മലയാളചലച്ചിത്ര രംഗത്തെ സിനിമ സംവിധായകനും ഐ ടി സംരംഭകനും ആയിരുന്നു അശോകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാമൻ അശോക് കുമാർ. അശോകൻ എന്ന പേരിലും പിന്നീട് അശോകൻ–താഹ കൂട്ടുകെട്ടിലും മലയാള സിനിമകൾ സംവിധാനം ചെയ്തു. [1]

അശോകൻ
ജനനം
രാമൻ അശോക് കുമാർ

(1962-10-30) 30 ഒക്ടോബർ 1962  (62 വയസ്സ്)
മരണം25 സെപ്റ്റംബർ 2022
ലേക് ഷോർ ആശുപത്രി, കൊച്ചി
മറ്റ് പേരുകൾഅശോകൻ
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം1985-2000
ജീവിതപങ്കാളി(കൾ)സീത ഭാസ്കരൻ
കുട്ടികൾഅഭിരാമി
വെബ്സൈറ്റ്https://www.auberon.in/

1962 ഒക്ടോബർ മാസം 30 ആം തീയതി തിരുവനന്തപുരം ജില്ലയിൽ വർക്കല പുല്ലാന്നിക്കോട് ശ്രീരാമ വിലാസത്തിൽ രാമന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം വർക്കല ഗവൺമെന്റ് ഹൈസ്‌കൂളിൽ പൂർത്തിയാക്കി. സ്‌കൂൾ കോളേജ് വിദ്യാഭ്യാസ കാലത്ത് അമേച്വർ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പുല്ലാന്നിക്കോട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ കലാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു.

വർക്കല എസ്.എൻ കോളേജിലെ പഠനത്തിനു ശേഷം ചെന്നൈയിലേക്ക് താമസം മാറ്റി പ്രശസ്ത സംവിധായകൻ ശശികുമാറിനൊപ്പവും പിന്നെ തമ്പി കണ്ണന്താനം, വിജി തമ്പി എന്നിവരോടോപ്പവും നൂറോളം സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചു. [2] പ്രിയങ്ക ഫിലിംസിന്റെ ബാനറിൽ പ്രിയങ്ക മഹേഷ് നിർമ്മിച്ച വർണം എന്ന സിനിമ 1989ൽ സംവിധാനം ചെയ്‌തുകൊണ്ട് സ്വതന്ത്ര സിനിമ സംവിധായകൻ ആയി മാറി. സുഹൃത്തായ താഹയ്‌ക്കൊപ്പം ചേർന്ന് അശോകൻ-താഹ എന്ന കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും സംവിധാനം ചെയ്തു. ന്യൂജെൻ തലമുറപോലും ഏറ്റെടുത്ത് ആസ്വദിക്കുന്ന ‘മൂക്കില്ലാരാജ്യത്ത്’ എന്ന ചിത്രത്തിലെ രംഗങ്ങളും കഥാപാത്രങ്ങളും 30 വർഷത്തിനു ശേഷം ഇതെഴുതുന്ന കാലത്തും ട്രോളുകളായി സാമൂഹികമാധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കപ്പെടുന്നു.[3]. അതിനു ശേഷം ആ കൂട്ടുകെട്ട് പിരിഞ്ഞിട്ട് ആചാര്യൻ എന്ന സിനിമ ഒറ്റയ്ക്ക് സംവിധാനം ചെയ്തു. പിന്നീട് കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് 'കാണാപ്പുറങ്ങൾ' നേടി. [4]

ആചാര്യൻ സിനിമ റിലീസ് ചെയ്ത ശേഷം മറ്റു സിനിമ പ്രോജക്ടുകൾ ആലോചിച്ചെങ്കിലും അതൊന്നും തുടങ്ങാതെ സിംഗപ്പൂർ ടെലിവിഷന് വേണ്ടി മലയാളം സിനിമകളുടെ അവകാശം മേടിച്ച് അതിൽ സബ് ടൈറ്റിൽ ചെയ്തു കൊടുക്കുന്ന ബിസിനസ്സ് ആരംഭിച്ചു . അതിന്റെ തുടർച്ചയായി പിന്നെ സിംഗപ്പൂരിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ, അവിടെ ബന്ധുക്കൾക്കൊപ്പം സ്ഥിരതാമസമാക്കി ബിസിനസ്സ് തുടങ്ങുകയായിരുന്നു. [5]സിംഗപ്പൂരിൽ റാഫിൾസ് ഇന്റർനാഷണൽ എന്ന ട്രേഡിങ് സ്ഥാപനം തുടങ്ങിയിട്ട്, പിന്നീട് ദുബായ് ആസ്ഥാനമായി ഇലക്ട്രോണിക് ഡോക്യുമെന്റ് മാനേജ്‌മന്റ് , ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫെസിലിറ്റീസ് മാനേജ്‌മന്റ് , ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അവ്ബെറോൺ ടെക്‌നോളജീസ് [6] എന്ന ഐ ടി സ്ഥാപനം തുടങ്ങി. കൊച്ചി ഇൻഫോപാർക്കിലും സിംഗപ്പൂരിലും അവ്ബെറോൺ ടെക്‌നോളജീസ് ശാഖകൾ പ്രവർത്തിക്കുന്നു.[7]

രോഗബാധിതനായി ചികിത്സയിൽ ഇരിക്കെ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ വച്ച് 2022 സെപ്തംബർ മാസം 25 ആം തീയതി അന്തരിച്ചു. ഭാര്യ: സീത ഭാസ്കരൻ. മകൾ: അഭിരാമി. [8] അശോകന്റെ മൃതദേഹം സെപ്റ്റംബർ 27ആം തീയതി ഔദ്യോഗിക ബഹുമതികളോടെ വർക്കല പുല്ലാന്നിക്കോട് കുടുംബവീട്ടിൽ സംസ്‌കരിച്ചു. [9][10]

സിനിമകൾ - സംവിധായകനായി

തിരുത്തുക
വർഷം ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
1989 വർണ്ണം ജയറാം, സുരേഷ് ഗോപി, രഞ്ജിനി,മുകേഷ്, എം ജി സോമൻ,തിലകൻ,ജഗതി ശ്രീകുമാർ,മീന,പാർവ്വതി, ഇന്നസെന്റ്, എൻ എൽ ബാലകൃഷ്ണൻ,കൃഷ്ണൻകുട്ടി നായർ, പൂജപ്പുര രാധാകൃഷ്ണൻ, ജെയിംസ്, ഉഷ, മനോജ് കുമാർ, കലാനിലയം ഓമന
1990 സാന്ദ്രം സുരേഷ് ഗോപി, പാർവ്വതി, ഇന്നസെന്റ്, കൽപ്പന, ബാദുഷ, പ്രസീത, കുതിരവട്ടം പപ്പു, മാമുക്കോയ, എൻ എൽ ബാലകൃഷ്ണൻ, ക്യാപ്റ്റൻ രാജു, സായികുമാർ, രഞ്ജിനി, ജഗദീഷ്, മാസ്റ്റർ ടിങ്കു, മായ ശ്രീകുമാർ അശോകൻ–താഹ കൂട്ടുകെട്ടിൽ
1991 മൂക്കില്ലാരാജ്യത്ത് മുകേഷ്, തിലകൻ, ജഗതി, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര, രാജൻ പി ദേവ് അശോകൻ–താഹ കൂട്ടുകെട്ടിൽ
1993 ആചാര്യൻ സുരേഷ് ഗോപി, തിലകൻ, ജഗതി ശ്രീകുമാർ, വിനീത്, ശ്രീനിവാസൻ, ശാരി, ജിജി, അലിയാർ, ജനാർദ്ദനൻ, ലീല പണിക്കർ, മഹേഷ്, കെ പി ഉമ്മർ, മിഗ്ദാദ്, പ്രതാപചന്ദ്രൻ, കൊല്ലം തുളസി, അസീസ്, ദർശന, യശോദ, അസീസ് , ക്ലീറ്റസ് മെൻഡെസ്, മാർക്ക് സാംസൺ, രാജീവ് നാനേക്കർ, നീൽ ക്ലാർക്ക് , മുൻഷി വേണു, കൃപ ജോസഫ്

പുരസ്കാരങ്ങൾ

തിരുത്തുക

കാണാപ്പുറങ്ങൾ എന്ന രണ്ടേകാൽ മണിക്കൂറുള്ള ടെലിസിനിമ 2003ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി.[11]

മികച്ച ടെലി സിനിമ, മികച്ച സംവിധാനം, മികച്ച ഛായാഗ്രഹണം (പ്രതാപൻ), മികച്ച നടൻ (കൃഷ്ണകുമാർ), മികച്ച എഡിറ്റിംഗ് (ബി. അജിത്ത് കുമാർ) എന്നീ പുരസ്കാരങ്ങൾ കാണാപ്പുറങ്ങൾ നേടി. അതോടൊപ്പം 6 ഫിലിം ക്രിട്ടിക്സ് അവാർഡുകളും (മികച്ച നടൻ, മികച്ച നടി (റിനു മാത്യൂസ്), മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച‌ ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ്) കാണാപ്പുറങ്ങൾ നേടി.

  1. https://www.manoramaonline.com/news/latest-news/2022/09/25/director-raman-ashok-kumar-passes-away.html
  2. https://www.manoramaonline.com/news/latest-news/2022/09/25/director-raman-ashok-kumar-passes-away.html
  3. https://www.mathrubhumi.com/movies-music/news/b-jayachandran-retired-from-the-mathrubhumi-script-writer-journalist-1.5668694
  4. https://www.kairalinewsonline.com/2022/09/25/558355.html
  5. https://www.twentyfournews.com/2022/09/25/director-raman-ashok-kumar-passes-away.html
  6. https://auberon.in/
  7. https://www.kairalinewsonline.com/2022/09/25/558355.html
  8. https://malayalam.indiatoday.in/cinema/story/director-ashok-kumar-passed-away-451367-2022-09-26
  9. https://keralakaumudi.com/news/news.php?id=913095&u=general
  10. https://keralakaumudi.com/news/news.php?id=912666
  11. https://www.mathrubhumi.com/movies-music/news/director-ashok-kumar-passes-away-1.7906996
"https://ml.wikipedia.org/w/index.php?title=രാമൻ_അശോക്_കുമാർ&oldid=3905578" എന്ന താളിൽനിന്ന് ശേഖരിച്ചത്