ഭാർഗവചരിതം മൂന്നാം ഖണ്ഡം
ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്രീനിവാസൻ, റഹ്‌മാൻ, നികിത, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാർഗവചരിതം മൂന്നാം ഖണ്ഡം. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എൻ.എൻ.എസ് ആർട്സും, വൈശാഖ ആർട്സും ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസൻ, ജോമോൻ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
ഭാർഗവചരിതം മൂന്നാം ഖണ്ഡം | |
---|---|
സംവിധാനം | ജോമോൻ |
നിർമ്മാണം | നൗഷാദ് |
കഥ | ജോമോൻ ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മമ്മൂട്ടി ശ്രീനിവാസൻ റഹ്‌മാൻ നികിത പത്മപ്രിയ |
സംഗീതം | ഔസേപ്പച്ചൻ അലക്സ് പോൾ |
ഗാനരചന | ശരത് വയലാർ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | പി.എസി. മോഹനൻ |
സ്റ്റുഡിയോ | എൻ.എൻ.എസ്. ആർട്സ് |
വിതരണം | എൻ.എൻ.എസ് ആർട്സ് വൈശാഖ ആർട്സ് |
റിലീസിങ് തീയതി | 2006 ഓഗസ്റ്റ് 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
തിരുത്തുകകൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ (മമ്മൂട്ടി) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ (ശ്രീനിവാസൻ) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – ഭാർഗ്ഗവൻ
- ശ്രീനിവാസൻ – ഡോ. ശാന്താറാം
- റഹ്‌മാൻ – വിനോദ്
- സായി കുമാർ – രാമനാഥൻ
- സലീം കുമാർ – അലി
- ജഗദീഷ് – വേലായുധൻ
- ജോണി – കണ്ണപ്പൻ
- കൊല്ലം തുളസി – മന്ത്രി ധനപാലൻ
- ബാബുരാജ് – മലപ്പുറം ഷാജി
- മോഹൻ ജോസ് – ജബ്ബാർ
- ആദിത്യ – മാരിയപ്പൻ
- നികിത തുക്രാൽ – അനുപമ
- പത്മപ്രിയ – സോഫിയ
- ഷംന കാസിം – രാധിക
- കെ.പി.എ.സി. ലളിത
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: മനോജ് പിള്ള
- ചിത്രസംയോജനം: പി. സി. മോഹനൻ
- കല: ബോബൻ
- ചമയം: ജയമോഹൻ
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
- പരസ്യകല: റഹ്‌മാൻ ഡിസൈൻ
- ലാബ്: അഡ്ലാബ് ഫിലിംസ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നജീബ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭാർഗവചരിതം മൂന്നാം ഖണ്ഡം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭാർഗവചരിതം മൂന്നാം ഖണ്ഡം – മലയാളസംഗീതം.ഇൻഫോ