മനോഹർ ജോഷി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. ജി.എം.സി ബാലയോഗിയുടെ മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മനോഹർ ജോഷി
मनोहर जोशी
Manohar Joshi cropped.jpg
15th Chief Minister of Maharashtra
In office
14 March 1995 – 31 January 1999
മുൻഗാമിSharad Pawar
Succeeded byNarayan Rane
13th Speaker of the Lok Sabha
In office
10 May 2002 – 2 June 2004
DeputyP. M. Sayeed
മുൻഗാമിG. M. C. Balayogi
Succeeded bySomnath Chatterjee
ConstituencyMumbai North Central
Mayor of Mumbai
In office
1976–1977
മുൻഗാമിN. D. Mehta
Succeeded byMurli Deora
Personal details
Born (1937-12-02) 2 ഡിസംബർ 1937 (പ്രായം 82 വയസ്സ്)
Political partyShiv Sena
Spouse(s)Anagha

ആദ്യകാല ജീവിതംതിരുത്തുക

റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.ബന്ധുക്കളുടെ സഹായത്തോടെ പഠിച്ച അദ്ദേഹം 2010 ൽ മുംബൈ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ട്രേറ്റ് നേടിയിട്ടുണ്ട്.1964ൽ അനഘാ ജോഷിയെ വിവാഹം കഴിച്ച ഇദ്ദേഹത്തിനു മൂന്നു മക്കളാണുള്ളത്.

"https://ml.wikipedia.org/w/index.php?title=മനോഹർ_ജോഷി&oldid=3254274" എന്ന താളിൽനിന്ന് ശേഖരിച്ചത്