ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര

സബ് സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന വിഷം ചീറ്റുന്ന മൂർഖൻ ഇനമാണ് ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര (naja nigricollis).ചെറിയ ഇരകളെയാണ് ഇവ പ്രധാനമായും ഭക്ഷിക്കാറുള്ളു.ഇവയ്ക്ക് 7 മീറ്റർ (23 അടി)വരെ ദൂരെയ്ക്ക് കൃത്യതയ്യോടെ വിഷം ചീറ്റാൻ കഴിവുണ്ട്.

ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Subgenus:
Species:
N.nigricollis
Binomial name
Naja nigricollis
കാണപ്പെടുന്ന പ്രദേശങ്ങൾ

വിവരണം തിരുത്തുക

ഇവ ഏകദേശം 3.9 അടി മുതൽ 7.2 അടിവരെ നീളം കാണപ്പെടുന്നു.ഇവ കാണപ്പെടുന്ന പ്രദേശങ്ങളിലേയും ഉപകുടുംബങ്ങളിലെ വിത്യാസവും ഈ വലിപ്പത്തെ സ്വാധീനിച്ചിരിക്കും.ഇവയുടെ വിഷം ഉത്പാദിപ്പിക്കുന്ന ഗ്ലാൻഡിനു (വിഷസഞ്ചി) നല്ല വലിപ്പം ഉള്ളതിനാൽ തലയുടെ രണ്ട് വശത്തേക്ക് വലിപ്പം ഉള്ളതായി കാണപ്പെടുന്നു.ഇവയുടെ നിറം , കറുപ്പ് ,മഞ്ഞയോട് ചേർന്ന ചാരനിറം ,കറുത്ത കഴുത്തിൽ കുറുകെയായി മഞ്ഞയോ മറ്റ് നിറങ്ങളിലോ ബാൻഡും കാണപ്പെടുന്നു.

വിഷം തിരുത്തുക

ഇവയുടെ വിഷത്തിൽ പ്രധാനമായും സൈറ്റോടോക്സിനുകളും ന്യൂറോടോക്സിനും,കാർഡിയോടോക്സിനും അടങ്ങിയിരിക്കുകുറവാണ്.എങ്കിലും ഇവയുടെ കടിയേറ്റ കേസുകൾ വളരെ കുറവാണ്.എലികളിൽ നടത്തിയ LD50 വാല്യൂ പരീക്ഷണം അനുസരിച്ച് ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് 2mg/kg , 1.5mg/kg [1]. പരമാവധി കുത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 200-350 mg[2](മൊത്തം ശരീരഭാരത്തിൽ).ഇവ ചീറ്റുന്ന വിഷം കണ്ണിൽ അയാൽ വേഗം ശുചിയാക്കിയില്ലെങ്കിൽ കാഴ്ച്ചമങ്ങൾ ഉണ്ടാവാം.ത്വക്കിൽ അലർജിവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

https://reptile-database.reptarium.cz/species?genus=Naja&species=nigricollis

  1. "WCH Clinical Toxinology Resources". ശേഖരിച്ചത് 2021-07-26.
  2. "LD50 for various snakes". 2012-02-01. Archived from the original on 2012-02-01. ശേഖരിച്ചത് 2021-07-26.{{cite web}}: CS1 maint: bot: original URL status unknown (link)