപാടികൾ തയ്യാറാക്കുന്നതും സ്പീക്കറാണ്. സഭയിൽ അച്ചടക്കം ഉറപ്പുവരുത്താനും ഉത്തരവാദിത്തരഹിതമായി പെരുമാറുന്ന അംഗങ്ങളെ താക്കീത് ചെയ്യാനും ആവശ്യമെങ്കിൽ ശിക്ഷിക്കാനും സ്പീക്കർക്ക് അധികാരമുണ്ട്. ഒരു ബിൽ ധന ബില്ലാണോ അല്ലയോ എന്നു തീരുമാനിക്കുന്നതും സ്പീക്കർ തന്നെ. വിശ്വാസ പ്രമേയം, അടിയന്തര പ്രമേയം, അവിശ്വാസ പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം തുടങ്ങി സഭയിൽ അവതരിപ്പിക്കുന്ന എല്ലാത്തരം പ്രമേയങ്ങൾക്കും സ്പീക്കറുടെ അനുമതി വേണം.

ലോക്‌സഭാ സ്പീക്കർമാരുടെ പട്ടിക

തിരുത്തുക
 
ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്നു ബൽറാം ജാക്കർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായിരുന്നു ഇദ്ദേഹം 9 വർഷവും 10 മാസവും 27 ദിവസവും സ്പീക്കറായിരുന്നു.
ക്രമ നം. പേര് കാലാവധി പാർട്ടി ഭരണകക്ഷി
1 ജി.വി. മാവ്‌ലങ്കാർ മേയ് 15, 1952 - ഫെബ്രുവരി 27, 1956 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
2 എം.എ. അയ്യങ്കാർ മാർച്ച് 8, 1956 - ഏപ്രിൽ 16, 1962 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
3 സർദാർ ഹുക്കം സിങ് ഏപ്രിൽ 17, 1962 - മാർച്ച് 16, 1967 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
4 നീലം സഞ്ജീവ റെഡ്ഡി മാർച്ച് 17, 1967 - ജൂലൈ 19, 1969 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
5 ജി.എസ്. ധില്ലൻ ഓഗസ്റ്റ് 8, 1969 - ഡിസംബർ 1, 1975 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
6 ബലിറാം ഭഗത് ജനുവരി 15, 1976 - മാർച്ച് 25, 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
7 നീലം സഞ്ജീവ റെഡ്ഡി മാർച്ച് 26, 1977 - ജൂലൈ 13, 1977 ജനതാപാർട്ടി ജനതാപാർട്ടി മുന്നണി
8 കെ.എസ്. ഹെഗ്ഡെ ജൂലൈ 21, 1977 - ജനുവരി 21, 1980 ജനതാപാർട്ടി ജനതാപാർട്ടി മുന്നണി
9 ബൽറാം ജാഖർ ജനുവരി 22, 1980 - ഡിസംബർ 18, 1989 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
10 രബി റേ ഡിസംബർ 19, 1989 - ജൂലൈ 9, 1991 ജനതാദൾ ദേശീയ മുന്നണി
11 ശിവ്‌രാജ് പാട്ടീൽ ജൂലൈ 10, 1991 - മേയ് 22, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
12 പി.എ. സാംഗ്മ മേയ് 25, 1996 - മാർച്ച് 23, 1998 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
13 ജി.എം.സി. ബാലയോഗി മാർച്ച് 24, 1998 - മാർച്ച് 3, 2002 തെലുഗുദേശം എൻ.ഡി.എ.
14 മനോഹർ ജോഷി മേയ് 10, 2002 - ജൂൺ 2, 2004 ശിവ് സേന എൻ.ഡി.എ.
15 സോംനാഥ് ചാറ്റർജി ജൂൺ 4, 2004 - മേയ് 30, 2009 സി.പി.ഐ.(എം.) യു.പി.എ.
16 മീര കുമാർ ജൂൺ 4, 2009 - ജൂൺ 4, 2014 ഇന്ത്യൻ നാഷണൽ കോൺഗ്രസ് യു.പി.എ.
17 സുമിത്ര മഹാജൻ ജൂൺ 6, 2014 - 2019 ഭാരതീയ ജനതാ പാർട്ടി ദേശീയ ജനാധിപത്യ സഖ്യം
18 ഓം ബിർള ജൂൺ 19, 2019 - തുടരുന്നു ഭാരതീയ ജനതാ പാർട്ടി ദേശീയ ജനാധിപത്യ സഖ്യം

==

പ്രമാണം:File:Om Birla Member of Parliament Rajasthan India.jpg

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക്‌സഭ_സ്പീക്കർ&oldid=3986782" എന്ന താളിൽനിന്ന് ശേഖരിച്ചത്