രണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭ

1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു മന്തിസഭയാണ് രണ്ടാം സി. അച്യുതാനന്ദൻ മന്ത്രിസഭ.[1] വിവിധ കാലഘട്ടങ്ങളിലായി ഇരുപത്തിമൂന്ന് മന്ത്രിമാരുണ്ടായിരുന്നു.

രണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭ
കേരളത്തിലെ ആറ്-ആം മന്ത്രിസഭ
1970–1977
രൂപീകരിച്ചത്4 ഒക്ടോബർ 1970
പിരിച്ചുവിട്ടത്25 മാർച്ച് 1977
വ്യക്തികളും സംഘടനകളും
സർക്കാരിന്റെ തലവൻസി. അച്യുതമേനോൻ
ഭരണകക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പ്രതിപക്ഷ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പ്രതിപക്ഷ നേതാവ്ഇ.എം.എസ്. നമ്പൂതിരിപ്പാട്
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1970)
മുൻഗാമിഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ
പിൻഗാമിഒന്നാം കെ. കരുണാകരൻ മന്ത്രിസഭ

മന്ത്രിമാർ

തിരുത്തുക
നം. മന്ത്രി വകുപ്പ്
1 സി. അച്യുതമേനോൻ മുഖ്യമന്ത്രി
2 എൻ.ഇ. ബാലറാം വ്യവസായ മന്ത്രി
3 പി.കെ. രാഘവൻ ഹരിജൻ ക്ഷേമ പാർപ്പിട വകുപ്പ് മന്ത്രി
4 പി.എസ്. ശ്രീനിവാസൻ ഗതാഗത, വൈദ്യുതി മന്ത്രി
5 ടി.കെ. ദിവാകരൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി (19-01-1976-ൽ അന്തരിച്ചു)
6 ബേബി ജോൺ റവന്യൂ, തൊഴിൽ മന്ത്രി
7 സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രി
8 കെ. അവുക്കാദർ കുട്ടി നഹ ഭക്ഷ്യ, പ്രാദേശിക ഭരണകാര്യ മന്ത്രി
9 എൻ.കെ. ബാലകൃഷ്ണൻ കൃഷി, ആരോഗ്യ, സഹകരണ മന്ത്രി
10 എം.എൻ. ഗോവിന്ദൻ നായർ ഗതാഗതം, വൈദ്യുതി, പാർപ്പിട വകുപ്പ് മന്ത്രി
11 ടി.വി. തോമസ് വ്യവസായ മന്ത്രി
12 കെ. കരുണാകരൻ ആഭ്യന്തര മന്ത്രി
13 കെ.ടി. ജോർജ് ധനകാര്യ മന്ത്രി (03-04-1972-ന് അന്തരിച്ചു)
14 വക്കം പുരുഷോത്തമൻ കൃഷി, തൊഴിൽ മന്ത്രി
15 കെ.ജി. അടിയോടി വനം, ഭക്ഷ്യ, ധനകാര്യ മന്ത്രി
16 വെള്ള ഈച്ചരൻ ദേവസ്വം, ഹരിജന ക്ഷേമം, കമ്മ്യൂണിറ്റി വികസനം, കോളനിവൽക്കരണം, സെറ്റിൽമെന്റ്.
17 പോൾ പി. മാണി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
18 ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രി
19 കെ.എം. മാണി ധനകാര്യ മന്ത്രി
20 ആർ.ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രി
21 കെ. പങ്കജാക്ഷൻ പൊതുമരാമത്ത് മന്ത്രി
22 കെ.എം. ജോർജ്ജ് ഗതാഗത മന്ത്രി (11-12-1976-ന് അന്തരിച്ചു)
23 കെ. നാരായണക്കുറുപ്പ് ഗതാഗത മന്ത്രി

എൻ.കെ. ശേഷൻ 1970 ഏപ്രിൽ 2നും ഒ. കോരൻ 1970 ഓഗസ്റ്റ് 1 നും രാജിവച്ചു.

ഇതും കാണുക

തിരുത്തുക
  • ഐക്യമുന്നണി, 1970 മുതൽ 1977 വരെയും 1977 മുതൽ 1979 വരെയും സംസ്ഥാനം ഭരിച്ച സഖ്യം.
  1. "+++++++++++++ official website of INFORMATION AND PUBLIC RELATION DEPARTMENT OF KERALA +++++++++++++". Archived from the original on 8 ജൂലൈ 2016. Retrieved 13 മേയ് 2016.