റബി വിള
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റബി വിളകൾ എന്നുപറയുന്നു.[1] മൺസൂണിനു ശേഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇവയ്ക്കു വിത്തുവിതയ്ക്കുകയും ഏപ്രിൽ - മേയ് മാസങ്ങളിൽ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.[2] ഗോതമ്പ്, ബാർലി, കടുക്, പയർ, പുകയില എന്നിവ റബി വിളകൾക്ക് ഉദാഹരണങ്ങളാണ്.
പേരിന്റെ ഉത്ഭവംതിരുത്തുക
മുഗൾ സാമ്രാജ്യത്തിന്റെ ആരംഭത്തോടെയാണ് മഞ്ഞിനെ ആശ്രയിച്ചുള്ള കൃഷിരീതിക്ക് 'റബി' എന്ന പേരുലഭിച്ചതെന്നു കരുതുന്നു. [[അറബി ഭാഷ الربیع ]യിൽ 'റബി' എന്ന വാക്കിന്റെ അർത്ഥം വസന്തം എന്നാണ്.
റാബി വിളകൾതിരുത്തുക
ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് കാർഷിക വിളകളെ ഖരീഫ്, റബി, സെയ്ദ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. മഞ്ഞുകാലത്തെ ആശ്രയിച്ചു കൃഷിചെയ്യുന്ന വിളകളെ പൊതുവെ റബി വിളകൾ എന്നുവിളിക്കുന്നു. നല്ല നീർവാഴ്ചയുള്ള മണ്ണിൽ ഇവ തഴച്ചുവളരുന്നു. ശൈത്യകാലത്തു പെയ്യുന്ന മഴയിൽ റാബി വിളകൾ നശിച്ചുപോകാറുണ്ട്.
- പ്രധാനപ്പെട്ട റാബി വിളകളാണ്
ചിത്രശാലതിരുത്തുക
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Balfour, Edward (1885). The Cyclopaedia of India and of Eastern and Southern Asia (3 പതിപ്പ്.). London: Bernard Quaritch. പുറം. 331. മൂലതാളിൽ നിന്നും 2014-04-15-ന് ആർക്കൈവ് ചെയ്തത്.
- ↑ Sowing time of Rabi & Kharif crop | agropedia Archived 2013-01-05 at the Wayback Machine.
പുറംകണ്ണികൾതിരുത്തുക
- E2kB Farming - Rabi, Kharif and Zayad Crops - Animal Husbandry - Fishery
- Location Archived 2012-02-23 at the Wayback Machine. Archived 2012-02-23 at the Wayback Machine.
- India: 2003/04 Rabi Crop Assessment Archived 2007-06-10 at the Wayback Machine., US Department of Agriculture
- Pakistan Agriculture Information
- http://agriculture.up.nic.in/WriteReadData/CDAP-RKVY/Etawah.pdf[പ്രവർത്തിക്കാത്ത കണ്ണി]