കെ.ടി. ജോർജ്ജ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ടി. ജോർജ്ജ്[2]. പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായത്. 1929 ജൂലൈ 20ന് ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ സാറമ്മ ജോർജ്ജ് ആയിരുന്നു. ഈ ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. പറവൂരിലെ പേരുകേട്ട ഒരു ക്രിമിനൽ വക്കീലായ ജോർജ്ജ് 1954-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു സജീവ പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് കെ.പി.സി.സി, എ.ഐ.സി.സി. ഇന്നിവിടങ്ങളിൽ അംഗമായ ഇദ്ദേഹം കെപിസിസിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. 1965-ലാണ് അദ്ദേഹം ആദ്യമായി പറവൂരിൽ നിന്ന് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. പിന്നീട് 1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമായ അദ്ദേഹം ഈ കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ് പദവിയും വഹിച്ചിരുന്നു. 1970-ലെ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് ഹാടിക്ക് വിജയം നേടിയ ഇദ്ദേഹം പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. ഗംഗാധരനെയാണ് പരാജയപ്പെടുത്തിയത്. 1970–71 കാലഘട്ടത്തിൽ എസ്റ്റിമേറ്റ് കമ്മറ്റിയുടെ ചെയർമാനും, കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഉപനേതാവുമായിരുന്നു. 1971 സെപ്റ്റംബർ 25ന് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ, നിയമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി[3].

കെ.ടി. ജോർജ്ജ്
K.T. George.jpg
കേരളത്തിലെ ധനകാര്യം, നിയമവകുപ്പ് മന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 25 1971 – ഏപ്രിൽ 3 1972
മുൻഗാമിഎൻ.കെ. ശേഷൻ
പിൻഗാമികെ.ജി. അടിയോടി[1]
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ഏപ്രിൽ 3 1972
മുൻഗാമികെ.എ. ദാമോദര മേനോൻ
പിൻഗാമിവർക്കി പൈനാടൻ
മണ്ഡലംപറവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-07-20)ജൂലൈ 20, 1929
പള്ളുരുത്തി
മരണംഏപ്രിൽ 3, 1972(1972-04-03) (പ്രായം 42)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾമൂന്ന് മകൾ
As of ഡിസംബർ 25, 2020
ഉറവിടം: നിയമസഭ

മരണംതിരുത്തുക

നിയമമന്ത്രിയെന്ന നിലയിൽ കേരള നിയമസഭയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയും അധികം വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരംഗം സഭാ നടപടികൾക്കിടയിൽ മരണപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[4] പറവൂർ നിയമസഭാമണ്ഡലം കെ.ടി. ജോർജ്ജ് കോൺഗ്രസ് 28,104 1,949 പി. ഗംഗാധരൻ സി.പി.ഐ.എം. 26,155
2 1967[5] പറവൂർ നിയമസഭാമണ്ഡലം കെ.ടി. ജോർജ്ജ് കോൺഗ്രസ് 17,418 3,699 വർക്കി പൈനാടൻ സ്വതന്ത്രൻ (ഇടത്) 13,719
3 1965[6] പറവൂർ നിയമസഭാമണ്ഡലം കെ.ടി. ജോർജ്ജ് കോൺഗ്രസ് 24,678 10,276 കെ.ജി. രാമൻ മേനോൻ എസ്.എസ്.പി. 14,402

അവലംബംതിരുത്തുക

  1. FINANCE DEPARTMENT. FINANCE DEPARTMENT http://www.finance.kerala.gov.in/minprfle.jsp. ശേഖരിച്ചത് 25 ഡിസംബർ 2020. {{cite web}}: Missing or empty |title= (help)
  2. "Members – Kerala Legislature". ശേഖരിച്ചത് 2020-12-25.
  3. Suresh, Sreelakshmi; stateofkerala.in. "Kerala State – Everything about Kerala" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-25.
  4. "Kerala Assembly Election Results in 1970". മൂലതാളിൽ നിന്നും 2020-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-15.
  5. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
  6. "Kerala Assembly Election Results in 1965". മൂലതാളിൽ നിന്നും 2020-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-14.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.ടി._ജോർജ്ജ്&oldid=3821182" എന്ന താളിൽനിന്ന് ശേഖരിച്ചത്