മൊളസ്ക

(മൊളസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊളസ്കുകൾ (molluscs അല്ലെങ്കിൽ mollusks)[note 1] /ˈmɒləsks/, അ‌കശേരുകികളായ ഒരു വലിയ ഫൈലം ജന്തുക്കളുടെ പേരാണ്. 85,000-ഓളം സ്പീഷീസുകൾ നിലവിലുള്ളതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. നത്തയ്ക്ക, ചിപ്പി, കക്ക, കണവ, കിനാവള്ളി എന്നിവ ഇതിൽ പെടുന്നു.[2] കടലിൽ കാണപ്പെടുന്ന ജീവികളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്ന ഫൈലമാണ് മൊളസ്ക്. പേരുനൽകപ്പെട്ടിട്ടുള്ള കടൽ ജന്തുക്കളിൽ ഏകദേശം 23% ഈ ഫൈലത്തിൽ പെടുന്നു. ധാരാളം മൊളസ്കുകൾ ശുദ്ധജലത്തിലും കരയിലുമുള്ള ആവാസവ്യവസ്ഥകളിലും കാണപ്പെടുന്നുണ്ട്. വലിപ്പത്തിലും ശരീരഘടനയിലും മാത്രമല്ല, , [[ആവാസത്തിലും ഇവ വലിയ വൈജാത്യം പ്രകടിപ്പിക്കുന്നുണ്ട്. 9-ഓ 10-ഓ ടാക്സോണമിക ക്ലാസ്സുകളായാണ്സാധാരണഗതിയിൽ വിഭജിക്കപ്പെടുന്നത്. ഇതിൽ രണ്ടെണ്ണം പൂർണ്ണമായി കുറ്റിയറ്റുപോയിട്ടുണ്ട്. സ്ക്വിഡ്, കട്ടിൽഫിഷ് ഒക്റ്റോപസ് എന്നിവപോലുള്ള സെഫാലോപോഡ് മൊളസ്കുകൾ നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും മികച്ച നാഡീവ്യൂഹമുള്ള ജീവികളിൽ പെടുന്നു. ജയന്റ് സ്ക്വിഡ്, കൊളോസൽ സ്ക്വിഡ് എന്നിവ അറിയപ്പെടുന്നതിൽ ഏറ്റവും വലിയ അകശേരുകികളിൽ പെടുന്നു. വർഗ്ഗീകരിക്കപ്പെട്ട സ്പീഷീസുകളിൽ പെട്ട ഏറ്റവും അംഗങ്ങളുള്ള മൊളസ്കുകളിൽ ഗാസ്ടോപോഡുകൾ (ഒച്ചുകളൂം സ്ലഗുകളും) പെടുന്നു. ആകെ സംഖ്യയിൽ ഇവ 80% വരും. മൊളസ്കുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയെ മലാകോളജി എന്നാണ് വിളിക്കുന്നത്.[3]

മൊളസ്ക
Temporal range: Cambrian–Recent
Tonicella lineata, a polyplacophoran or chiton, anterior end towards the right
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Superphylum: Lophotrochozoa
Phylum: Mollusca
Linnaeus, 1758
Classes

See text.

Diversity[1]
85,000 recognized living species.
ഹെലിക്സ് ആസ്പെർസ - എന്ന കരയിൽ സാധാരണ കാണുന്ന ഒച്ച്.

അടിക്കുറിപ്പുകൾ

തിരുത്തുക
  1. Spelled mollusks in the USA, see reasons given in Rosenberg's [1] Archived 2012-03-03 at the Wayback Machine.; for the spelling mollusc see the reasons given by Brusca & Brusca. Invertebrates (2nd ed.).


  1. Chapman, A.D. (2009). Numbers of Living Species in Australia and the World, 2nd edition. Australian Biological Resources Study, Canberra. Retrieved 12 January 2010. ISBN 978-0-642-56860-1 (printed); ISBN 978-0-642-56861-8 (online).
  2. പേജ് 238, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  3. Little, L., Fowler, H.W., Coulson, J., and Onions, C.T., ed. (1964). "Malacology". Shorter Oxford English Dictionary. Oxford University press.{{cite book}}: CS1 maint: multiple names: editors list (link)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Starr & Taggart (2002). Biology: The Unity and Diversity of Life. Pacific Grove, California: Thomson Learning. ISBN 0-534-02742-3.
  • Nunn, J.D., Smith, S.M., Picton, B.E. and McGrath, D. (2002). "Checklist, atlas of distribution and bibliography for the marine mollusca of Ireland". Marine Biodiversity in Ireland and Adjacent Waters. Vol. 8. Ulster Museum.{{cite book}}: CS1 maint: multiple names: authors list (link)
  • Ostroumov, SA (2001). "An amphiphilic substance inhibits the mollusk capacity to filter phytoplankton cells from water". Izvestiia Akademii nauk. Seriia biologicheskaia / Rossiiskaia akademiia nauk (1): 108–16. PMID 11236572. {{cite journal}}: Cite has empty unknown parameter: |author-name-separator= (help); Unknown parameter |author-separator= ignored (help); http://www.springerlink.com/content/l665628020163255/[പ്രവർത്തിക്കാത്ത കണ്ണി];
  • Dame, R.; Olenin, S., eds. (2005). The comparative roles of suspension-feeders in ecosystems. Dordrecht: Springer.
  • Heller, J. (2011). Marine Molluscs of the Land of Israel. Israel Heb.: Alon Sefer. p. 323. ISBN 978-965-90976-9-2.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Dichotomous Key എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=മൊളസ്ക&oldid=3969406" എന്ന താളിൽനിന്ന് ശേഖരിച്ചത്