ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 5ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാ കോമഡി-റൊമാന്റിക് ചലച്ചിത്രമാണ് ലവ്വ് ആക്ഷൻ ഡ്രാമ (English:Love Action Drama) നയൻതാര,നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് അജു വർഗ്ഗീസും,വൈശാഖ് സുബ്രമണ്യവും,എം സ്റ്റാർ പ്രൊഡക്ഷൻസും ചേർന്നാണ്.1989 ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയുംപ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ,ഈ ചിത്രത്തിൽ നിവിൻ പോളിയുടേയും, നയൻതാരയുടേയും പേരുകൾ യഥാക്രമം ദിനേശൻ,ശോഭ എന്നാണ്.ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും റോബിൻ വർഗീസ് രാജും ചേർന്ന് നിർവഹിച്ചു.മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം 10 കോടി ബഡ്ജറ്റിന് എതിരെ ബോക്സ് ഓഫീസിൽ നിന്നും 30 കോടിയോളം നേടി.

ലവ്വ് ആക്ഷൻ ഡ്രാമ
സംവിധാനംധ്യാൻ ശ്രീനിവാസൻ
നിർമ്മാണംഅജു വർഗീസ്
വൈശാഖ് സുബ്രമണ്യം
രചനധ്യാൻ ശ്രീനിവാസൻ
അഭിനേതാക്കൾനിവിൻ പോളി
നയൻതാര
അജു വർഗീസ്
ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ
രൺജി പണിക്കർ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജോമോൻ ടി ജോൺ
റോബിൻ വർഗീസ് രാജ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഫണ്ടാസ്റ്റിക്ക് ഫിലിംസ്
എം.സ്റ്റാർ ലിറ്റിൽ കമ്മ്യൂണിക്കേഷൻസ്
വിതരണംഫണ്ടാസ്റ്റിക്ക് ഫിലിംസ് റിലീസ്
റിലീസിങ് തീയതി2019 സെപ്റ്റംബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹10 കോടി
സമയദൈർഘ്യം164 മിനിറ്റ്
ആകെ₹30 കോടി

കഥാസാരം

തിരുത്തുക

നയൻതാര അവതരിപ്പിക്കുന്ന ശോഭ എന്ന കഥാപാത്രത്തെ ഒരു ഫോട്ടോയിലൂടെ കാണിച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം. മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും പുകയുന്ന സിഗരറ്റുമൊക്കെ നിറഞ്ഞ വലിയ വീട്ടിൽ ആകെ തകർന്നു നിൽക്കുന്ന ദിനേശനിലൂടെയാണ്(നിവിൻ പോളി) ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് അതിൻ്റെ കാരണത്തിലേക്കാണ് കഥ നമ്മെ നയിക്കുന്നത്.

ദിനേശൻ കുട്ടിക്കാലത്ത് പ്രണയാഭ്യർത്ഥന നടത്തിയ സ്വാതി എന്ന കസിൻ്റെ കൂട്ടുകാരിയാണ് ശോഭ. ശോഭയും കൂട്ടുകാരും സ്വാതിയുടെ വിവാഹത്തിന് ചെന്നൈയിൽ നിന്ന് നാട്ടിലെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇവരെ കൂട്ടിക്കൊണ്ടുവരാൻ എയർപോർട്ടിലേക്ക് എത്തുന്ന സാഗർ(അജു വർഗ്ഗീസ്) വീട്ടിലേക്കുള്ള യാത്രയിൽ ദിനേശനെ കുറിച്ച് വർണിക്കുന്നു. പണ്ട് പ്രണയം നിരസിച്ച കസിൻ്റെ കല്യാണത്തിന് മൂക്കറ്റം വെള്ളമടിച്ച് എത്തുന്ന ദിനേശനെ കല്യാണത്തലേന്നത്തെ പാർട്ടിയിൽ വെച്ച് ശോഭ കണ്ടു മുട്ടുന്നു.

ചെന്നൈ സ്വദേശിയായ ശോഭ കൂട്ടുകാരി സ്വാതിയുടെ കല്യാണം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോയ ശേഷം ദിനേശന് വളരെ ഫോ‍ർമലായി, താങ്സ് മെസേജ് അയക്കുന്നു. ഇത് കണ്ട ദിനേശൻ ചെന്നൈയ്ക്ക് പറക്കുന്നു. പിന്നാലെ സാഗറും എത്തുന്നു.തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

അഭിനേതാക്കൾ

തിരുത്തുക

ചിത്രീകരണം

തിരുത്തുക

വടക്കുനോക്കിയന്ത്രത്തെ ആധുനിക കാലത്ത് വീക്ഷിക്കുന്നതാണ് വിഷയം. ചിത്രത്തിലെ നായകന് തളത്തിൽ ദിനേശന്റെ വിദൂരസാദൃശ്യമുണ്ടെന്നും ധ്യാൻ പറഞ്ഞു. നേരത്തെ മാർച്ചിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് പരിപാടിയുടെ റിഹേഴ്‌സലുമായി നിവിൻ തിരക്കിലായിരുന്നു. അത് കൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം മേയ്മാസം രണ്ടാം വാരത്തിൽ ആരംഭിച്ചു.നേരത്തെ ഗൂഢാലോചന എന്ന ചിത്രത്തിനായി ധ്യാൻ രചന നിർവ്വഹിച്ചിരുന്നു.

ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ കോർത്തിണക്കിയ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷത്തിൽ അധികം കാഴ്ച്ചക്കാരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ടീസർ റിലീസ് ചെയ്ത് ആദ്യ 10 മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം കാഴ്ച്ചക്കാർ പിന്നിട്ടു.

ഷാൻ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച കുടുക്ക് എന്ന ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.

ലവ്വ് ആക്ഷൻ ഡ്രാമ
സൗണ്ട് ട്രാക്ക് by ഷാൻ റഹ്മാൻ
Genreഫിലിം സൗണ്ട് ട്രാക്ക്
Length23.08
Languageമലയാളം
Labelമ്യൂസിക്247
Producerഅജു വർഗീസ്
വൈശാഖ് സുബ്രഹ്മണ്യം
Track listing
# ഗാനംSinger(s) ദൈർഘ്യം
2. "കുടുക്ക്"  വിനീത് ശ്രീനിവാസൻ 2.36
3. "വരവായി"  ഷാൻ റഹ്മാൻ 4.77
4. "ആലോലം"  കെ.ഐസ്സ്.ഹരി ശങ്കർ, 4.13
5. "ചുരുൾ അറിയാത്ത"  വിനീത് ശ്രീനിവാസൻ 1.85
6. "പൊൻവിളക്കായി"  ഷാൻ റഹ്മാൻ 2.29
7. "ഒരു സ്വപ്നം പോലെ"  ഭരത് സജികുമാർ, അശ്വിൻ വിജയൻ,ശ്രീജിഷ് സി. എസ്സ്.,നന്ദ ജെ.ദേവൻ,നാരായണി ഗോപൻ 4.65
ആകെ ദൈർഘ്യം:
23.08
"https://ml.wikipedia.org/w/index.php?title=ലവ്_ആക്ഷൻ_ഡ്രാമ&oldid=3914599" എന്ന താളിൽനിന്ന് ശേഖരിച്ചത്