മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ പശ്ചിമഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ബാന്ദ്ര. ബോളിവുഡിലേയും രാഷ്ട്രീയത്തിലേയും നിരവധി പ്രമുഖരുടെ വാസസ്ഥലമാണ് ബാന്ദ്ര[1].

ബാന്ദ്ര

വാന്ദ്രേ
Neighborhood
ബാന്ദ്ര തീരത്തിന്റെ വിഹഗവീക്ഷണം
ബാന്ദ്ര തീരത്തിന്റെ വിഹഗവീക്ഷണം
രാജ്യംഇന്ത്യ
Stateമഹാരാഷ്ട്ര
Districtമുംബൈ സബർബൻ
മെട്രോമുംബൈ
സോൺ3
വാർഡ്എച്ച് വെസ്റ്റ്
ജനസംഖ്യ
 (1991)
 • ആകെ300,000
Demonym(s)Bandraite, Vandrekar
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
400 050
400 051
വാഹന റെജിസ്ട്രേഷൻMH-02
Lok Sabha constituencyമുംബൈ നോർത്ത് സെൻട്രൽ
Vidhan Sabha constituencyബാന്ദ്ര വെസ്റ്റ്
ബാന്ദ്ര ഈസ്റ്റ്

പേരിനു പിന്നിൽ

തിരുത്തുക

തുറമുഖം എന്നർഥം വരുന്ന ‘ബന്ദർ’ എന്ന ഉർദു-പേർഷ്യൻ വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. മറാഠിയിലും തുറമുഖം എന്നർഥമുള്ള ‘വാന്ദ്രെ’ എന്ന പേരിലാണ് ബാന്ദ്ര അറിയപ്പെടുന്നത്.

ചരിത്രം

തിരുത്തുക

പന്ത്രണ്ടാം നൂറ്റാണ്ടിൽ സിൽഹാര രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ സ്ഥലം. കോലികളും മീൻപിടുത്തക്കാരും ചേർന്ന ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു ബാന്ദ്ര. 1534 ൽ ഡിയേഗോ ഡാ സിൽവേയ്രാ എന്ന പോർച്ചുഗീസ് കപ്പിത്താൻ ബാന്ദ്ര ഉൾക്കടലിലെത്തുകയും അതിനടുത്തുള്ള മത്സ്യബന്ധന ഗ്രാമം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ബാന്ദ്ര പോർച്ചുഗീസ് ഭരണത്തിൻ കീഴിലായി. 1661 ൽ പോർച്ചുഗലിലെ കാതറീനെ രാജാവ് ചാൾസ് വിവാഹം കഴിച്ചപ്പോൾ, സ്ത്രീധനത്തിന്റെ ഭാഗമായി മുംബൈ ദ്വീപുകൾ ഇംഗ്ലണ്ടിന് നൽകി[2]. എന്നിരുന്നാലും, ബാന്ദ്ര അടങ്ങുന്ന സാൽസെറ്റ് ദ്വീപ് ഈ കരാറിന്റെ ഭാഗമായിരുന്നില്ല. 1775 ൽ സൂററ്റ് ഉടമ്പടി ഒപ്പുവെച്ചതോടെ ബാന്ദ്ര ഇംഗ്ലീഷുകാരുടെ കീഴിലായി. പക്ഷേ 1779 ൽ ആംഗ്ലോ-മറാത്ത യുദ്ധത്തിൽ മറാഠകൾ ഈ പ്രദേശം കീഴടക്കി. 1802 ൽ ബാജിറാവു രണ്ടാമൻ ബാന്ദ്രയെ ബ്രിട്ടീഷുകാർക്ക് നൽകി. പിന്നീട് 1947 ഓഗസ്റ്റ് 14 വരെ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു ഇത്. 1876 ൽ ഒരു മുനിസിപ്പാലിറ്റിയുടെ പദവിയിലേക്ക് ബാന്ദ്ര ഉയർത്തപ്പെട്ടു.

ക്രിസ്തുമതം

തിരുത്തുക

ബാന്ദ്രയുടെ ക്രിസ്തീയവൽക്കരണവും പോർച്ചുഗീസ് ഭരണകാലത്ത് ആരംഭിച്ചു. 1580-ൽ, 2,000 മത്സ്യത്തൊഴിലാളികളെ മാനുവൽ ഗോമസ് എന്ന പാതിരി സ്നാപനപ്പെടുത്തി. അത് ഒരു തുടക്കം മാത്രമായിരുന്നു. 11 വർഷത്തിനു ശേഷം അദ്ദേഹം മരണമടഞ്ഞപ്പോഴേക്കും ഈ പ്രദേശത്തെ 6,000 പേരെ പരിവർത്തനം ചെയ്തിരുന്നു. സെന്റ് ആൻഡ്രൂസ് പള്ളി സ്ഥാപിച്ചതും ഇദ്ദേഹം ആയിരുന്നു. പ്രാദേശിക ഭാഷകളും സംസ്കാരവും പഠിച്ച പോർച്ചുഗീസ് ജെസ്യൂട്ട് മിഷണറിമാർ, ദ്വീപിലെ ഗ്രാമീണരിൽ നിന്ന് കത്തോലിക്കാ മതത്തിലേക്ക് ഒട്ടേറെ ഇന്ത്യൻ വിശ്വാസികളെ ആകർഷിച്ചു. അവരുടെ പിന്മുറക്കാർ ബാന്ദ്രയിലെ ആറ് കത്തോലിക്കാ ഇടവകകളിലായി വിഭാഗിക്കപ്പെട്ടിരിക്കുന്നു. സെൻറ് പീറ്റേർസ്, സെന്റ് ആൻഡ്രൂസ്, സെന്റ് തെരേസാസ്, സെന്റ് ആനിസ്, സെന്റ് ഫ്രാൻസിസ് ഡി അസ്സീസ്സി, മൗണ്ട് കാർമ്മൽ എന്നിവ നാല് ചതുരശ്ര കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു[3].

ഇവിടെ വസിക്കുന്ന പ്രശസ്തർ

തിരുത്തുക
  1. Bandra Is Changing But It Isn’t Being Gentrified, 21 April 2014, archived from the original on 2014-10-18, retrieved 2018-02-12
  2. Catherine of Bragança (1638–1705), BBC
  3. Mumbai: Once a part of Bandra's Catholic heritage, a chapel at Pali Hill will soon be history, DNA India, 21 April 2013
"https://ml.wikipedia.org/w/index.php?title=ബാന്ദ്ര&oldid=3638885" എന്ന താളിൽനിന്ന് ശേഖരിച്ചത്