മ്വെൺസ്റ്റെർ

(മ്വെൻസ്റ്റെർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മ്വെൺസ്റ്റെർ അധവാ മുൺസ്റ്റർ (German: [ˈmʏnstɐ]  ( listen), Low German: Mönster; ലത്തീൻ: Monasterium, ഗ്രീക്കിൽ നിന്ന് μοναστήριον മൊണാസ്റ്റെരിയൊൺ, "ആശ്രമം") ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഒരു 'സ്വതന്ത്ര നഗരം' (Kreisfreie Stadt) ആണ്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള ഈ പട്ടണം വെസ്റ്റ്ഫാലിയ മേഖലയുടെ സാംസ്കാരിക കേന്ദ്രമായി കണക്കാക്കുപ്പെടുന്നു. പ്രാദേശിക സർക്കാർ മേഖലയായ മ്വെൺസ്റ്റർലാൻഡിന്റെ തലസ്ഥാനം കൂടിയാണിത്. പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് അനാബാപ്റ്റിസ്റ്റ് കലാപത്തിന്റെ സ്ഥാനവും 1648 ൽ മുപ്പതു വർഷത്തെ യുദ്ധം അവസാനിപ്പിച്ച വെസ്റ്റ്ഫാലിയ ഉടമ്പടി ഒപ്പുവെച്ച സ്ഥലവുമാണ് മ്വെൺസ്റ്റർ. ഇന്ന് ഇത് ജർമ്മനിയുടെ 'സൈക്കിൾ തലസ്ഥാനം' എന്നറിയപ്പെടുന്നു.

മ്വെൺസ്റ്റെർ

Mönster  (Low German)
മ്വെൻസ്റ്റെർ, ആകാശത്തുനിന്ന്
മ്വെൻസ്റ്റെർ, ആകാശത്തുനിന്ന്
പതാക മ്വെൺസ്റ്റെർ
Flag
ഔദ്യോഗിക ചിഹ്നം മ്വെൺസ്റ്റെർ
Coat of arms
Location of മ്വെൺസ്റ്റെർ
Map
മ്വെൺസ്റ്റെർ is located in Germany
മ്വെൺസ്റ്റെർ
മ്വെൺസ്റ്റെർ
മ്വെൺസ്റ്റെർ is located in North Rhine-Westphalia
മ്വെൺസ്റ്റെർ
മ്വെൺസ്റ്റെർ
Coordinates: 51°57′45″N 07°37′32″E / 51.96250°N 7.62556°E / 51.96250; 7.62556
CountryGermany
StateNorth Rhine-Westphalia
Admin. regionമ്വെൻസ്റ്റെർ
Districtഅർബൻ
Founded793
Subdivisions6
ഭരണസമ്പ്രദായം
 • Oberbürgermeiste rമാർക്കൂസ് ലെവെ (ക്രിസ്റ്റിയൻ ദെമോക്രാറ്റുകൾ)
 • Governing partiesക്രിസ്റ്റിയൻ ദെമോക്രാറ്റുകൾ
വിസ്തീർണ്ണം
 • ആകെ302.89 ച.കി.മീ.(116.95 ച മൈ)
ഉയരം
60 മീ(200 അടി)
ജനസംഖ്യ
 (2013-12-31)[1]
 • ആകെ2,99,708
 • ജനസാന്ദ്രത990/ച.കി.മീ.(2,600/ച മൈ)
Demonym(s)Münsteraner (de)
സമയമേഖലCET/CEST (UTC+1/+2)
Postal codes
48143–48167
Dialling codes0251
വാഹന റെജിസ്ട്രേഷൻMS
വെബ്സൈറ്റ്www.muenster.de

1915-ൽ ഒരു ലക്ഷത്തിലധികം നിവാസികളുള്ള ഗ്രോസ്-സ്റ്റാഡ് (Großstadt; പ്രധാന നഗരം) എന്ന പദവി മൺസ്റ്റർ നേടി.[2] 2014-ലെജനസംഖ്യ 3,00,000 ആണ്.[3] 61.500 പേർ വിദ്യാർത്ഥികളാണ്.[4]

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

793-ൽ, കാറൽമാൻ ലുഡ്ഗെർ എന്നയാളെ ഒരു മിഷനറിയായി മ്വെൺസ്റ്റെർലാൻഡിലേക്ക് അയച്ചു.[5] 797-ൽ ലുഡ്ഗെർ ഒരു സ്കൂൾ സ്ഥാപിച്ചു; ഇത് പിന്നീട് കത്തീഡ്രൽ സ്കൂളായും, ഇന്നത്തെ ജിംനേഷ്യം പൗളിനം ആയും വളർന്നു. മ്വെൺസ്റ്റെറിലെ ആദ്യത്തെ ബിഷപ്പായി ലുഡ്ഗെർ നിയമിക്കപ്പെട്ടു. ആദ്യത്തെ കത്തീഡ്രൽ 850-ഓടെ പൂർത്തിയായി. പാലം, നാൽക്കവല, ചന്ത, പള്ളി, വായനശാല, വിദ്യാലയം എന്നിവയുടെ സംയോജനം മ്വെൺസ്റ്ററിനെ ഒരു പ്രധാന കേന്ദ്രമായി സ്ഥാപിച്ചു.[6] 1040-ൽ ഹെൻ‌റിക് മൂന്നാമൻ മ്വെൺസ്റ്റെർ സന്ദർശിച്ച ജർമ്മനിയിലെ ആദ്യത്തെ ചക്രവർത്തിയായി.

മധ്യകാലഘട്ടവും ആധുനിക കാലഘട്ടത്തിന്റെ തുടക്കവും

തിരുത്തുക

മധ്യകാലഘട്ടത്തിൽ, മൺസ്റ്ററിലെ പ്രിൻസ്-ബിഷപ്രിക് ഹാൻസാറ്റിക് ലീഗിലെ ഒരു പ്രധാന അംഗമായിരുന്നു. [5]

1570-ൽ നഗരത്തിന്റെ തെക്കുപടിഞാറ് നിന്നുള്ള കാഴ്ച. റെമിഗ്ലുസ് ഹോഗെൻബെർഗ് വരച്ച ചിത്രം

1534-ൽ ലീഡങ്കാരനായ ജോണിന്റെ നേതൃത്വത്തിൽ ഒരു ലോകാവസാന-അനാബാപ്റ്റിസ്റ്റ് വിഭാഗം മ്വെൺസ്റ്റർ കലാപത്തിൽ അധികാരമേറ്റ്, ഒരു ജനാധിപത്യ പ്രോട്ടോ-സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിച്ചു. അവർ എല്ലാ സ്വത്തും അവകാശപ്പെടുകയും ബൈബിൾ ഒഴികെയുള്ള എല്ലാ പുസ്തകങ്ങളും കത്തിക്കുകയും അവരുടെ സമൂഹത്തെ "പുതിയ ജറുസലേം" എന്ന് വിളിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ രണ്ടാം വരവിനും മില്ലേനിയത്തിന്റെ തുടക്കത്തിനുമുള്ള തയ്യാറെടുപ്പിനായി ലോകത്തെ മുഴുവൻ പിടിച്ചെടുക്കാനും വാളുകൊണ്ട് തിന്മയെ ശുദ്ധീകരിക്കാനും മൺസ്റ്ററിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ താൻ നയിക്കുമെന്ന് ലീഡനിലെ ജോൺ വിശ്വസിച്ചു. രണ്ടാമത്തെ വരവിനുള്ള തയ്യാറെടുപ്പായി എല്ലാ പൗരന്മാരും നഗ്നരായിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ 1535-ൽ അധികാരികൾ നഗരം തിരിച്ചുപിടിക്കുകയും അനാബാപ്റ്റിസ്റ്റുകളെ പീഡിപ്പിക്കുകയും അവരുടെ മൃതദേഹങ്ങൾ മെറ്റൽ കൊട്ടയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇവരുടെ അവശിഷ്ടങ്ങൾ ഇപ്പോഴും സെന്റ് ലാംബർട്ട് പള്ളിയുടെ ഗോപുരത്തിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം.[5]

1648-ലെ വെസ്റ്റ്ഫാലിയയിലെ ഉടമ്പടിയുടെ ഒരു ഭാഗം ഒപ്പുവെച്ചത് മ്വെൺസ്റ്ററിൽ ആയിരുന്നു.[7] ഇത് മുപ്പതു വർഷത്തെ യുദ്ധവും എൺപതുവർഷത്തെ യുദ്ധവും അവസാനിപ്പിച്ചു. ഇത് മ്വെൺസ്റ്റർ പ്രദേശം റോമൻ കത്തോലിക്ക് ആയിരിക്കും എന്നും വിധിച്ചു.

18, 19 നൂറ്റാണ്ടുകൾ

തിരുത്തുക
 
1900 ലെ പ്രിൻസിപാൽമാർക്റ്റ്ന്റെ ഫോട്ടോ

ജർമ്മൻ ബറോക്ക് കാലഘട്ടത്തിലെ അവസാനത്തെ പ്രധാന കൊട്ടാരം യൊഹാൻ കോൺറാഡ് ഷ്ലോണിന്റെ പദ്ധതികൾക്കനുസൃതമായി മ്വെൺസ്റ്റെരിൽ നിർമ്മിക്കപ്പെട്ടു.[5] മ്വെൺസ്റ്റർ സർവ്വകലാശാല (ഇന്ന് "വെസ്റ്റ്ഫാലിഷ് വില്ലെംസ്-യൂണിവേഴ്‌സിറ്റാറ്റ് മ്വെൺസ്റ്റർ") 1780-ൽ സ്ഥാപിതമായി. കല, ഹ്യുമാനിറ്റീസ്, ദൈവശാസ്ത്രം, ശാസ്ത്രം, സാമ്പത്തികം, നിയമം എന്നിവയിൽ വലിയ പാഠശാലകളുള്ള, വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്ന, ഒരു പ്രധാന യൂറോപ്യൻ കേന്ദ്രമാണ് ഇന്നിത്. നിലവിൽ 40,000 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 1802-ൽ നെപ്പോളിയനെതിരെയുള്ള യുദ്ധങ്ങളിൽ പ്രഷ്യ മ്വെൺസ്റ്റെർ പിടിച്ചടക്കി. പ്രഷ്യൻ ഭരണത്തിലേക്ക് മടങ്ങുന്നതിനുമുമ്പ് 1806-നും 1811-നും ഇടയിൽ ഗ്രാൻഡ് ഡച്ചി ഓഫ് ബെർഗിന്റെയും 1811-നും 1813-നും ഇടയിൽ ആദ്യത്തെ ഫ്രഞ്ച് സാമ്രാജ്യത്തിന്റെ ലിപ്പെ ഡിപ്പാർട്ട്മെന്റിയും ഭാഗമായിരുന്നു നഗരം. പ്രഷ്യൻ പ്രവിശ്യയായ വെസ്റ്റ്ഫാലിയയുടെ തലസ്ഥാനമായി ഇത് മാറി. ഒരു നൂറ്റാണ്ടിനുശേഷം 1899-ൽ ഡോർട്മണ്ട്-ഇംസ് കനാലുമായി നഗരത്തെ ബന്ധിപ്പിച്ചപ്പോൾ നഗര തുറമുഖം പ്രവർത്തനം ആരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധം

തിരുത്തുക
 
1945-ൽ സെന്റ് ലാംബർട്ട് പള്ളിക്ക് ചുറ്റുമുള്ള പ്രിൻസിപാൽമാർക്റ്റ് പ്രദേശത്തിന്റെ ഫോട്ടോ

1940-കളിൽ മൺസ്റ്റർ ബിഷപ്പ് കർദ്ദിനാൾ ക്ലെമെൻസ് ഓഗസ്റ്റ് ഗ്രാഫ് വോൺ ഗാലെൻ നാസി സർക്കാരിനെ വിമർശിച്ചവരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് പ്രതികാരമായി (ന്യൂയോർക്ക് ടൈംസ് ബിഷപ്പ് വോൺ ഗാലനെ "ദേശീയ സോഷ്യലിസ്റ്റ് ക്രിസ്ത്യൻ വിരുദ്ധ പരിപാടിയുടെ ഏറ്റവും കടുത്ത എതിരാളി" എന്ന് വിളിച്ചു[8]) രണ്ടാം ലോകമഹായുദ്ധസമയത്ത് മൺസ്റ്ററിനെ കനത്ത പട്ടാളവലയത്തിലാക്കി. (അക്കാലത്തെ അഞ്ച് വലിയ ബാരക്കുകൾ ഇപ്പോഴും നഗരത്തിന്റെ ഒരു സവിശേഷതയാണ്.) ഇൻ‌ഫാൻ‌ട്രി ജനറൽ ഗെർ‌ഹാർഡ് ഗ്ലോക്കിന്റെ നേതൃത്വത്തിലുള്ള ജർമ്മൻ വെർ‌മാഹ്റ്റിന്റെ ആറാമത്തെ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ (വെർ‌ക്രീസ്) ആസ്ഥാനമായിരുന്നു മ്വെൺ‌സ്റ്റെർ. ആസ്ഥാനം മൺസ്റ്റർ, എസ്സെൻ, ഡ്യൂസെൽഡോർഫ്, വുപ്പർത്താൽ, ബൈലെഫെൽഡ്, കോസ്‌ഫെൽഡ്, പാദെർബോൺ, ഹെർഫോർഡ്, മിൻഡെൻ, ഡെറ്റ്‌മോൾഡ്, ലിങ്കെൻ, ഓസ്നാബ്രുക്ക്, റെക്ലിങ്ഹൗസെൻ, ഗെൽസെൻകിർചെൻ, കൊളോൺ എന്നിവിടങ്ങളിലെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓയിൽ കാമ്പയിനിന്റെ രണ്ടാമത്തെ ലക്ഷ്യമായ മ്വെൺസ്റ്റെർ 1944 ഒക്ടോബർ 25-ന്, അടുത്തുള്ള പ്രാഥമിക ലക്ഷ്യമായ ഗെൽസെൻകിർചെനിലെ ഷോൾവൻ / ബ്യൂവർ സിന്തറ്റിക് ഓയിൽ പ്ലാന്റിൽനിന്നും വഴിതിരിച്ചുവിട്ട 34 ബി -24 ലിബറേറ്റർ ബോംബറുകൾ ബോംബുചെയ്തു. പഴയ നഗരത്തിന്റെ 91 ശതമാനവും മുഴുവൻ നഗരത്തിന്റെ 63 ശതമാനവും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടു. [9] യുഎസ്. 17-ാം വ്യോമസേന ഡിവിഷൻ 1945 ഏപ്രിൽ 2-ന് ബ്രിട്ടീഷ് ആറാമത്തെ ഗാർഡ് ടാങ്ക് ബ്രിഗേഡുമായി മൺസ്റ്ററിനെ ആക്രമിച്ചു. അടുത്ത ദിവസം നഗരം പൂർണ്ണമായും പിടിച്ചെടുത്തു. [10]

യുദ്ധാനന്തര കാലഘട്ടം

തിരുത്തുക

1946 മുതൽ 1998 വരെ മൺസ്റ്ററിൽ ഒരു ലാറ്റ്വിയൻ സെക്കൻഡറി സ്കൂൾ ഉണ്ടായിരുന്നു, [11] 1947-ൽ പടിഞ്ഞാറൻ യൂറോപ്പിലെ 93 ലാറ്റ്വിയൻ ലൈബ്രറികളിൽ ഏറ്റവും വലുത് മൺസ്റ്ററിൽ സ്ഥാപിക്കപ്പെട്ടു. [12]

1950-കളിൽ പഴയ നഗരം അതിന്റെ യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിൽ പുനർനിർമിച്ചു. എന്നാൽ ചുറ്റുമുള്ള പല കെട്ടിടങ്ങളും വിലകുറഞ്ഞ ആധുനിക ഘടനകളാലാണ് പുതുക്കിപ്പണിതത്. പശ്ചിമ ജർമ്മനിയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് സേനയുടെ ഗാരിസണായിരുന്നു കുറേ വർഷത്തേക്ക് ഈ നഗരം.

 
പ്രിൻസിപാൽമാർക്റ്റ്, 2005.

ഐക്യജർമ്മനിയിൽ

തിരുത്തുക

2004-ൽ മൺസ്റ്റർ മാന്യമായ ഒരു ബഹുമതി നേടി: 200,000 മുതൽ 750,000 വരെ ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ജീവിക്കാൻ നല്ല നഗരത്തിനുള്ള ലിവ്‌കോം അവാർഡ്.[13] സൈക്കിൾ സൗഹൃദത്തിനും നഗരത്തിന്റെ വിദ്യാർത്ഥി സ്വഭാവത്തിനും മൻ‌സ്റ്റർ പ്രശസ്തമാണ്, ഇത് സർവ്വകലാശാലയുടെ സ്വാധീനം കാരണമാണ്.[14][15]

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂമിശാസ്ത്രപരമായ സ്ഥാനം

തിരുത്തുക

വെസ്റ്റ്ഫാലിയൻ ബൈറ്റിലെ ആ, എംസ് നദികളുടെ സംഗമത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (49,213 അടി)മീറ്റർ തെക്കായി ആ നദിക്കരയിലാണ് മ്വെൺസ്റ്റെർ സ്ഥിതിചെയ്യുന്നത്. ചിതറിക്കിടക്കുന്ന വാസസ്ഥലങ്ങളും കൃഷിസ്ഥലങ്ങളും നിറഞ്ഞ ഭൂപ്രദേശമാണ് "മൺസ്റ്റർലാൻഡ്" എന്ന് വിളിക്കപ്പെടുന്ന ഈയിടം. മ്വെൺസ്റ്റെറിന്റെ വടക്കുപടിഞ്ഞാറുള്ള മ്വെഹ്‌ലെൻബെർഗാണ് ഏറ്റവും ഉയർന്ന സ്ഥലം (സമുദ്രനിരപ്പിൽ നിന്ന് 97 മീറ്റർ). ഏറ്റവും താഴ്ന്ന സ്ഥലം 44 മീറ്റർ പൊക്കത്തിലുള്ള എംസ് നദിക്കരയാണ്.

 
മ്വെൺസ്റ്റെറിന്റെ നഗര കേന്ദ്രത്തിന്റെ വെങ്കല മാതൃക
 
ആ തടാകം
 
ഹാപ്റ്റ്ബാൻ‌ഹോഫിലെ സൈക്കിൾ പാർക്കിംഗ് സ്റ്റേഷൻ
 
ചന്ത
 
പാബ്ലോ പിക്കാസോ മ്യൂസിയം

വിദ്യാഭ്യാസം

തിരുത്തുക

മൺസ്റ്റർ സർവ്വകലാശാല, അപ്ലൈഡ് സയൻസസ് സർവ്വകലാശാല എന്നിവയുൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മ്വെൺസ്റ്റെറിൽ പ്രവർത്തിക്കുന്നു. 92 പ്രൈമറി, സെക്കൻഡറി സ്കൂളുകളും നഗരത്തിലുണ്ട്. 2015/16 ൽ നഗരത്തിൽ 61,441 വിദ്യാർത്ഥികളുണ്ടായിരുന്നു. [16]

 
വേനൽക്കാലത്ത് "പ്രൊമെനെഡ്"

സൈക്ലിംഗ്

തിരുത്തുക

ജർമ്മനിയുടെ സൈക്കിൾ തലസ്ഥാനമാണെന്ന് മൺസ്റ്റർ അവകാശപ്പെടുന്നു.[17] 2007 ൽ, വാഹന ഗതാഗതം (36.4%) സൈക്കിൾ ഗതാഗതത്തേക്കാൾ (37.6%) കുറവാണ്.[18] നഗരകേന്ദ്രത്തെ ചുറ്റിയുള്ള പ്രശസ്തമായ "പ്രൊമെനെഡ്" ഉൾപ്പെടെ സൈക്കിളുകൾ‌ക്കായി വിപുലമായ ഒരു ശൃംഖല പരിപാലിക്കുപ്പെടുന്നു. മോട്ടോർ വാഹനങ്ങളെ നിരോധിക്കുമ്പോൾത്തന്നെ കാൽനടയാത്രക്കാർക്ക് പാതകൾ ഒരുക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സൈക്കിൾ പാതകൾ എല്ലാ നഗര ജില്ലകളെയും നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്നു, പ്രത്യേക ട്രാഫിക് ലൈറ്റുകൾ സൈക്കിൾ യാത്രക്കാർക്ക് സിഗ്നലുകൾ നൽകുന്നു. മൺസ്റ്ററിലെ സൈക്കിൾ സ്റ്റേഷനുകൾ സൈക്കിൾ വാടകയ്‌ക്ക് കൊടുക്കുന്നു.

തീവണ്ടി

തിരുത്തുക

മൺസ്റ്ററിന്റെ സെൻട്രൽ സ്റ്റേഷൻ വാന്നെ-ഐക്കൽ-ഹാംബുർഗ് പാതയിലാണ് . ജർമമനിയിലെ മറ്റ് പല പ്രധാന നഗരങ്ങളുമായി ഇന്റർസിറ്റി തീവണ്ടികൾ നഗരത്തെ ബന്ധിപ്പിച്ചിരിക്കുന്നു.

പൊതു ഗതാഗതം

തിരുത്തുക

ചരിത്രപരമായി, മൺസ്റ്ററിന് ഒരു ട്രാംവേ സംവിധാനം ഉണ്ടായിരുന്നു, പക്ഷേ അത് 1954-ൽ അടച്ചു. ഇന്ന്, മൺസ്റ്ററിന് ചില പൊതുഗതാഗതമാർഗ്ഗങ്ങളുണ്ട്, അതിൽ ബസ് എക്സ്പ്രസുകൾ, [19] കാഴ്ചകൾ കാണിക്കുന്ന ബസുകൾ, [20] "വാട്ടർബസുകൾ", [21] സൈക്കിൾ വാടകയ്ക്ക് കൊടുക്കന്ന സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. [18]

1906 ഏപ്രിൽ 30 ന് സ്ഥാപിതമായ പ്രോയ്സെൻ മ്വെൺസ്റ്റെറിന്റെ ആസ്ഥാനമാണ് ഈ നഗരം. ഇവരുടെ ഫുട്ബോൾ ടീം പ്രോയ്സെൻസ്റ്റേഡിയനിൽ കളിക്കുന്നു. മറ്റ് പ്രധാന സ്പോർട്സ് ടീമുകളിൽ ഒന്ന് വോളിബോൾ ക്ലബ് യു‌എസ്‌സി മൺ‌സ്റ്റർ ഇ. വി. ആണ്.

  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. "1900 to 1945". Stadt Münster. Archived from the original on 27 September 2011. Retrieved 20 April 2011.
  3. Martin Kalitschke (11 October 2014). "Jetzt hat Münster 300 000 Einwohner" [Now Münster has 300 000 inhabitants]. Westfälische Nachrichten (in ജർമ്മൻ). Retrieved 22 March 2017.
  4. Klaus Baumeister (24 January 2017). "Ohne Hochschulen geht es bergab - Studenten machen Münster groß" [Without universities it's going downhill - University students make Münster large]. Westfälische Nachrichten (in ജർമ്മൻ). Retrieved 15 September 2018.
  5. 5.0 5.1 5.2 5.3 "793 to 1800". Stadt Münster. Archived from the original on 27 September 2011. Retrieved 20 April 2011.
  6. "Vita des heiligen Liudgers" [Resume of the holy Liudgers]. Kirchensite.de (in ജർമ്മൻ). Archived from the original on 10 January 2009. Retrieved 18 November 2008.
  7. "A foray into town history". Stadt Münster. Archived from the original on 27 September 2011. Retrieved 20 April 2011.
  8. "The Lion of Münster and Pius XII". 30Days. Archived from the original on 19 October 2007. Retrieved 20 November 2010.
  9. Ian L. Hawkins (1999). The Munster Raid: Before and After. ISBN 978-0917678493.
  10. Stanton, Shelby (2006). World War II Order of Battle: An Encyclopedic Reference to U.S. Army Ground Forces from Battalion through Division, 1939–1946. Stackpole Books. p. 97.
  11. Ebdene, Aija (9 February 2005). "Greetings to all users of the Guide worldwide from the Latvian Community in Germany (LKV)" (PDF). A Guide for Latvians Abroad. LKV. Archived from the original (PDF) on 22 July 2011. Retrieved 8 November 2010.
  12. Smith, Inese; Štrāle, Aina (July 2006). "Witnessing and Preserving Latvian Culture in Exile: Latvian Libraries in the West". Library History, Volume 22, Number 2 - pp. 123-135(13). Maney Publishing. Retrieved 8 November 2010.
  13. "LivCom website, page for 2004 awards". livcomawards.com. Retrieved 27 January 2010.
  14. "With history into the future" (PDF). Stadt Münster. Archived from the original (PDF) on 18 May 2011.
  15. 10-minute DivX coded film: the 48mb-version or the 87mb-version from the official Münster-homepage.
  16. "Münster - Data and Facts" (PDF). Stadt Münster. Retrieved 3 May 2018.
  17. "Bicycling Münster". Stadt Münster. Archived from the original on 27 September 2011. Retrieved 8 April 2011.
  18. 18.0 18.1 "Bicycles". Stadt Münster. Archived from the original on 27 September 2011. Retrieved 8 April 2011.
  19. "How to travel by bus: some helpful tips" (PDF). Stadtwerke Münster. Archived from the original (PDF) on 2017-05-10. Retrieved 10 March 2018.
  20. "Stadtrundfahrten in Münster" [City tours in Münster]. Der Münster Bus (in ജർമ്മൻ). Retrieved 10 March 2018.
  21. "Das KombiTicket-WasserBus SOLAARIS – Ihre Vorteile auf einen Blick" [The KombiTicket water bus SOLAARIS - Your benefits at a glance]. Stadtwerke Münster (in ജർമ്മൻ). Archived from the original on 11 March 2018. Retrieved 10 March 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മ്വെൺസ്റ്റെർ&oldid=4143121" എന്ന താളിൽനിന്ന് ശേഖരിച്ചത്