രാധ (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

രാധ (ജനനം : 1965 ജൂൺ 3)[1][2] തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഏതാനും മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. 1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയായിരുന്നു അവർ. സഹോദരി അംബികയും ഒരു നടിയായിരുന്നു. തങ്ങളുടെ കരിയറിൻറെ ഉച്ചസ്ഥായിയിൽ പല ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

രാധ
Radha at 60th South Filmfare Awards 2013
ജനനം
ഉദയ ചന്ദ്രിക

(1965-06-03) 3 ജൂൺ 1965  (58 വയസ്സ്)
ജീവിതപങ്കാളി(കൾ)രാജശേഖരൻ നായർ
(m.1991-present)
കുട്ടികൾകാർത്തിക നായർ (b.1992)
വിഘ്നേഷ് (b. 1995)
തുളസി നായർ (b.1997)
മാതാപിതാക്ക(ൾ)കുഞ്ഞൻ നായർ, കല്ലറ സരസമ്മ
പുരസ്കാരങ്ങൾകലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രട്ടിക്സ്

സ്വകാര്യജീവിതം തിരുത്തുക

കേരള സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്തുള്ള കല്ലറ സ്വദേശിയാണ് രാധ. അവരുടെ മാതാവ് കല്ലറ സരസമ്മ 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്നു. രാധയക്ക് അംബിക, മല്ലിക എന്നിങ്ങനെ രണ്ട് മൂത്ത സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്.

1991 സെപ്റ്റംബർ 10 ന് അവർ രാജശേഖര നായർ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കാർത്തിക നായർ, തുളസി നായർ എന്നി രണ്ട് പെൺമക്കളും വിഘ്‌നേഷ് നായർ എന്ന പേരിൽ ഒരു പുത്രനുമുണ്ട്. രാധയുടെ രണ്ട് പെൺമക്കളും അഭിനേതാക്കളായി അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കഴിഞ്ഞ 25 വർഷങ്ങളായി, കേരളത്തിലെ കോവളത്തും മുംബൈയിലുമായി റെസ്റ്റോറന്റുകളുടെ ഒരു ശൃംഖല നടത്തുന്ന ഈ കുടുംബത്തിന്  മികച്ച തീരദേശ ബീച്ച് റിസോർട്ട് അവാർഡ് ലഭിച്ചിരുന്നു. രാധയുടെ സഹോദരി അംബികയും ഒരു പ്രശസ്ത നടിയാണ്. രാധയുടെ മൂത്ത പുത്രി കാർത്തിക നായർ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ചപ്പോൾ മറ്റൊരു പുത്രിയായ തുളസി നായർ മണിരത്നം ചിത്രമായ കടൽ (2012) എന്ന ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്.

ഔദ്യോഗികജീവിതം തിരുത്തുക

സംവിധായകൻ ഭാരതിരാജയുടെ കണ്ടെത്തലായ രാധ എന്ന അഭിനേത്രിയെ അദ്ദേഹം 1981 ൽ തന്റെ അലൈഗൾ ഒയ്‍വതില്ലൈ എന്ന ചിത്രത്തിൽ നവാഗത നടനായ കാർത്തിക്കിനൊപ്പം അവതരിപ്പിച്ചു.

തമിഴ് സിനിമ തിരുത്തുക

സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്വതില്ലൈ എന്ന ചിത്രത്തിൽ നവാഗതനായ കാർത്തിക്കിനൊപ്പം നായികയായി 1981 ൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് ഹിറ്റായ ഈ സിനിമ ഒരു കൾട്ട് ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. കാർത്തിക്കുമായി അവർ പങ്കിട്ട ഓൺ-സ്ക്രീൻ രസതന്ത്രം വളരെ വിജയകരമായതോടെ പാക്കാതു വീട്ടു റോജ, വാലിബമേ വാ വാ, ഇളഞ്ചൊടികൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനിയ്ക്കുന്നതിനു കാരണമായി. അതേ വർഷം തന്നെ കമൽ ഹാസനോടൊപ്പം ടിക് ടിക് ടിക് എന്ന സിനിമയിൽ രാധ ഒരു ചെറിയ വേഷം ചെയ്തു. ടിക് ടിക് ടിക് എന്ന സിനിമ അവളുടെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചു. പിന്നീട് കമൽ ഹാസനോടൊപ്പം ഒരു കൈദിയിൻ ഡയറി, തൂങ്കാതെ തമ്പി തൂങ്കാതെ, കാതൽ പരിശ്, ജപ്പാനിൽ കല്യാണരാമൻ എന്നീ സിനിമകളിൽ അഭിനയിച്ചു.

എങ്കയോ കെട്ട കുറൽ, കാതൽ പരിശ്, അണ്ണ നഗർ മുതൽ തെരു, ഇദയ കോവിൽ, വെള്ളൈ റോജ തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ സഹോദരി അംബികയുമായി ഒരുമിച്ച് വേഷമിട്ടു. കാതൽ പരിശിൽ അഭിനയിക്കുന്ന കാലത്ത് സഹോദരിമാർ രണ്ടുപേരു അവരുടെ പ്രശസ്തിയുടെ അത്യുന്നതിയിലയാരുന്നതോടൊപ്പം അതിൽ അവർ വളരെ മാദകഭാവമുള്ളതും, വളരെ ആകർഷകത്വമുള്ളതുമായി വനിതകളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അംബികയും രാധയും തങ്ങളുടെ കരിയർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും തമിഴ് സിനിമകളിൽ തെരഞ്ഞെടുത്ത വേഷങ്ങൾ മാത്രം ചെയ്യുന്നതിനു തീരുമാനിക്കുകയും മികച്ച അഭിനേതാക്കൾക്കും സംവിധായകർക്കും ഒപ്പം മാത്രം അഭിനയിക്കുകയും ചെയ്തു. തമിഴ് ചലച്ചിത്രമേഖലയിലെ ആദ്യ വർഷങ്ങൾക്ക് ശേഷം രണ്ട് സഹോദരിമാരെയും ഒരേ സിനിമയിൽ കാണുന്നത് വളരെ അപൂർവമായിരുന്നു.

തെലുങ്ക് സിനിമ തിരുത്തുക

തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ മിസ്റ്റർ വിജയ് കുമാറിൽ ശോഭൻ ബാബുവിനൊപ്പം രാധ അഭിനയിച്ചു. യമുദികി മൊഗുഡു, റൌഡി, റാമുഡു ഭീമുഡു, അഗ്നി പർവതം എന്നിവയാണ് തെലുങ്കിലെ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ചിരഞ്ജീവിയോടൊപ്പം ഏകദേശം 16 ചിത്രങ്ങളിലും ബാലകൃഷ്ണയോടൊപ്പം 6 ചിത്രങ്ങളിലും അഭിനയിച്ചതുകൂടാതെ എൻ‌ടി‌ആർ, എ‌എൻ‌ആർ, കൃഷ്ണ, ശോഭൻ ബാബു തുടങ്ങി നിരവധി പ്രധാന നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവു, എ. കോദണ്ഡരാമ റെഡ്ഡി എന്നിവരാണ് അവർക്ക് ഗ്ലാമർ വേഷങ്ങൾ സമ്മാനിച്ചത്.

കന്നഡ സിനിമ തിരുത്തുക

രാധ ആകെ 4 കന്നഡ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മാംഗ് ഭരോ സജന എന്ന ഹിന്ദി സിനിമയുടെ റിമേക്കായ സൌഭാഗ്യ ലക്ഷ്മി എന്ന ചിത്രത്തിൽ മുതിർന്ന താരങ്ങളായ വിഷ്ണുവർദ്ധൻ, ലക്ഷ്മി എന്നിവരോടൊപ്പം അഭിനയിച്ചു. ഇതിന്റെ തെലുങ്ക് പതിപ്പിലും അവർ വേഷമിട്ടു. രവിചന്ദ്രനൊപ്പവും അവർ സിനിമ ചെയ്തിട്ടുണ്ട്. സഹതാരങ്ങളായ ശരത് ബാബു, രമേശ് ഭട്ട്, മുഖമന്ത്രി ചന്ദ്രു, സുധീർ എന്നിവരോടൊപ്പം 1991 ൽ രണചന്ദി എന്ന സിനിമയിൽ വേഷമിട്ടു. ചിത്രത്തിൽ ശരത് ബാബു അവരുടെ ഭർത്താവായും മുഖ്യമന്ത്രി ചന്ദ്രു ചിത്രത്തിലെ വില്ലനായും അഭിനയിച്ചു. ഈ ചിത്രത്തിൽ അവർക്ക് നിരവധി  പോരാട്ട രംഗങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. കന്നഡയിൽ ഈ ചിത്രം ഇത് വലിയ ഓളമുണ്ടാക്കുകയും കന്നഡ സിനിമാപ്രേമികൾ ചിത്രത്തെ ഇന്നും ഓർക്കുകയും ചെയ്യുന്നു.

മലയാള സിനിമ തിരുത്തുക

സ്വദേശം കേരളമാണെങ്കിലും തമിഴിലും മലയാളത്തിലും തുല്യമായ വിജയം നേടിയ അംബികയിൽ നിന്ന് വ്യത്യസ്തമായി രാധയ്ക്ക് മലയാളത്തിൽ വിജയിക്കാനായില്ല. ആറ് മലയാള ചിത്രങ്ങളിൽ മാത്രമാണ് രാധ അഭിനയിച്ചത്. കെ. ജി. ജോർജ്ജിന്റെ സംസ്ഥാന അവാർഡ് നേടിയ ഇരകൾ (1986) എന്ന ചിത്രത്തിലേതാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. ഈ ചിത്രത്തിലെ നിർമ്മല എന്ന കഥാപാത്രം അവരുടെ അഭിനയജീവിതത്തലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986) എന്ന ചിത്രത്തിൽ ഭരത് ഗോപി, മോഹൻലാൽ, മേനക എന്നിവരടങ്ങിയ താരനിരയോടൊപ്പം അഭിനയിച്ചു. 1987 ൽ‌ അയിത്തം എന്ന ചിത്രം നിർമ്മിക്കുകയും അതിൽ സഹോദരി അംബിക, സുകുമാരൻ, മോഹൻലാൽ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയും ചെയ്തു. മറ്റൊരു ഹിറ്റ് സിനിമയായ ഇന്നത്തെ പ്രോഗ്രാം (1991) ആണ് അവർ അവസാനമായി അഭിനയിച്ച മലയാള സിനിമ.

തെരഞ്ഞെടുത്ത ചിത്രങ്ങൾ തിരുത്തുക

തമിഴ് തിരുത്തുക

Year Film Role
1991 ശാന്തി എനതു ശാന്തി
മറുപക്കം
സിഗരം പ്രിയ
1990 ജഗതലപ്രതാപൻ Guest Appearance
മനൈവി ഒരു മാണിക്കം
മനൈവി വന്ത നേരം
സത്യം സിവം സുന്ദരം
1989 മീനാക്ഷി തിരുവിളയാടൽ ദേവി മീനാക്ഷി
ഒരു പൊണ്ണു നെനച്ചാ
ചിന്നപ്പദാസ്
ന്യായ തരസു
പിക് പോക്കറ്റ്
രാജാധിരാജ Senkamalam
1988 ഉള്ളത്തിൽ നല്ല ഉള്ളം
എൻ ഉയിർ കണ്ണമ്മ
അണ്ണാനഗർ മുതൽ തെരു
1987 താമ്പത്യം
ഉഴവൻ മഗൻ Nirmala
സട്ടം ഒരു വിളയാട്ട് Veni
ജല്ലിക്കട്ട്
വൈരാകിയം
ആനന്ദ്
എങ്ക ചിന്ന രാസ
കാതൽ പരിസ് Chitra
1986 മനിതനിൻ മറുപക്കം
അമ്മൻ കോവിൽ കിഴക്കലേ Kanmani
നിനൈവേ ഒരു സംഗീതം
മെല്ല തിരന്തതു കതവു Tulasi
മനക്കണക്ക്
1985 ഇദയ കോവിൽ Suriya
മുതൽ മരിയാതൈ Kuyili
ഒരു കൈതിയിൻ ഡയറി Rosy
നല്ല തമ്പി
ജപ്പാനിൽ കല്ല്യാണരാമൻ Radha
നീതിയിൻ നിഴൽ
1984 നാൻ മഹാൻ അല്ല
ധാവണി കനവുഗൾ
സിമ്മാ സൊപ്പനം
സരിതിര നായഗൻ
ഇരു മെധൈഗൾ
കൈരാസിക്കാരൻ
നിനവുഗൾ
വെൺ‌ഗയിൻ മൈന്താൻ
അംബിഗൈ നേരിൽ വന്താൽ
1983 പായും പുലി Revathy
വൈരാഗിയം
സിവപ്പു സൂരിയൻ Chithra
ദാമ്പത്യം
തുടിക്കം കരങ്കൾ
തൂങ്കാതെ തമ്പി തൂങ്കാതെ Padmini
അബൂർവ്വ സഗോദരിഗൾ
സന്തിപ്പ്
Muthu Engal Sothu
വെള്ളൈ റോജ
നെഞ്ചമെല്ലാം നീയെ
Oru Kai Pappom
1982 Enkeyo Ketta Kural Kamatchi
Kaadhal Oviyam
Gopurangal Saivathillai Julie
ഇളഞ്ചൊടികൾ
കാട്രുകെന്ന വേളി
കണ്ണേ രാധ
വാലിബമേ വാ വാ
പക്കത്തു വീട് റോജ
നേരം വന്താച്ച്
തുണൈ
ആനന്ദരാഗം
ആയിരം മുത്തങ്കൾ
കാതലിത്തു പാർ
അതിസയപ്പിറവിഗൾ
1981 ടിക് ടിക് ടിക് Radha
അലകൾ ഒയ്വതില്ലൈ Mary

തെലുങ്ക് തിരുത്തുക

വർഷം സിനിമ സഹതാരങ്ങൾ സംവിധാനം കഥാപാത്രം
1991 Pandirimancham Jagapathi Babu Omkaar Madhuravani
Parama Sivudu Krishna Anil Kumar
1990 Kodama Simham Chiranjeevi, Sonam, Mohan Babu K. Muralimohana Rao Bijili
Kondaveeti Donga Chiranjeevi, Vijayashanti, Amrish Puri Kondanda Rami Reddy A.
Qaidi Dada Brahmanandam, Suman T.L.V. Prasad
Aayudham Krishna K. Murali Mohan Rao
1989 Lankeshwarudu Chiranjeevi, Mohan Babu Narayana Rao Dasari
Soggadi Kaapuram Sobhan Babu Kodi Ramakrishna
Dorikithe Dongalu Sobhan Babu K. Murali Mohan Rao
Rudranetra Chiranjeevi, Vijayashanti K. Raghavendra Rao
State Rowdy Chiranjeevi, Banupriya, Satyanarayana Kaikala Gopal B.
Ramudu Bheemudu Balakrishna Hamsalekha
Manchi Kutumbam Krishna Ghattamaneni, Sharada G. Rammohan Rao
Ajatha Satruvu Krishna Viajya Nirmala
Sarwabhoumudu Krishna S. S. Ravichandra Rani
Two Town Rowdy Venkatesh, Naresh Narayana Rao Dasari Padmini/Puppy
Vicky Daada Nagarjuna, Juhi Chawla A. Kodandarami Reddy Revathi
1988 Marana Mrudangam Chiranjeevi, Annapoorna, Brahmanandam A. Kondandarami Reddy Anusha
Yamudiki Mogudu Chiranjeevi, Vijayashanthi, Sathyanarayana Kaikala Ravi Raja Pinisetty
Donga Ramudu Balakrishna, Mohan Babu, Allu Ramalingaiah K. Raghavendra Rao
Rakthabhishekam Balakrishna, Sarath Babu, Somayajulu A. Kodanda Ramireddy
Jamadagni Krishna Bharathiraja
Doragarintlo Dongudu Sobhan Babu Jodi Ramakrishna
Bharya Bhartalu Sobhan Babu K. Murali Mohan Rao
Rowdy No.1 Krishna S.S.Ravichandra
Mugguru Kodukulu Krishna, Mahesh Babu Krishna Roja
Chuttalabbai Krishna Kodi Rama Krishna
Prana Snehithulu Krishnam Raju V. Madhusudan Rao
1987 Jebu Donga Chiranjeevi, Bhanupriya A. Kondandarami Reddy
Tandri Kodukula Challenge Krishna M. Mallikarjuna Rao
1986 Rakshasudu Chiranjeevi, Annapoorna, Nagendra Babu Kondanadarama Reddy A.
Kondaveeti Raja Chiranjeevi, Vijayashanti, Sathyanarayana Kaikala K. Raghavendra Rao Padma
Adavi Raja Sobhan Babu
Muddula Krishnaiah Balakrishna, Vijayashanthi, Sharada Kodi Ramakrishna Radha
Driver Babu Sobhan Babu Boina Subbarao
Kaliyuga Krishnudu Balakrishna, Saradha, Rao Gopala Rao Murali Mohana Rao
Nippulanti Manishi Balakrishna, Sharat Babu, Nuthan Prasad S.B. Chakravarthy Radha, Aasha
Ravana Brahma Krishnam Raju, Sathyanarayana Kaikala K. Raghavendra Rao
1985 Adavi Donga Chiranjeevi, Sharada K. Raghavendra Rao
Rakta Sindhuram Chiranjeevi, Nuthan Prasad Kondaandarama Reddy A.
Puli Chiranjeevi, Sathyanarayana Kaikala Raj Bharath
Vintha Mogudu Mohan Babu T.L.V. Prasad
Donga Chiranjeevi, Sathyanarayana Kaikala Kondanadarama Reddy A.
Agni Parvatam Krishna, Vijayashanti K. Raghavendra Rao Radha/Lulli
Palnati Simham Krishna, Jayasudha Kondanadarama Reddy A.
1984 Naagu Chiranjeevi, Raogopal Rao Prasad Thathineni Rajani
Goonda Chiranjeevi, Sathyanarayana Kaikala Kondanadarama Reddy A.
Adarshavanthudu ANR Kodi Ramakrishna Lakshmi
Vasantha Geetam ANR Singeetham Srinivasa Rao Madhavi/Mary
Raktha Sambandham Krishna Vijaya Nirmala
Iddaru Dongalu Krishna, Sobhan Babu, Jayasudha K. Raghavendra Rao
1983 Chanda Sasanudu N.T. Ramarao, Sharada N.T. Ramarao
Shakthi Krishna, Jayasudha K. Raghavendra Rao
1982 Mr. Vijay Sobhan Babu
Gopala Krishnudu ANR, Jayasudha Kondanadarama Reddy A. Radha
Prema Moortulu Sobhan Babu Kondanadarama Reddy A.

മലയാളം തിരുത്തുക

Year Film Co-stars Direction Role
1991 ഇന്നത്തെ പ്രോഗ്രാം മുകേഷ്, സിദ്ദീഖ്, സൈനുദ്ദീൻ P. G. Viswambaran ഇന്ദുമതി
1987 അയിത്തം മോഹൻലാൽ, അംബിക Venu Nagavally
1986 ഇരകൾ ഗോപി, അശോകൻ K. G. George നിർമ്മല
രേവതിക്കൊരു പാവക്കുട്ടി ഗോപി, മോഹൻലാൽ, മേനക Sathyan Anthikkad സൂസന്ന
1984 ഉമാനിലയം ഷാനവാസ്, ശങ്കർ പണിക്കർ ജോഷി ഉമ
1983 മോർച്ചറി പ്രേംനസീർ, മധു, ശ്രീവിദ്യ ബേബി രാധാദേവി
1977 വിടരുന്ന മൊട്ടുകൾ ബാലതാരം

കന്നഡ തിരുത്തുക

Year Film Direction Role
1991 Ranachandi
1986 Soubhagya Lakshmi Bhargava
1986 Usha G.K. Mudduraj Durgadevi
1985 Savira Sullu G.K. Mudduraj
1984 Digvijaya G.K. Mudduraj Cameo appearance

ടെലിവിഷൻ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-02. Retrieved 2019-02-14.
  2. Collections. Update Video Publication. 1991. p. 394.
"https://ml.wikipedia.org/w/index.php?title=രാധ_(നടി)&oldid=3642925" എന്ന താളിൽനിന്ന് ശേഖരിച്ചത്