കെ. പങ്കജാക്ഷൻ
കേരളത്തിലെ മുൻ മന്ത്രിയും ട്രേഡ്‌യൂണിയൻ നേതാവും ആർ.എസ്.പി ദേശീയ നേതാവുമായിരുന്നു കെ.പങ്കജാക്ഷൻ(25 ജനുവരി 1928 - 28 ആഗസ്റ്റ് 2012). അഞ്ചു മന്ത്രിസഭകളിൽ അംഗമായിരുന്ന ഇദ്ദേഹം പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ് എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.
കെ. പങ്കജാക്ഷൻ | |
---|---|
![]() | |
മുൻ (പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ്) മന്ത്രി, കേരളം | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 25, 1928 |
മരണം | 2012 ആഗസ്റ്റ് 28 |
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി |
ജീവിതരേഖതിരുത്തുക
പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ തുടങ്ങിയവയിലും സമർത്ഥനായിരുന്നു.[1]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1991 | ആര്യനാട് നിയമസഭാമണ്ഡലം | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. പങ്കജാക്ഷൻ | ആർ.എസ്.പി., എൽ.ഡി.എഫ്. |
1987 | ആര്യനാട് നിയമസഭാമണ്ഡലം | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. | ||
1982 | ആര്യനാട് നിയമസഭാമണ്ഡലം | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. | ||
1980 | ആര്യനാട് നിയമസഭാമണ്ഡലം | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. |
മന്ത്രിതിരുത്തുക
- പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ[3]
- പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
- സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
- തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-29.
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.niyamasabha.org/codes/members/m493.htm