കല്ലറ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കല്ലറ .[1]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

കല്ലറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°43′42″N 76°58′30″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾകല്ലറ, കല്ലറ ഠൌൺ, താപസഗിരി, വെള്ളംകുടി, കുറുമ്പയം, പാൽക്കുളം, ചെറുവാളം, കെ.റ്റി.കുന്ന്, പരപ്പിൽ, തെങ്ങുംകോട്, കല്ലുവരമ്പ്, അരുവിപ്പുറം, മുതുവിള, മിതൃമ്മല, കുറിഞ്ചിലക്കാട്, തുമ്പോട്, മുളയിൽക്കോണം
വിസ്തീർണ്ണം35.39 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ24,048 (2001) Edit this on Wikidata
പുരുഷന്മാർ • 11,560 (2001) Edit this on Wikidata
സ്ത്രീകൾ • 12,488 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G010401
LGD കോഡ്221801
കല്ലറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്ലറ (വിവക്ഷകൾ) എന്ന താൾ കാണുക. കല്ലറ (വിവക്ഷകൾ)

ചരിത്രംതിരുത്തുക

മാർത്താണ്ഡവർമ്മയോ എട്ടുവീട്ടിൽ ‍പിള്ളമാരോ ഇവിടെ ഒളിവിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു.

സ്ഥലനാമോൽപത്തിതിരുത്തുക

അറയോടുകൂടിയ പാറകൾ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് 'കല്ലറ' എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനംതിരുത്തുക

തിരുവനന്തപുരം സ്റേറ്റ് കോൺഗ്രസ്സിന്റെ വെഞ്ഞാറമൂട് ശാഖയുടെ ജോ:സെക്രട്ടറി എൻ. ചെല്ലപ്പൻ വൈദ്യൻ, വാസുപിള്ള, തറട്ടയിൽ മുഹമ്മദാലി, കൊച്ചാലുമൂട്ടിൽ ജമാൽ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഖദർ ധാരികളായ കോൺഗ്രസ്സുകാർ. കന്നി 8-ാം തീയതി കല്ലച്ചന്തയിൽ ഒരു കോൺഗ്രസ് യോഗം നടത്തി. ചരിത്രപ്രസിദ്ധമായ കല്ലറ-പാങ്ങോട് സമരത്തിൽ പങ്കെടുത്ത് എസ്. കൊച്ചപ്പിപ്പിള്ളയും, ഭരതന്നൂർ തേമ്പാംകുഴിയിൽ കെ. കൃഷ്ണനും തൂക്കിലേറ്റപ്പെട്ടു. വിപ്ളവകാരികളായിരുന്ന മഠത്തുവാതുക്കൽ ശങ്കരൻ, എൻ.സി.വൈദ്യൻ, തുമ്പോടു മാധവൻ പിള്ള, മുഹമ്മദ് അലി എന്നിവർ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യസമരസേനാനികളാണ്.

കല്ലറയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾതിരുത്തുക

കമ്യൂണിസ്റു പ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനങ്ങളായ ഡി.വൈ.എഫ്.ഐ,സി.ഐ.ടി.യു,എസ്.എഫ്.ഐ, കോൺഗ്രസ് പാർട്ടി, കോൺഗ്രസ് പ്രസ്ഥാനങ്ങളായ യൂത്ത് കോൺഗ്രസ്,കെ.എസ്.യു എന്നിവ രാഷ്ട്രീയ സാമൂഹികരംഗത്തെ സജീവ സാന്നിധ്യമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കേരള സർവകലാശാലയുടെ യു.ഐ.ടി, ഗവ.ബോയ്സ്&ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിതൃമ്മല,അരുവിപ്പുറം എൽ.പി.എസ്,ഗവ.എൽ.പി സ്കൂൾ മുതുവിള,എസ്.കെ.വി യു.പി.എസ് മുതുവിള

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

സംസ്കൃതി കോളേജ്,വേദാസ് കോളേജ് കല്ലറ,സമസ്യ സ്കൂൾ ഡെയ്സ്,ഗുരുദേവ്, ടീച്ചേഴ്സ് അക്കാദമി, എക്സലൻ്റ് പി.എസ്.സി അക്കാദമി,ടാൻജന്റ് അക്കാദമി ,ഹൈനസ് പാരലൽ കോളേജ് എന്നിവ കല്ലറയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ഗതാഗതംതിരുത്തുക

1940-കളിൽ പഞ്ചായത്തിലൂടെ വാഹനഗതാഗതം ആരംഭിച്ചു. കല്ലറ-പാട്ടറ റോഡ്, കല്ലറ-തറട്ട റോഡ്, പാട്ടറ-പാങ്ങോട് റോഡ് കല്ലറ-പാങ്ങോട് റോഡ് കല്ലറ-തച്ചോണം-മുല്ലക്കര റോഡ് എന്നീ റോഡുകൾ ഗതാഗത യോഗ്യമാണ്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾതിരുത്തുക

1953-ജൂലൈ 17-ാം തീയതി രൂപംകൊണ്ട കല്ലറ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എൻ.വാസുദേവൻ പിള്ളയായിരുന്നു.

ഭൂപ്രകൃതിതിരുത്തുക

കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഇടനാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന പ്രദേശമാണെങ്കിലും മലനാടിന്റെ സ്വഭാവം ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കല്ലറയിലുള്ളത്. മുഴുവൻ ഭാഗങ്ങളിലും. വലിയ കുന്നുകളും, കുത്തിറക്കങ്ങളും, അങ്ങിങ്ങ് ഉയർന്ന പാറക്കെട്ടുകളും, താഴ്വാരങ്ങളിൽ നിന്നൊലിച്ചിറങ്ങുന്ന നീർചാലുകൾ, ഒന്നിച്ചുചേർന്ന ചെറുതോടുകളും, കുന്നുകൾ തിരയിലെ നെൽപ്പാടങ്ങളും ചേർന്നതാണ് ഭൂപ്രകൃതി. വെട്ടുകൽ മണ്ണ്, കറുത്ത നിറമുള്ള മേൽമണ്ണ്, ചരൽ കലർന്ന ചെമ്മണ്ണും കïുവരുന്നു.

ജലപ്രകൃതിതിരുത്തുക

വാമനപുരം നദി, വറണ്ടാംതോട്, നീർച്ചാലുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾതിരുത്തുക

മിതൃമ്മല ക്ഷേത്രം,കല്ലറ ടൗൺ ജുമാമസ്ജിദ്,പാട്ടറ മസ്ജിദ്, തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം, വാമനപ്രതിഷ്ഠയുള്ള തേവർകോവിൽ,കല്ലറ വലിയപള്ളി, മുതുവിള/കല്ലറ ക്രൈസ്തവ ദേവാലയം, തടിഭിത്തിയോടുകൂടിയ 400 വർഷം പഴക്കമുള്ള ഇലങ്കം ക്ഷേത്രം, കിഴക്കേ ശിവക്ഷേത്രം,ചെറുവാളം ആയിരവില്ലി ശ്രീരാജരാജേശ്വരി ക്ഷേത്രം, ഇളവൂർക്കരിക്കകം ആയിരവില്ലി ക്ഷേത്രം,കൊച്ചുകരിക്കകം മാടൻ നട തെങ്ങുംകോട് മലപ്പുറം ദേവി ക്ഷേത്രം,കഴുകന്പച്ച മഹാവിഷ്ണു ക്ഷേത്രം, പാട്ടറ വളവിൽ ഹനുമാൻ ക്ഷേത്രം, കല്ലറ ആയിരവില്ലി ക്ഷേത്രം, എന്നീ ക്ഷേത്രങ്ങൾ ഇവിടെ നിലനില്ക്കുന്നു.

ഗ്രാമ പഞ്ചായത്ത് വാർഡുകൾതിരുത്തുക

  1. കല്ലറ
  2. കല്ലറ ഠൌൺ
  3. പാൽക്കുളം
  4. താപസഗിരി
  5. കുറുമ്പയം
  6. കൊടിതൂക്കിയകുന്ന്
  7. ചെറുവാളം
  8. തെങ്ങുംകോട്
  9. പരപ്പിൽ
  10. കല്ലുവരമ്പ്
  11. മുതുവിള
  12. കുറിഞ്ചിലക്കാട്
  13. അരുവിപ്പുറം
  14. മിത്യമ്മല
  15. മുളയിൽകോണം
  16. തുമ്പോട്

അവലംബംതിരുത്തുക

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കല്ലറ ഗ്രാമപഞ്ചായത്ത്)