സുമിത്ര മഹാജൻ
ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജൻ (ജനനം 12 ഏപ്രിൽ 1943). പതിനാറാം ലോക്സഭയിൽ മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇവരായിരുന്നു. എട്ട് തവണ ലോക്സഭയിലെത്തിയ സുമിത്രാ മഹാജനാണ് [1] ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വനിത.[2] 2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഇവർ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ്.[3] ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.[അവലംബം ആവശ്യമാണ്]
സുമിത്ര മഹാജൻ | |
---|---|
![]() | |
MP | |
മണ്ഡലം | Indore |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Chiplun, Ratnagiri district | 12 ഏപ്രിൽ 1943
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി(കൾ) | Jayant Mahajan |
കുട്ടികൾ | 2 sons |
വസതി(കൾ) | Indore, Madhya Pradesh |
As of 22 September, 2006 ഉറവിടം: [1] |
ജീവിതരേഖതിരുത്തുക
മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ചിപ്‌ലനിൽ നീലകണ്ഠ സെത്തിന്റെയും ഉഷയുടെയും മകളായി ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, പെട്രോളിയം - പ്രകൃതിവാതകം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി ഇൻഡോർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷം വോട്ടുകൾ നേടി മുൻ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തി.
രാഷ്ട്രീയത്തിൽ.
- 1990 - 1991 വരെ ബിജെപി മഹിളാ മോർച്ച അധ്യക്ഷ.
- 1991- ൽ രണ്ടാം തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തു.
- 1992 - 1994 മധ്യപ്രദേശ് ബിജെപി ഉപാധ്യക്ഷ.
- 1995-1996 പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ.
- 1996 മൂന്നാം തവണ ലോക്സഭയിൽ.
- 1998-1999 ബിജെപി ജനറൽ സെക്രട്ടറി.
- 1998 നാലാം തവണ ലോക്സഭാ അംഗം.
- 1999 ൽ വീണ്ടും അഞ്ചാം തവണ ലോക്‌സഭയിൽ
- 1999 -2002 മാനവ വിഭവ ശേഷി സഹമന്ത്രി
- 2002-2003 സഹകരണം,വിവരസാങ്കേതിക വിദ്യ സഹമന്ത്രി.
- 2003-2004പെട്രോളിയം പ്രകൃതി വാതകം എന്നി വകുപ്പുകൾ കൈകാര്യം ചെയ്തു.
- 2004 ൽ വീണ്ടും ലോക്സഭയിൽ ആറാം തവണ
- 2005 മഹിളാ മോർച്ച പ്രഭാരി
- 2009 ൽ ലോക്‌സഭയിൽ ഏഴാം തവണ.
- 2014 എട്ടാം തവണ ലോക്സഭാ അംഗം.
- 2014 ജൂണ് 16 ന് ലോക്‌സഭാ സ്‌പീക്കർ
2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്തിരുത്തുക
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ പാർട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചു. പ്രധാനമന്ത്രി സമർപ്പിച്ച പ്രമേയത്തെ എൽ.കെ. അദ്വാനി പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ. 2016 ൽ സഭയിൽ അച്ചടക്കലംഘനം നടത്തിയ 25 കോണ്ഗ്രസ് എംപിമാരെ ഇവർ സസ്‌പെന്റ് ചെയ്തു.
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-30.
- ↑ http://daily.bhaskar.com/article/NAT-TOP-sumitra-mahajan-is-the-lady-who-scripted-history-got-her-name-recorded-in-guinne-4616589-PHO.html
- ↑ "സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ജൂൺ 2014.
Persondata | |
---|---|
NAME | Mahajan, Sumitra |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 12 April 1943 |
PLACE OF BIRTH | Chiplun, Ratnagiri district |
DATE OF DEATH | |
PLACE OF DEATH |