ഇന്തോചൈനീസ് സ്പിറ്റിങ്ങ് കോബ്ര

ഇന്തോ-ചൈനീസ് സ്പിറ്റിങ്ങ് കോബ്ര അല്ലെങ്കിൽ തായ് സ്പിറ്റിങ്ങ് കോബ്ര (Naja siamensis) തെക്കൻ ഏഷ്യ യിൽ കാണപ്പെടുന്ന വിഷം ചീറ്റുന്ന മൂർഖൻ ആണ്.

ഇന്തോ ചൈനീസ് സ്പിറ്റിങ്ങ് കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
N.siamensis
Binomial name
Naja siamensis
കാണപ്പെടുന്ന പ്രദേശങ്ങൾ

ഇവയുടെ നിറം കറുപ്പ് , ബ്രൗൺ , ചാരനിറം എന്നിങ്ങനെ വിത്യാസപ്പെട്ടിരിക്കുന്നു.വെളുത്ത കുത്തുകൾ ശരീരത്തിൽ ഉണ്ട്.പത്തിയിൽ കാണപ്പെടുന്ന വെള്ള നിറത്തിൽ ഉള്ള പാറ്റേണുകൾ ആണ് ഇതിനെ മറ്റ് മൂർഖൻ ഇനങ്ങളിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.പടിഞ്ഞാറൻ തായ്‌ലാന്റ് ൽ കാണപ്പെടുന്ന ഇനം കൂടുതലും കറുപ്പാണ് . പ്രയപൂർത്തിയായവക്ക് 3അടി മുതൽ 3.9 അടി വരെ വലിപ്പം കാണപ്പെടുന്നു. 5 അടി നീളം ഉള്ളത് ലഭിച്ചിട്ടുണ്ട് എന്നാൽ അവ വളരെ അപൂർവ്വമാണ്.ശരീര ഭാരം ശരാശരി 1600ഗ്രാം.

ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ, സൈറ്റോടോക്സിനും അടങ്ങിയിരിക്കുന്നു.തായ്‌ലാന്റ് ൽ വെച്ച് എലികളിൽ നടത്തിയ LD50 പരീക്ഷണങ്ങൾ അനുസരിച്ച് വിഷത്തിന്റെ വീര്യം 0.28mg/kg-0.18mg-0.42mg/kg .മറ്റൊരു പഠനം അനുസരിച്ച് 1.07mg/kg-1.42mg/kg.[1]

https://en.m.wikipedia.org/wiki/Indochinese_spitting_cobra

  1. "Indochinese spitting cobra - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-26.