മനുസ്മൃതി

നിയമസംഹിത(പ്രാചീന തരം)

അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ ചില സ്ഥലങ്ങളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥമാണ്‌ മനുസ്മൃതി[അവലംബം ആവശ്യമാണ്]. ഇംഗ്ലീഷ്: Manu Smriti. ഭൃഗു സംഹിത എന്നും പേരുണ്ട്. ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്നമനു വിന്റെ പേരിലാണ്‌ മനുസ്മൃതി അറിയപ്പെടുന്നത്. ഈ സ്മൃതിയിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം. കേരളത്തിലും ആര്യാധിനിവേശത്തിനുശേഷം അടുത്ത നൂറ്റാണ്ടു വരെ മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു. ശങ്കരാചാര്യരുടെ ശങ്കരസ്മൃതികൾ പ്രചാരത്തിലാവും വരെ മനുസ്മൃതിക്കായിരുന്നു പ്രാധാന്യം. ഹൈന്ദവ നിയമങ്ങൾ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കാലികമായ മാറ്റങ്ങള് വരികയും ഇന്ത്യൻ ശിക്ഷാ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തതിനുശേഷം ഇതിൽ പറയുന്ന ആചാരങ്ങളും ധർമ്മങ്ങളും കർമ്മങ്ങളും വിധിന്യായങ്ങളും ശിക്ഷകളുമൊക്കെ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇക്കാലത്തും പലരും ആചരിക്കുന്നുണ്ട്. ബ്രാഹ്മണാദികളായ നാലു വർണ്ണങ്ങളുടെയും ബ്രഹ്മചര്യാദ്യാശ്രമങ്ങളുടേയും ആചാരങ്ങളും നിയമങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഇതിൽ പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2,684 ശ്ലോകങ്ങൾ ഉണ്ട്

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

നിരുക്തം

തിരുത്തുക

സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണ്ടായത് എന്നൊക്കെയാണ്‌ അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലാമാണ്‌ അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് . [1] മനു എന്ന പ്രജാപതിയുടെ ധർമ്മശാസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യന് ഭൃഗു മഹർഷി ഉപദേശിച്ചതായും അറിയപ്പെടുന്ന ഗ്രന്ഥമായാതിനാല് മനുസ്മൃതി..

രചയിതാവ്

തിരുത്തുക

പലരും കരുതുന്നതുപോലെ മനുസ്മൃതി എഴുതിയത് മനു അല്ല. മനു വിന്റെ ശിഷ്യനായ ഭൃഗു മഹർഷിയുടെ ശിഷ്യന്മാരിലാരാളായിരിക്കണം മനുസ്മൃതിയുടെ രചയിതാവ് എന്നാണ്‌ കരുതുന്നത്. മനുസ്മൃതിയുടെ ആദ്യ അദ്ധ്യായത്തിൽ ഋഷിമാരോടെ മനു ഉപദേശിക്കുന്നതായി എഴുതിയിരിക്കുന്നു "ഭഗവാന് സ്വയംഭൂ തന്നെ മഹത്തായ ഈ ശാസ്ത്രം നിർമ്മിച്ച് എനിക്ക് ഉപദേശിച്ചതാണ്‌, ഞാന് തന്നെ ആദിയിൽ സൃഷ്ടിച്ച മരീചി തുടങ്ങിയ മഹർഷിമാരെ ഞാൻ ഈ ശാസ്ത്രം പഠിപ്പിച്ചു. ഞാന് പഠിപ്പിച്ചിട്ടുള്ള ഭൃഗു ഇനി നിങ്ങൾക്ക് ഉപദേശിച്ചു തരും." അപ്പോൾ ഭൃഗു മനുവിനെ സമീപിച്ച ഋഷിമാർക്ക് ഉപദേശിച്ചരൂപത്തിലാണ്‌ മനുസ്മൃതി രചിക്കപ്പെട്ടിരിക്കുന്നത്. [2]

ചരിത്രം

തിരുത്തുക

ഭാരതീയ ജനതയുടെ മൂലപ്രമാണമായ ചതുർ‍വേദങ്ങളിൽ പലഭാഗങ്ങളിലായി മാനവ സമൂഹം അനുഷ്ഠിക്കേണ്ട ആചാരങ്ങളും നിയമങ്ങളും അങ്ങിങ്ങായി പ്രസ്താവിച്ചിട്ടുണ്ട്. അതതുശാഖയിലെ ആചാര്യന്മാർ അവയെല്ലാം ആസ്പദമാക്കി ശ്രൗതസൂത്രങ്ങൾ, ഗൃഹ്യസൂത്രങ്ങൾ, ധർമ്മസൂത്രങ്ങൾ എന്നീ വിഭാഗങ്ങൾ ഉള്ള കല്പസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. (കല്പം എന്നത് ആറു വേദാംഗങ്ങളിലൊന്നാണ്‌) ആദ്യകാലങ്ങളിൽ വേദസമൂഹത്തിന് പറയത്തക്ക ഭീഷണികൾ ഇല്ലാതിരുന്നതിനാൽ ഇത്തരത്തിൽ ഒരു നിയമസംഹിതകളുടെ ആവശ്യം പ്രബലമായിരുന്നില്ല എന്നും പിൽക്കാലത്ത് മറ്റുമതങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനായി ഗൃഹ്യസൂത്രങ്ങള്ളീലും ധർമസൂത്രങ്ങളിലുമ്മുള്ള വിഷയങ്ങൾ ക്രമപ്പെടുത്തി, വിശദീകരിച്ച് എഴുതപ്പെട്ടതാണിത്. കൃഷ്ണയ്യജുർ‍വേദത്തിൻറെ മൈത്രായണശാഖയൂടെ ഉപശാഖയായ “മാനവാചരണ'ത്തിന്റെ സൂത്ര ഗ്രന്ഥമായ മാനവഗൃഹ്യ-ധർമ്മസൂത്രങ്ങളെ ക്രമപ്പെടുത്തി ക്രോഡീകരിച്ച് ശ്ലോകരൂപത്തിൽ രചിച്ചതാണ്‌ എന്നാണ്‌ മാക്സ് മുള്ളർ, വെസ്റ്റ്, ബ്യൂളർ, ജോഷി എന്നിവരെപ്പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുവിന്റെ പരമ്പരയിലെ ഭൃഗുമഹർഷിയുടെ ശിഷ്യരിൽ ആരോ രചിച്ചതാണ്‌ ഇത് എന്നാണ്‌ കരുതുന്നത്.

മനുസ്മൃതിയിലെ പല പദ്യങ്ങളും മഹാഭാരതത്തില് ഉദ്ധരിച്ചിട്ടുള്ളതിനാൽ മഹാഭാരതം എഴുതപ്പട്ട കാലത്തിനും മുന്പാണ്‌ മനുസ്മൃതി എന്ന് ചിലർ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് തെറ്റാണ്‌ എന്നാണ് പണ്ഡിതമതം. മനുസ്മൃതിക്ക് അവലംബമായിട്ടുള്ള മാനവധർമ്മസൂത്രത്തിലെ വരികളാണ്‌ മഹാഭാരതത്തിൽ കാണപ്പെടുന്നത് എന്നും മഹാഭാരതത്തിലുള്ള ഉദ്ധരിച്ചിട്ടുളള പല പദ്യങ്ങളും ഇന്നത്തെ മനുസ്മൃതിയിൽ ഇല്ല എന്നതും മഹാഭാരത കാലത്തിനുശേഷമായിരിക്കാം മനുസ്മൃതി ക്രോഡീകരിക്കപ്പെട്ടത് എന്ന ഗവേഷകന്മാർ തെളിയിക്കുന്നു. കൂടതെ പഴയ ധർമ്മ സൂത്രങ്ങളിലൊന്നും ലേഖനവിദ്യ (എഴുത്ത്) യെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിലും ഈ സ്മൃതിയിൽ വ്യവഹാരാദ്ധ്യായത്തിൽ നിർബന്ധിച്ചെഴുതിയ രേഖയെക്കുറിച്ചും രാജകീയശാസനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നതിനാൽ ഇതിന്‌ അതിപ്രാചീനത്വം കല്പിക്കാനാവില്ലെങ്കിലും ചില ചരിത്രകാരന്മാർ കരുതുന്നപോലെ ക്രിസ്തുവിന്‌ മുന്പ് രണ്ടാം നൂറ്റാണ്ടിലെങ്കിലും എഴുതപ്പെട്ടിരിക്കാമെന്നാണ്‌ കരുതുന്നത്.

പ്രമുഖ സ്മൃതികൾ

തിരുത്തുക

45ഓളം സ്മൃതികൾ ഉണ്ടെങ്കിലും യാജ്ഞവല്യൻ 20 പേരെയാണ്‌ തന്റെ യാജ്ഞവല്ക്യസ്മൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്. മനു, അത്രി, വിഷ്ണു, ഹാരീതൻ, യാജ്ഞവല്ക്യൻ, ഉശനസ്സ്, അംഗിരസ്സ്, യമൻ, ആപസ്തംബൻ, സമ്വര്ത്തൻ, കാത്യാറയനൻ, ബൃഹസ്പതി, പരാശരൻ, വ്യാസൻ, ശംഖൻ, ലിഖിതൻ, സദക്ഷൻ, ഗൗതമൻ, ശാതാതപൻ, വസിസ്ഷ്ഠൻ, എന്നിവരാണ്‌ അവർ.

അദ്ധ്യായങ്ങൾ

തിരുത്തുക

ഒന്നാം അദ്ധ്യായത്തിൽ സ്മൃതിയുടെ ഉത്ഭവത്തേയും ലോക സൃഷ്ടിയേയും മറ്റും വിവരിച്ചിരിക്കുന്നു., രണ്ടാമത്തേതിൽ ഇന്ദ്രിയങ്ങളെയും ഇന്ത്രിയജയത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും പറ്റി പ്രതിപാദിക്കുന്നു. അതോടൊപ്പം ബ്രാഹ്മണ കർമ്മങ്ങൾ പ്രത്യേകം പരാമർശിക്കുന്നു. മൂന്നാം ആദ്ധ്യായത്തിൽ അദ്ധ്യയനത്തിന് ശേഷം ഗൃഹസ്ഥാശ്രമകാലത്ത് അനുഷ്ടിക്കേണ്ട കർത്തവ്യങ്ങൾ അറിയിക്കുന്നു. വിവാഹകാര്യങ്ങൾ.സ്ത്രീസമ്രക്ഷണം,സന്താനപാലനം,ഗൃഹധർമ്മം തുടങ്ങിയവയെല്ലാം വിശദമാക്കുന്നു. നാലാം അദ്ധ്യായത്തിൽ ബ്രാഹ്മണന്റെ കർത്തവ്യങ്ങൾ പൊതുവെ വിശദീകരിക്കുന്നു. അഞ്ചിൽ ശുദ്ധാഹാരം,നിഷിദ്ധാഹാരം,ശുചിത്വം,അശുചിത്വം,സ്ത്രീകളുടെ ചുമതലകൾ തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നു. ആറാം അദ്ധ്യായത്തിൽ വാനപ്രസ്ഥൻറേയും സന്യാസിയുടേയും കർത്തവ്യങ്ങൾ അറിയിക്കുന്നു. ഏഴിൽ രാജാവിന്റെയും മന്ത്രിയുടെയും കർത്തവ്യങ്ങൾ അറിയിക്കുന്നു. എട്ടിൽ നീതിന്യായ പരിപാലനം,അതിന് വേണ്ട നിയമങ്ങൾ,വ്യവഹാരരീതി,അവകാശത്തർക്കം,അതിർത്തിതർക്കം,അടിപിടി,മോഷണം,വ്യഭിചാരം എന്നിവയൊക്കെയുള്ള കോടതികാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നു. ഒമ്പതാം അദ്ധ്യായത്തിൽ ഭാര്യാഭർത്ത്യുകർത്തവ്യങ്ങൾ,അവകാശം,ഭാഗം വയ്പ്പ്,അതിൽ രാജധർമ്മങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. പത്തിൽ ആപത്ത്ധർമ്മങ്ങൾ,ജാതിധർമ്മങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു. പതിനൊന്നിൽ തപസ്സ്,വ്രതാനുഷ്ടാനങ്ങൾ,യജ്ഞങ്ങൾ,ദക്ഷിണ,കുറ്റങ്ങളുടെ ഉചിത ശിക്ഷാക്രമം എല്ലാം പ്രതിപാദിക്കുന്നു. പന്ത്രണ്ടാം അദ്ധ്യായത്തിൽ പുനജ്ജന്മ സിദ്ധാന്തങ്ങൾ,മോക്ഷം,ആത്മജ്ഞാനം എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുന്നു.

ഉല്പത്തിക്രമം

തിരുത്തുക

ധർമ്മവും സംസ്കാരങ്ങളും

തിരുത്തുക

വിവാഹശ്രാദ്ധതിവിധി

തിരുത്തുക

അഭക്ഷ്യം, മാംസവിധി, അശൗചവിധി

തിരുത്തുക

വാനപ്രസ്ഥധർമ്മം

തിരുത്തുക

വ്യവഹാരങ്ങൾ

തിരുത്തുക

ദമ്പതീക്രമം

തിരുത്തുക

മനുസ്മൃതിയിൽ.

[3]

പ്രായശ്ചിത്തവിധി

തിരുത്തുക

കർമ്മഫല നിരൂപണം

തിരുത്തുക

വിമർശനങ്ങൾ

തിരുത്തുക

ശൂദ്രർക്കെതിരായിട്ടുള്ളത് എന്ന് വിമർശിക്കപ്പെടുന്ന ശ്ലോകങ്ങൾ

തിരുത്തുക

[4]

  1. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, =തിരുവനന്തപുരം: ഗ്രന്ഥകർത്താ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. എൻ., ഗോപിനാഥൻ നായർ (2007) [1983]. [ഏപ്രിൽ മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം] (ഏഴാം പതിപ്പ് ed.). കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0449-3. {{cite book}}: Check |url= value (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. മനുസ്മൃതി കത്തിക്കണോ? ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ്, കോഴിക്കോട് വി.ടി.രാജശേഖർ
  4. മനുസ്മൃതി കത്തിക്കണോ? ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ്, കോഴിക്കോട് വി.ടി.രാജശേഖർ
"https://ml.wikipedia.org/w/index.php?title=മനുസ്മൃതി&oldid=3929211" എന്ന താളിൽനിന്ന് ശേഖരിച്ചത്