ഫോറസ്റ്റ് കോബ്ര
ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്രവിഷമുള്ള മൂർഖൻ ഇനമാണ് ഫോറസ്റ്റ് കോബ്ര (Naja melanoleuca).ബ്ലാക്ക് കോബ്രാ എന്നും ഇത് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂർഖൻ ഇനം (നജാജീനസ് ) ഫോറസ്റ്റ് കോബ്രയാണ്[1].
ഫോറസ്റ്റ് കോബ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Elapidae
|
Genus: | Naja Gunther, 1864
|
Species: | N.Melanoleuca
|
Binomial name | |
Naja melanoleuca | |
ഫോറസ്റ്റ് കോബ്ര കാണപ്പെടുന്ന ഭാഗങ്ങൾ പച്ച അടയാളത്തിൽ |
വിവരണം
തിരുത്തുകലോകത്തിലെ ഏറ്റവും വലിയ മൂർഖൻ ഫോറസ്റ്റ് കോബ്ര ആണ്[2].അളന്നതിൽ വെച്ച് ഇവ 3.2 മീ (10 അടി ) നീളം വരെ രേഖപ്പെടുത്തിയിട്ടുണ്ട്[3][4]. മൂന്നര കിലോഗ്രാം ശരീരഭാരവും ഇവയ്ക്ക് ഉണ്ട്. പ്രായപൂർത്തിയായ ഒരു ഫോറസ്റ്റ് കോബ്ര ശരാശരി 2.2 മീ(4.6 അടി ) 7 അടി വരെ നീളം കാണപ്പെടുന്നു. ഒറ്റനോട്ടത്തിൽ രാജവെമ്പാലയുമായി സാദൃശ്യം തോന്നാം.
വിഷം
തിരുത്തുകഇതിന്റെ വിഷം പ്രധാനമായും ന്യൂറോടോക്സിൻ ഇനമാണ്. ഇതിന്റെ കടിയേറ്റാൽ തലകറക്കം , കേൾവികുറവ് , കടുത്ത പനി , മരവിപ്പ് ,ഹൈപ്പർടെൻഷൻ, ഛർദി , ബോധക്ഷയം , എന്നിവ ഉണ്ടാവുന്നു വലിയ അളവിൽ വിഷം ഇരയുടെ ശരീരത്തിലേക്ക് കയറ്റാൻ ഇതിനാവും എലികളിൽ നടത്തിയ LD50 വാല്യു പരീക്ഷണങ്ങൾ അനുസരിച്ച് 0.324mg/kg [5], ഇരയുടെ ശരീരത്തിലേക്ക്കു ത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 571mg ,വിഷസഞ്ചിയിലുള്ള പരമാവധി വിഷത്തിന്റെ അളവ് 1102 mg.[6].മൂർഖൻ ഇനങ്ങളിൽ ഏറ്റവും കൂടുതൽ അളവിൽ വിഷം ഒറ്റകടിയിൽ കുത്തിവെയ്ക്കുന്നത് ഫോറസ്റ്റ് കോബ്രയാണ്.
അവലംബം
തിരുത്തുക- https://eol.org/pages/791405
- https://archive.org/details/internationalwil04burt0
- https://en.m.wikipedia.org/wiki/Forest_cobra
- https://www.biotaxa.org/Zootaxa/article/view/zootaxa.4455.1.3
- ↑ Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.

- ↑ Brown, John Haynes (1973). Toxicology and pharmacology of venoms from poisonous snakes. Internet Archive. Springfield, Ill.: Thomas. ISBN 978-0-398-02808-4.
- ↑ "Venom yields from Australian and some other species of snakes". https://link.springer.com/. Peter J. Mirtschin, Nathan Dunstan, […]Timothy Nias. |Date=26. Retrieved |Date=26.
{{cite web}}
: Check date values in:|access-date=
and|date=
(help); External link in
(help)|website=