ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിശോർ കുമാർ (ബംഗാളി: কিশোর কুমার) (ഓഗസ്റ്റ് 4, 1929ഒക്ടോബർ 13, 1987) . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിശോർ കുമാർ.

കിശോർ കുമാർ
Kishore-Kumar 0.jpg
ജീവിതരേഖ
ജനനനാമംഅഭാസ് കുമാർ ഗാംഗുലി
സംഗീതശൈലിഹിന്ദി, ബംഗാളി, ഇതര ഭാഷാ ഗാനങ്ങൾ, പിന്നണി ഗായകൻ
തൊഴിലു(കൾ)ഗായകൻ, നടൻ, ഗാനരചന, സംഗീതസം‌വിധാനം, ,തിരക്കഥ, സം‌‌വിധാനം.
ഉപകരണംവോക്കലിസ്റ്റ്
സജീവമായ കാലയളവ്1948–1987

പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിശോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ബഹുമതിയും കിശോർ കുമാറിന്റെ പേരിലാണ്. [അവലംബം ആവശ്യമാണ്].

ത‌ന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ അമിത് കുമാറും ചേർന്ന് ബോളിവുഡിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു.

ആദ്യകാലംതിരുത്തുക

അഭാസ് കുമാർ ഗാംഗുലി എന്ന പേരിൽ മധ്യ പ്രവിശ്യകളിലെ (ഇപ്പോൾ മധ്യപ്രദേശിൽ) ഖാണ്ട്വയിലെ ഒരു ബംഗാളി ബ്രാഹ്മണ ഗാംഗുലി[1][2] കുടുംബത്തിലാണ് കിഷോർ കുമാർ ജനിച്ചത്.[3] പിതാവ് കുഞ്ചലാൽ ഗാംഗുലി (ഗംഗോപാധ്യായ്) ഒരു അഭിഭാഷകനും മാതാവ് ഗൌരി ദേവി ഒരു സമ്പന്ന ബംഗാളി കുടുംബത്തിൽ നിന്നുള്ള വനിതയുമായിരുന്നു. കുഞ്ചലാൽ ഗംഗോപാധ്യായയ്ക്ക് ഖാണ്ട്വയിലെ കാമവിസാദർ ഗോഖലെ കുടുംബത്തിൽ സ്വകാര്യ അഭിഭാഷകനായി ജോലി ചെയ്യാനുള്ള ക്ഷണം ലഭിച്ചു. അശോക് (മൂത്തയാൾ), സതിദേവി, അനൂപ് എന്നീ നാല് സഹോദരങ്ങളിൽ കിഷോർ ഏറ്റവും ഇളയ കുട്ടിയായിരുന്നു.[4]

കിഷോർ കുട്ടിയായിരിക്കുമ്പോൾത്തന്നെ സഹോദരൻ അശോക് ബോളിവുഡ് നടനായിത്തീർന്നിരുന്നു. പിന്നീട് അശോകിന്റെ സഹായത്തോടെ അനൂപും സിനിമയിലേക്ക് കടന്നു.[5] ഇൻഡോറിലെ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.[6]

അവലംബംതിരുത്തുക

  1. "Kishore Kumar". Firstpost. 4 August 2011. ശേഖരിച്ചത് 17 November 2020.
  2. ITGD (4 August 2011). "Kishore Kumar birthday: His favourite songs". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 17 November 2020.
  3. "When Kumar insisted on the bullockcart ride". The Indian Express. 13 October 2010. മൂലതാളിൽ നിന്നും 11 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 October 2010.
  4. Nabendu Ghosh (1995). Ashok Kumar: His Life and Times. Indus. ISBN 978-81-7223-218-4. മൂലതാളിൽ നിന്നും 19 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 October 2016.
  5. Derek Bose (1 January 2006). Everybody Wants a Hit: 10 Mantras of Success in Bollywood Cinema. Jaico Publishing House. pp. 38–. ISBN 978-81-7992-558-4. മൂലതാളിൽ നിന്നും 19 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 October 2016.
  6. "Facts about Indore" Archived 9 June 2015 at the Wayback Machine., "District Administration Indore", 2015

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കിഷോർ_കുമാർ&oldid=3510536" എന്ന താളിൽനിന്ന് ശേഖരിച്ചത്