എം. നൗഷാദ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ്ഒരു രാഷ്ട്രീയപ്രവർത്തകനും ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ്. സി.പി.ഐ. (എം) കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം കൊല്ലം നഗരസഭയുടെ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.[1][2] എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കേ 2016-ലാണ് ആദ്യമായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.[3] 2016 മേയ് 16-ന് നടന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ നിന്ന് 28,803 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായ എ.എ. അസീസിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.[4]
എം. നൗഷാദ് | |
---|---|
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | എ.എ. അസീസ് |
മണ്ഡലം | ഇരവിപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം | ഫെബ്രുവരി 22, 1965
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ബിന്നി നൗഷാദ് |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | കൊല്ലം |
As of സെപ്റ്റംബർ 20, 2020 ഉറവിടം: നിയമസഭ |
ആദ്യകാല ജീവിതം
തിരുത്തുക1965-ൽ മുഹമ്മദ് ഹനീഫയുടെ മകനായി ജനനം. 1983-ൽ കേരള സർവകലാശാലയിൽ നിന്ന് പ്രീഡിഗ്രി പാസ്സായി. ഭാര്യ ബിന്നി മോൾ. രണ്ടു കുട്ടികൾ.[5]
അവലംബം
തിരുത്തുക- ↑ "M Noushad CPM candidate at Iravipuram". മാതൃഭൂമി ന്യൂസ്. Archived from the original on 2016-05-19. Retrieved 2016 മേയ് 19.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ldf campaign in kollam segment yet to pick up steam". The Hindu. 2016 ഏപ്രിൽ 2. Archived from the original on 2016-05-19. Retrieved 2016 മേയ് 19.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "എം. നൗഷാദ്". LDF Keralam. Archived from the original on 2016-05-19. Retrieved 2016 മേയ് 19.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kerala Assembly elections 2016". ibtimes. 2016 മേയ് 19. Archived from the original on 2016-05-19. Retrieved 2016 മേയ് 19.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "[PDF] Affidavit submitted by M. Noushad for contesting in Kerala Legislative Assembly election, 2016" (PDF). Chief Electoral Officer, Kerala. 27 April 2016. Retrieved 19 May 2016.