അപ്രേം

സുറിയാനി സഭാപിതാവ്
(മാർ അപ്രേം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്നു വിശുദ്ധ അപ്രേം. സിറിയാക്കാരൻ അപ്രേം (Ephrem the Syrian) എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ മെസപ്പൊട്ടാമിയായിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി. 306-ൽ ജനിച്ചു. ശെമ്മാശനായി അഭിഷിക്തനായെങ്കിലും പൂർണപുരോഹിതപദവി ഇദ്ദേഹത്തിന് നൽകപ്പെട്ടില്ല. നിസിബിസിലെ യാക്കോബിന്റെ ശിഷ്യനായിരുന്ന അപ്രേം അദ്ദേഹത്തിനൊപ്പം 325-ൽ നിഖ്യായിൽ ചേർന്ന സുന്നഹദോസിൽ പങ്കെടുത്തിരുന്നു.

വിശുദ്ധ അപ്രേം
തുർക്കിയിൽ ദിയാർബാക്കിറിലെ മെർയം ആനാ കിലിസേരിയിൽ അപ്രേമിന്റെ രൂപം
ശെമ്മാശ്ശൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ; സംപൂജ്യനായ സഭാപിതാവ്
ജനനംc. 306
ആധുനിക തുർക്കിയിലെ നിസിബിസ്
മരണം9 ജൂൺ 373
ആധുനിക തുർക്കിയിലെ എദേസ്സ
വണങ്ങുന്നത്ക്രിസ്തുമതം, പ്രത്യേകിച്ച് സുറിയാനി ക്രിസ്തീയത
ഓർമ്മത്തിരുന്നാൾ28 ജനുവരി (പൗരസ്ത്യ ഓർത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകൾ)
ദനഹാ അഞ്ചാ വെള്ളി (കിഴക്കിന്റെ സഭ)

ഉയിർപ്പു തിരുനാളിനു മുൻപുള്ള ഏഴാം ഞായറാഴ്ച(സുറിയാനി ഓർത്തഡോക്സ് സഭ)
ജൂൺ 8 (സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭ)
ജൂൺ 9 (റോമൻ കത്തോലിക്കാ സഭ, ആംഗ്ലിക്കൻ സഭ)
ജൂൺ 10 (വെയിൽസ് സഭ, അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പൽ സഭ)

ജൂൺ 18 (മരോനൈറ്റ് സഭ)

ഏ.ഡി. 363-ൽ നിസിബിസിനെ പേർഷ്യക്കു കൈമാറാൻ നിർബ്ബന്ധിതനായ റോമാ ചക്രവർത്തി ജോവിനിയൻ, നഗരത്തിലെ ക്രിസ്ത്യാനികളോട് അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് അപ്രേം എദേസ്സായിലേക്ക് താമസം മാറുകയും അവിടെ അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകി കഴിയുകയും ചെയ്തു. അവിടെവച്ച് 373 ജൂൺ 9-ന് അദ്ദേഹം മരിച്ചു. ഇദ്ദേഹത്തിന്റെ ഓർമദിവസമായി ഫെബ്രുവരി 1 ആയിരുന്നു മുൻകാലങ്ങളിൽ ആചരിച്ചുവന്നത്. ഇന്ന് പാശ്ചാത്യസഭകൾ ജൂൺ 18-ന് (പൌരസ്ത്യസഭകൾ ജനുവരി 28-ന്) ആചരിച്ചുവരുന്നു.

ഗീതങ്ങൾ

തിരുത്തുക
 
വിശുദ്ധ അപ്രേം

വേദപുസ്തകവ്യാഖ്യാതാവ്, 'വേദവ്യതിചലങ്ങളുടെ' വിമർശകൻ എന്നീ നിലകളിലും മികവു കാട്ടിയെങ്കിലും, അപ്രേമിന്റെ ഏറ്റവും സ്ഥായിയായ സംഭാവന, ഭക്തിഗാന രചയിതാവ് എന്ന നിലയിലാണ്.[1] പരിശുദ്ധാത്മാവിന്റെ വീണ അഥവ രൂഹയുടെ കിന്നരം (Harp of the Holy Spirit) എന്ന് അപ്രേം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] സുറിയാനിക്രിസ്തീയപാരമ്പര്യത്തിലെ ഏറെ മാനിക്കപ്പെടുന്ന ഘടകങ്ങളിലൊന്നാണ് അപ്രേമിന്റെ സംഗീതപൈതൃകം. അദ്ദേഹത്തിന്റെ ഗാനങ്ങൾ സുറിയാനി ഭക്തിസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്. ഗ്രീക്ക് ഭാഷയിലെ ഭക്തിഗീതങ്ങൾക്ക് പോലും അവ പ്രചോദനമായി. പാശ്ചാത്യസഭയുമായുള്ള താരതമ്യത്തിൽ പൗരസ്ത്യസഭയിലെ ആരാധനാക്രമം കൂടുതൽ സംഗീതമയമാകുന്നതിന് അപ്രേമിന്റെ രചനകൾ കാരണമായി.[3]

ആവർത്തനങ്ങൾ കൊണ്ടും അലങ്കാരങ്ങളുടെ ആധിക്യം കൊണ്ടും ആധുനിക സാഹിത്യാസ്വാദകൻമാർക്ക് അപ്രേമിന്റെ ഗീതങ്ങൾ ആകർഷകമായി തോന്നണമെന്നില്ലെങ്കിലും, അക്കാലത്ത് അവയ്ക്ക് ജനമധ്യത്തിൽ നല്ല സ്വീകരണം ലഭിച്ചിരുന്നു. അവയിൽ പലതും ഇന്നും ഉപയോഗത്തിലിരിക്കുന്നു.[4] ബൈബിളിലെ ചില പുസ്തകങ്ങൾക്ക് അപൂർണവ്യാഖ്യാനങ്ങൾ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അവയിൽ പലതും ലഭ്യമല്ല. ചില ഭാഗങ്ങൾ അർമീനിയൻ, ഗ്രീക്, കോപ്റ്റിക്, എത്യോപ്യൻ-ഭാഷകളിൽ തർജുമകളായി അവശേഷിച്ചിട്ടുണ്ട്.

രചനാശൈലി

തിരുത്തുക
 
വിശുദ്ധ അപ്രേം (വലത്), കൂടെ വിശുദ്ധ ഗീവർഗ്ഗീസും വിശുദ്ധ ഡമാസിനും(മുകളിൽ)

അലങ്കാരങ്ങളും പ്രതിരൂപാടിസ്ഥിതവ്യാഖ്യാങ്ങളും (typology) നിറഞ്ഞതായിരുന്നു അപ്രേമിന്റെ ശൈലി. എല്ലാറ്റിനേയും അദ്ദേഹം മാനവരക്ഷക്കായുള്ള ദൈവത്തിന്റെ നിഗൂഢപദ്ധതിയുടെ ഭാഗമായി വിശദീകരിച്ചു. ഉദാഹരണമായി, യേശുവിനെ തറച്ച കുരിശുമരത്തിന്റെ തടിയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചത് നോഹയുടെ പേടകത്തിന്റേയും അറിവിന്റെ വൃക്ഷത്തിന്റേയും തടിയുമായി ബന്ധിപ്പിച്ചാണ്. അറിവിന്റെ മരം ആദത്തിനു മരണവും, പേടകത്തിന്റെ മരം നോഹക്കു രക്ഷയും നൽകിയപ്പോൾ, കുരിശുമരം വഴി യേശു മനുഷ്യരാശി മുഴുവനേയും ജീവനിലേക്കു നയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.[1]

നുറുങ്ങുകൾ

തിരുത്തുക
  • പരിശുദ്ധാത്മാവിനെ പരാമർശിക്കുമ്പോൾ തന്റെ ഗീതങ്ങളിൽ അപ്രേം ഉപയോഗിക്കുന്നത് purusha limga.[3]
  • ഭക്തിഗാനരചനയിൽ പൗരസ്ത്യക്രിസ്തീയതയിലെ തന്റെ മുൻഗാമിയായിരുന്ന ബാർ-ദാസിയനെ മനിക്കേയവാദത്തിന്റെ ഉപജ്ഞാതാവായ "മനിയുടെ ഗുരു" എന്നു വിളിച്ചു വിമർശിക്കുന്ന അപ്രേം, ബാർ ദാസിയന്റെ ഗീതങ്ങളുടെ ആസ്വാദ്യത സമ്മതിക്കുകയും അദ്ദേഹത്തിന്റെ രാഗങ്ങളോടുള്ള കടപ്പാട് ഏറ്റുപറയുകയും ചെയ്തു.[3]

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്രേം, വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. 1.0 1.1 John Healey: "Eastern Spirituyality from Ephraim the Syrian to Isaac of Nineveh" - Zondervan Handbook to the History of Christianity-യിലെ ലേഖനം (പുറം 112)
  2. വിശുദ്ധ അപ്രേം, കത്തോലിക്കാവിജ്ഞാനകോശം
  3. 3.0 3.1 3.2 ഡയർമെയ്ഡ് മക്കല്ലക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ് (പുറങ്ങൾ 182-83)
  4. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 207)
"https://ml.wikipedia.org/w/index.php?title=അപ്രേം&oldid=4015849" എന്ന താളിൽനിന്ന് ശേഖരിച്ചത്