ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സെയ്ദ് വിളകൾ എന്നുപറയുന്നത്.[1] മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.[2] ഉഷ്ണകാലാവസ്ഥയിൽ വളരുമെങ്കിലും സയ്ദ് വിളകൾക്ക് കൃത്യമായ അളവിൽ ജലവും ആവശ്യമാണ്.[3] മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്. പഴങ്ങളും പച്ചക്കറികളും സെയ്ദ് വിളകൾക്ക് ഉദാഹരണങ്ങളാണ്.

സെയ്ദ് വിളകൾതിരുത്തുക

ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് കാർഷിക വിളകളെ ഖാരിഫ്, റാബി, സെയ്ദ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. വേനൽക്കാലത്തെ ആശ്രയിച്ചുള്ള കാർഷിക വിളകളെ പൊതുവെ സെയ്ദ് വിളകൾ എന്നുവിളിക്കുന്നു.

പ്രധാനപ്പെട്ട സെയ്ദ് വിളകൾ

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. E2kB Farming – Rabi, Kharif and Zaid Crops – Animal Husbandry – Fischery
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=സെയ്ദ്_വിള&oldid=3648216" എന്ന താളിൽനിന്ന് ശേഖരിച്ചത്