മീര കുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
Meera kumar
loksabha speaker


ഇന്ത്യയിലെ പതിനഞ്ചാം ലോക്‌സഭയിലെ സ്പീക്കറാണ് മീര കുമാർ (ജനനം: മാർച്ച് 31, 1945). ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യത്തെ വനിതാ സ്പീക്കറാണ് ഈ ദളിത് വനിത.[1]

മീര കുമാർ
Meira Kumar.jpg
ലോക്‌സഭാ സ്പീക്കർ
Assumed office
ജൂൺ 3, 2009
മുൻഗാമിസോംനാഥ് ചാറ്റർജി
Succeeded byസുമിത്ര മഹാജൻ
Constituencyസസാറാം, ബിഹാർ
ലോക്‌സഭാംഗം
Assumed office
2004
Personal details
Born (1945-03-31) 31 മാർച്ച് 1945 (പ്രായം 75 വയസ്സ്)
പാറ്റ്ന, ബിഹാർ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Spouse(s)മഞ്ജുൾ കുമാർ
Children1 മകൻ, 2 പെൺമക്കൾ
Residenceന്യൂ ഡെൽഹി
As of ജൂൺ 3, 2009
Source: [1]

ജീവിതരേഖതിരുത്തുക

മുൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു ബാബു ജഗ്ജീവൻ റാമിന്റെയും സ്വാതന്ത്ര്യസമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളായി 1945 മാർച്ച് 31-ന് പാറ്റ്നയിലാണ് മീര കുമാർ ജനിച്ചത്. ഡെൽഹി സർവകലാശാലയിൽനിന്ന് എം.എ., എൽ.എൽ.ബി ബിരുദങ്ങൾ കരസ്ഥമാക്കി.[2]

1973-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഇവർ സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, മൗറീഷ്യസ് എന്നീ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-മൗറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. 1976-77 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-79 കാലഘട്ടത്തിൽ ലണ്ടനിലെ ഹൈക്കമ്മീഷനിലും ജോലിനോക്കി. 1980 മുതൽ 85 വരെ വിദേശകാര്യമന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു.[2]

1968 നവംബർ 29-ന് സുപ്രീം കോടതി അഭിഭാഷകനായ മഞ്ജുൾ കുമാറിനെ വിവാഹം കഴിച്ചു. അൻഷുൽ, സ്വാതി, ദേവാംഗന എന്നിവർ മക്കളാണ്.

രാഷ്ട്രീയജീവിതംതിരുത്തുക

വിദേശമന്ത്രാലയത്തിലെ സേവനത്തിനുശേഷം ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. 1990-92, 1996-99 കാലയളവുകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.[2]

1985-ൽ ബിഹാറിലെ ബിജ്നോറിൽ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996-ൽ പതിനൊന്നാം ലോക്‌സഭയിലും 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലും ഡെൽഹിയിലെ കരോൾ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999-ലെ പതിമൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2004-ൽ പതിനാലാം ലോക്‌സഭയിലും 2009-ൽ പതിനഞ്ചാം ലോക്‌സഭയിലും ഇതേ മണ്ഡലത്തിൽനിന്നുതന്നെ വിജയിച്ച് അംഗമായി.[2][3]

1996-98 കാലയളവിൽ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അംഗം, ഹോം അഫയേഴ്സ് കമ്മിറ്റി അംഗം, സ്ത്രീശാക്തീകരണത്തിനുള്ള സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1998 മുതൽ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][4]

മന്ത്രിപദവിയിൽതിരുത്തുക

2004 മുതൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ സാമൂഹ്യനീതിന്യായ വകുപ്പിൽ സഹമന്ത്രിയായിരുന്നു.[2] 2009-ലെ മൻമോഹൻ സിങ് സർക്കാരിൽ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടർന്ന് 2009 മേയ് 31-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[5]

അവലംബംതിരുത്തുക

  1. "India gets its first woman Speaker in Meira Kumar" (ഭാഷ: ഇംഗ്ലീഷ്). IBNLive. ജൂൺ 3, 2009. ശേഖരിച്ചത് ജൂൺ 3, 2009.
  2. 2.0 2.1 2.2 2.3 2.4 2.5 "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Loksabha. ശേഖരിച്ചത് ജൂൺ 3, 2009.
  3. "Meira Kumar's brief profile" (ഭാഷ: ഇംഗ്ലീഷ്). മേയ് 30, 2009. ശേഖരിച്ചത് ജൂൺ 11, 2009.
  4. http://www.manoramaonline.com/news/latest-news/2017/07/17/Presidential-election-today-ram-nath-kovind-meira-kumar.html
  5. "Meira meets Sonia, set to become LS Speaker, SG calls on her" (ഭാഷ: ഇംഗ്ലീഷ്). Indopia. മേയ് 31, 2009. ശേഖരിച്ചത് ജൂൺ 1, 2009.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മീര_കുമാർ&oldid=3148694" എന്ന താളിൽനിന്ന് ശേഖരിച്ചത്