റെഡ് ഇന്ത്യൻ ജനത
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എന്ന് വിളിക്കുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യൻ എന്ന വാക്കിനെക്കുറിച്ച് മറ്റൊരു സിദ്ധാന്തവും നിലനിൽക്കുന്നു. കരീബിയൻ ദ്വീപസമൂഹങ്ങളിലെ ദ്വീപിലെത്തിയ കൊളംബസ് അവിടുത്തെ നിവാസികളായി അരവാക്കുകളെ ഇന്ത്യൻസ് എന്നുദ്ദേശിച്ചത് സ്പാനീഷ് ഭാക്ഷയിലെ "en Dios" ("of God") or "in Dio" ("in God") എന്നുദ്ദേശിച്ചാണെന്നാണ്. ഇതിനു വ്യക്തമായി തെളിവുകളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലുള്ള ജനങ്ങളുമായുള്ള അർത്ഥവ്യത്യാസം വ്യക്തമാക്കാൻ ഇവരെ റെഡ് ഇന്ത്യക്കാർ എന്ന് വിളിക്കുമെങ്കിലും അമേരിക്കയിൽ പൊതുവെ ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ, അമേരിക്കൻ ഇന്ത്യൻ എന്നീ പദങ്ങൾ ഇവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
![]() Quechua women in Peru | |
Total population | |
---|---|
70 million+ | |
Regions with significant populations | |
Mexico | 25.7 million[1] |
Peru | 14.1 million[2] |
Bolivia | 9.8 million[3] |
Guatemala | 7.5 million[4] |
United States | 5.2 million[5] |
Ecuador | 4.5 million |
Canada | 2.13 million[6] |
Chile | 2.1 million[7] |
Colombia | 1.9 million[8] |
Argentina | 955,000[9] |
Brazil | 997,000[10] |
Venezuela | 524,000[11] |
Honduras | 520,000[12] |
Panama | 460,000[13] |
Nicaragua | 444,000[14] |
Uruguay | 160,000 |
Costa Rica | 118,000[15] |
Paraguay | 116,000[16] |
El Salvador | 70,000[17] |
Guyana | 80,000[18] |
Greenland | 51,000[19] |
Belize | 40,000 (Maya)[20] |
France (French Guiana) | 19,000[21] |
Suriname | 20,300[22] |
Cuba | 4,000[23] |
Dominica | 2,000[24] |
Saint Vincent and the Grenadines | 2,000[25] |
Trinidad and Tobago | 1,500[26] |
Languages | |
Indigenous languages of the Americas, Spanish, Portuguese, English, Dutch, Danish, French | |
Religion | |
ഏഷ്യയുടെ ഭാഗങ്ങളിൽ നിന്നും 20,000 വർഷങ്ങൾക്കു മുൻപ് സൈബീരിയ വഴി അമേരിക്കൻ വൻകരയുടെ പടിഞ്ഞാറു വശത്തുള്ള അലാസ്കയിൽ കുടിയേറി പാർപ്പുറപ്പിച്ചവരായിരുന്നു ഇവരുടെ ആദ്യ തലമുറ. ഇരു ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ച ഇവരുടെ അംഗസംഖ്യ യൂറോപ്യന്മാർ അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് ഇന്നത്തെ ഐക്യനാടുകളിൽ മാത്രം 2 കോടിയോളമായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന തദ്ദേശീയരെ വംശഹത്യനടത്തി ഇല്ലാതാക്കിയതായാണ് കണക്കാക്കപ്പെടുന്നത്. അക്കാലത്ത് സ്പെയിൻ, ബ്രിട്ടൻ, ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ദാരിദ്ര്യവും വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ വർദ്ധിച്ചു വന്നതിൻറെ ഫലമായി പുതിയ നാടുകൾ തേടിപ്പോകുവാൻ യൂറോപ്പിലുള്ളവർ നിർബന്ധിതരായി. അമേരിക്കൻ വൻകരകളിലെത്തിയ യൂറോപ്യൻ കുടിയേറ്റക്കാരെ തദ്ദേശീയർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും താമസിയാതെ അതിഥികൾ ആതിഥേയരാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. 15 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ 80 ശതമാനത്തിലധികം അമേരിക്കൻ ഇന്ത്യാക്കാർ യൂറോപ്പിൽ നിന്നെത്തിയ കുടിയേറ്റക്കാരാൽ ആസൂത്രിതമായി വംശഹത്യ ചെയ്യപ്പെടുകയായിരുന്നു. രണ്ടായിരത്തിലധികം ഭാഷകളും ഉപഭാഷകളും ഇവരുടെയിടയിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ അക്കാലത്ത് 800 ൽ അധികം ഗോത്രങ്ങളും ഉപഗോത്രങ്ങളും ഇവരുടെയിടയിലുണ്ടായിരുന്നു. ഇവരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാനായും, മറ്റുമാണ് ഇവരെ കൊന്നൊടുക്കിയത്. തദ്ദേശീയർക്ക് പരിചയമില്ലാതിരുന്ന യൂറോപ്പിലെ രോഗങ്ങളെ പകർന്നു നൽകിയതും മറ്റും ഇവരുടെ നശീകരണത്തിന് ആക്കം കൂട്ടി. പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യ അനുഷ്ടിച്ചിരുന്ന ഈ ജനതയ്ക്ക് ഇത്തരം രോഗങ്ങൾ അജ്ഞാതവും അവയെ ചെറുക്കാനുള്ള പ്രതിരോധശേഷി തീർത്തും ഇല്ലായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യത്തിനു ശേഷവും ഇക്കൂട്ടരെ വസൂരിയുടെയും മറ്റു പകർച്ച വ്യാധികളുടെയും അണുക്കളുള്ള പുതപ്പുകളും മറ്റും വിതരണം ചെയ്ത് കൊന്നൊടുക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അമേരിക്കൻ ഇന്ത്യക്കാരുമായുണ്ടാക്കിയ ഉടമ്പടികൾ യൂറോപ്പിൽ നിന്നെത്തിയവർ ലംഘിക്കുക പതിവായിരുന്നു. 1763 ൽ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിനും പോണ്ടിയാക്കിന്റെ നേതൃത്വതത്തിലുള്ള ചെറുത്തു നിൽപ്പിനും ശേഷം, സ്കോട്ട്-ഐറിഷ് കുടിയേറ്റക്കാരുടെ അക്രമിസംഘമായ പാക്സ്റ്റൺ ബോയ്സ് പെൻസിൽവാനിയിയലും സമീപ ദേശങ്ങളിലും അഴിഞ്ഞാടുകയും അമേരിക്കൻ ഇന്ത്യാക്കാരെ കൂട്ടക്കശാപ്പ് നടത്തുകയും ചെയ്തിരുന്നു.
ആധുനിക കാലഘട്ടത്തിൽ ഒക്ലഹോമ, കാലിഫോർണിയ, ന്യൂ മെക്സിക്കോ, അരിസോണ എന്നീ സംസ്ഥാനങ്ങളിലായുള്ള ഏകദേശം ഇരുന്നൂറോളം സംവരണ പ്രദേശങ്ങളിൽ മാത്രമായി കഴിയുന്ന ഇവരുടെ അംഗസംഖ്യ 30-ലക്ഷത്തിൽ താഴെയാണെന്നും കണക്കാക്കപ്പെടുന്നു.[27] മുൻകാല്ത്ത് ഇവർക്ക് അമേരിക്കൻ പൌരത്വം അനുവദിച്ചിരുന്നില്ല എങ്കിലും 1924 മുതൽ ഉപാധികളോടെ പൌരത്വം അനുവദിച്ചു തുടങ്ങിയിരുന്നു.
ഇതും കാണുകതിരുത്തുക
അവലംബങ്ങൾതിരുത്തുക
- ↑ "Página no encontrada" (PDF). മൂലതാളിൽ (PDF) നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-12.
- ↑ {{The 2017 National Census included, for the first time, a question of ethnic self-identification that was addressed to people aged 12 and over considering elements such as their ancestry, their customs and their family origin in order to visualize and better understand the cultural reality of the country.}}
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bolivia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഫലകം:Https://www.censopoblacion.gt/mapas
- ↑ United States Census Bureau. The American Indian and Alaska Native Population: 2010
- ↑ Canada, Government of Canada, Statistics (2017-10-25). "Ethnic Origin (279), Single and Multiple Ethnic Origin Responses (3), Generation Status (4), Age (12) and Sex (3) for the Population in Private Households of Canada, Provinces and Territories, Census Metropolitan Areas and Census Agglomerations, 2016 Census - 25% Sample Data". 12.statcan.gc.ca.
- ↑ "Resultados definitivos censo 2017" (PDF). radio.uchile.cl. മൂലതാളിൽ (PDF) നിന്നും 14 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 May 2018.
- ↑ https://www.dane.gov.co/files/investigaciones/boletines/grupos-etnicos/presentacion-grupos-etnicos-2019.pdf
- ↑ "Población indígena o descendiente de pueblos indígenas u originarios en viviendas particulares por sexo, según edad en años simples y grupos quinquenales de edad". 2010. ശേഖരിച്ചത് 14 January 2020.
- ↑ ഫലകം:IBGE. "IBGE - sala de imprensa - notícias". ibge.gov.br. Retrieved 10 November 2015.
- ↑ "About this Collection" (PDF). The Library of Congress. ശേഖരിച്ചത് 29 July 2015.
- ↑ "CIA – The World Factbook – Honduras". cia.gov. മൂലതാളിൽ നിന്നും 2020-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-03.
- ↑ "Panama". The World Factbook. Central Intelligence Agency. മൂലതാളിൽ നിന്നും 2019-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 May 2018.
- ↑ 2005 Census
- ↑ "Costa Rica: People and Society". The World Factbook. Central Intelligence Agency. മൂലതാളിൽ നിന്നും 2020-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 May 2018.
- ↑ "Report: The situation of indigenous peoples in Paraguay". Victoria Tauli-Corpuz. മൂലതാളിൽ നിന്നും 2019-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-06-04.
- ↑ "Una comunidad indígena salvadoreña pide su reconocimiento constitucional en el país". soitu.es. ശേഖരിച്ചത് 23 February 2011.
- ↑ Guyana entry at The World Factbook
- ↑ Greenland entry at The World Factbook
- ↑ Redatam::CELADE, ECLAC – United Nations. Celade.cepal.org. Retrieved 12 July 2013.
- ↑ "Guayana Francesa: Federación de Organizaciones de Amerindios de Guyana (FOAG)" (ഭാഷ: സ്‌പാനിഷ്). April 2010. മൂലതാളിൽ നിന്നും 20 August 2011-ന് ആർക്കൈവ് ചെയ്തത്.
- ↑ 2012 Suriname Census Definitive Results Archived 24 September 2015 at the Wayback Machine. Algemeen Bureau voor de Statistiek - Suriname.
- ↑ http://www.bbc.com/travel/story/20190205-cubas-tano-people-a-flourishing-culture-believed-extinct.
{{cite web}}
: Missing or empty|title=
(help) - ↑ Dominica entry at The World Factbook
- ↑ "The World Factbook — Central Intelligence Agency". Cia.gov. മൂലതാളിൽ നിന്നും 2016-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-06-04.
- ↑ "TRINIDAD AND TOBAGO 2011 POPULATION AND HOUSING CENSUS DEMOGRAPHIC REPORT" (PDF). Guardian.co.tt. മൂലതാളിൽ (PDF) നിന്നും 19 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ഏപ്രിൽ 2018.
- ↑ എ. ശ്യാം (21 സെപ്റ്റംബർ 2014). "റെഡ് ഇന്ത്യൻസ് ഹിറ്റ്ലറെ നിസ്സാരനാക്കുന്ന ക്രൂരതയുടെ ഇരകൾ" (പത്രലേഖനം). ദേശാഭിമാനി. മൂലതാളിൽ നിന്നും 2014-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 സെപ്റ്റംബർ 2014.