പെരുംജീരകം
ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.[1]
Fennel പെരുംജീരകം | |
---|---|
![]() | |
Fennel in flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | അംബെല്ലിഫെറേ (Umbelliferae)
|
ജനുസ്സ്: | |
വർഗ്ഗം: | F. vulgare
|
ശാസ്ത്രീയ നാമം | |
Foeniculum vulgare( ഫൊയിനികുലം വൾഗയർ) Mill. | |
പര്യായങ്ങൾ | |
|
ഗുണങ്ങൾതിരുത്തുക
ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
ഉപയോഗയോഗ്യമായ രാസവസ്തുക്കൾതിരുത്തുക
എസ്ട്രഗോൺ, ഹൈഡ്രോസിന്നാമിക് ആസിഡ് എന്നിവയാണ് ഇതിൽ നിന്നെടുക്കുന്ന പ്രധാന രാസദ്രവ്യങ്ങൾ.[2]
അവലംബംതിരുത്തുക
- ↑ ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
- ↑ http://www.fishoil-s.com/foeniculumvulgare.html
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Foeniculum vulgare എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Foeniculum vulgare എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |