പോൾ പി. മാണി
കേരളത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു പോൾ പി മാണി (27 ഫെബ്രുവരി 1927 - 8 ഒക്റ്റോബർ 2007). അച്ചുതമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.[1]
പോൾ.പി മാണി | |
---|---|
മുൻ (ഭക്ഷ്യ, പൊതുവിതരണം) മന്ത്രി, കേരളം | |
ഓഫീസിൽ 16-5-1972 – 25-3-1977 | |
മുൻഗാമി | കെ.ആർ. ഗൗരിയമ്മ |
പിൻഗാമി | ഇ. ജോൺ ജേക്കബ് |
നിയമസഭാംഗം | |
ഓഫീസിൽ മെയ് 16 1972 – മാർച്ച് 25 1977 | |
മുൻഗാമി | ടി.കെ. രാമകൃഷ്ണൻ |
പിൻഗാമി | ടി.കെ. രാമകൃഷ്ണൻ |
മണ്ഡലം | തൃപ്പൂണിത്തുറ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചോറ്റാനിക്കര | ഫെബ്രുവരി 27, 1925
മരണം | ഒക്ടോബർ 8, 2007 | (പ്രായം 82)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് ഐ |
പങ്കാളി | അന്ന പോൾ |
കുട്ടികൾ | 4 |
ജീവിതരേഖ
തിരുത്തുകചോറ്റാനിക്കരയിൽ പി. മാണിയുടെയും ഏലമ്മ മാണിയുടെയും മകനായി ജനിച്ചു. പിതാവ് പി. മാണി സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. നക്സലൈറ്റുകൾ പിതാവ് മാണി കൊല്ലപ്പെട്ടപ്പോൾ 1942-ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി പഠിപ്പുപേക്ഷിച്ചു[2]. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അദ്ദേഹം എറണാകുളം ഡി.സി സി പ്രസിഡണ്ട്, കെപിസിസി ട്രഷറർ, വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. [3] 1965ലും 1967ലും തൃപ്പൂണിത്തുറയിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ അതുവരെ എം എൽ എ ആയിരുന്ന ടി.കെ രാമകൃഷ്ണനെ അദ്ദേഹത്തിന്റെ തട്ടകമായ തൃപ്പൂണിത്തുറയിൽ തോൽപ്പിച്ചുകൊണ്ട് നാലാം കേരളനിയമസഭയിൽ എത്തി. അച്ചുതമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ ആയി. 2007-ൽ അന്തരിച്ചു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1965 | തൃപ്പൂണിത്തുറ | ടി.കെ. രാമകൃഷ്ണൻ | സി.പി.എം, എൽ.ഡി.എഫ്. | പോൾ. പി. മാണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1967 | തൃപ്പൂണിത്തുറ | ടി.കെ. രാമകൃഷ്ണൻ | സി.പി.എം, എൽ.ഡി.എഫ്. | പോൾ. പി. മാണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1970 | തൃപ്പൂണിത്തുറ | പോൾ. പി. മാണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി.കെ. രാമകൃഷ്ണൻ | സി.പി.എം, എൽ.ഡി.എഫ്. |
മന്ത്രി
തിരുത്തുക- പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ[5]
- പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
- സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
- തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m498.htm
- ↑ https://wikitia.com/wiki/Paul_P_Mani
- ↑ http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 127
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ http://www.niyamasabha.org/codes/members/m493.htm