കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു. വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.

അഗശി
ചെറു ചണ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
L. usitatissimum
Binomial name
Linum usitatissimum
Synonyms

രൂദ്രപത്നി, നീലപുഷ്പം, ഉമാ, അതസീ, അഗശീ, ദേവീ (സംസ്കൃതം).
അലസീ, തീസീ, മസീനാ(ഹിന്ദി)
അലിഡി, അലിവിരായ് (തമിഴ്)
Flax plant(ആംഗലേയം)

ഔഷധഗുണം

തിരുത്തുക

കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു. [1][2] [3] രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.[4] നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തിൽ ജലാംശം കുറയുകയാണങ്കിൽ ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.[5]

ആയുർവേദത്തിൽ

തിരുത്തുക

രസാദിഗൂണങ്ങൾ[6]

തിരുത്തുക

രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.

ഔഷധയോഗ്യഭാഗങ്ങൾ[7]

തിരുത്തുക

വിത്ത്, പുവ്, ഇല, വിത്തിൽ നിന്ന് എടുക്കുന്ന തൈലം.

അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.

 
അഗശി കുരു

അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.

മറ്റ് ഉപയോഗങ്ങൾ[8]

തിരുത്തുക
  • ഭക്ഷണയോഗ്യം
  • നേത്ര രോഗങ്ങൾ
  • അസ്ഥിസ്രാവം
  • മൂത്രാശയ രോഗങ്ങൾ
  • ക്ഷയം
  • പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളിൽ ഉപയോഗിക്കാം
  • കാമോദ്ദീപനം


അതസി കുരു
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 530 kcal   2230 kJ
അന്നജം     28.88 g
- പഞ്ചസാരകൾ  1.55 g
- ഭക്ഷ്യനാരുകൾ  27.3 g  
Fat42.16 g
പ്രോട്ടീൻ 18.29 g
തയാമിൻ (ജീവകം B1)  1.644 mg  126%
റൈബോഫ്ലാവിൻ (ജീവകം B2)  0.161 mg  11%
നയാസിൻ (ജീവകം B3)  3.08 mg  21%
പാന്റോത്തെനിക്ക് അമ്ലം (B5)  0.985 mg 20%
ജീവകം B6  0.473 mg36%
Folate (ജീവകം B9)  0 μg 0%
ജീവകം സി  0.6 mg1%
കാൽസ്യം  255 mg26%
ഇരുമ്പ്  5.73 mg46%
മഗ്നീഷ്യം  392 mg106% 
ഫോസ്ഫറസ്  642 mg92%
പൊട്ടാസിയം  813 mg  17%
സിങ്ക്  4.34 mg43%
Percentages are relative to US
recommendations for adults.

കുറിപ്പുകൾ

തിരുത്തുക

അതസീ നീലപുഷ്പീച പാർവതീ സ്വാദുമാക്ഷുമാ
അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുർഗൂരൂ
ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ - ഭാവപ്രകാശനിഘണ്ടു.

  1. Chen J, Wang L, Thompson LU (2006). "Flaxseed and its components reduce metastasis after surgical excision of solid human breast tumor in nude mice". Cancer Lett. 234 (2): 168–75. doi:10.1016/j.canlet.2005.03.056. PMID 15913884.{{cite journal}}: CS1 maint: multiple names: authors list (link)
  2. Thompson LU, Chen JM, Li T, Strasser-Weippl K, Goss PE (2005). "Dietary flaxseed alters tumor biological markers in postmenopausal breast cancer". Clin. Cancer Res. 11 (10): 3828–35. doi:10.1158/1078-0432.CCR-04-2326. PMID 15897583.{{cite journal}}: CS1 maint: multiple names: authors list (link)
  3. "Flaxseed Stunts The Growth Of Prostate Tumors". ScienceDaily. 2007-06-04. Retrieved 2007-11-23.
  4. Dahl, WJ (December 2005). "Effects of Flax Fiber on Laxation and Glycemic Response in Healthy Volunteers". Journal of Medicinal Food. Vol. 8 (No. 4): 508–511. Retrieved 2007-05-14. {{cite journal}}: |issue= has extra text (help); |volume= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. ref name = NCCAM>"Flaxseed and Flaxseed Oil". National Center for Complementary and Alternative Medicine. Archived from the original on 2007-07-05. Retrieved 2008-01-03.
  6. അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  7. അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  8. അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
"https://ml.wikipedia.org/w/index.php?title=ചെറുചണ&oldid=3967959" എന്ന താളിൽനിന്ന് ശേഖരിച്ചത്