ഭൂമിയിൽ യേശുവിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച പ്രതീക്ഷയാണ് ക്രിസ്തീയവിശ്വാസത്തിലെ രണ്ടാം വരവ് അഥവാ രണ്ടാമത്തെ ആഗമനം. കാനോനിക സുവിശേഷങ്ങളിലേയും ക്രിസ്തീയതയിലെ മിക്കവാറും യുഗാന്തചിന്താപാരമ്പര്യങ്ങളിലേയും പ്രവചനങ്ങളാണ് ഈ വിശ്വാസത്തിനടിസ്ഥാനം. എബ്രായബൈബിളിലെ രക്ഷകപ്രവചനങ്ങളും (Messianic Prophecies) രണ്ടാം വരവിനെ സൂചിപ്പിക്കുന്നതായി ക്രിസ്ത്യാനികൾ കരുതുന്നു. രണ്ടാം വരവിന്റെ സ്വഭാവത്തെ സംബന്ധിച്ച് ക്രിസ്തീയവിഭാഗങ്ങൾക്കിടയിലും, ഒരളവുവരെ ഒരേ വിഭാഗത്തിൽ തന്നെ പെടുന്ന ക്രിസ്ത്യാനികൾക്കിടയിൽ തന്നെയും, അഭിപ്രായഭിന്നതയുണ്ടാകാം.

രാണ്ടാം വരവിന്റെ ഗ്രീക്ക് ചിത്രീകരണം - കാലം എഡി 1700-നടുത്ത്

ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പ്രസിദ്ധമായ വിശ്വാസപ്രഖ്യാപനത്തിന്റെ നിലവിലുള്ള പാഠങ്ങൾ യേശുവിനെ സംബന്ധിച്ച ഈ ഏറ്റുപറയൽ ഉൾക്കൊള്ളുന്നു: "...(അവിടുന്ന്) മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.....ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞങ്ങൾ വിശ്വസിക്കുന്നു, ആമേൻ."[1]

  1. എറണാകുളം അതിരൂപതയുടെ വേദപാഠവിഭാഗം പ്രസിദ്ധീകരിച്ച "കുടുംബപ്രാർത്ഥനകൾ" (പുറം 5)
"https://ml.wikipedia.org/w/index.php?title=രണ്ടാം_വരവ്&oldid=2599230" എന്ന താളിൽനിന്ന് ശേഖരിച്ചത്