ബി. ജയമോഹൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(ജയമോഹൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹൻ [Tamil: பா.ஜெயமோகன்] മലയാളത്തിലും എഴുതാറുണ്ട്.

ബി. ജയമോഹൻ
തൊഴിൽനോവൽ, ചെറുകഥ, ഉപന്യാസം എഴുത്തുകാരൻ, സാഹിത്യ നിരൂപകൻ
ഭാഷതമിഴ്, മലയാളം
ദേശീയതഇന്ത്യൻ
Period1985–present
GenreFiction, Non-fiction,
വിഷയംIndian Philosophy, Literature, History
ശ്രദ്ധേയമായ രചന(കൾ)Vishnupuram
Pin Thodarum Nizhalin Kural
Kotravai
Kaadu
Naveena Thamizhilakkiya Arimugam
പങ്കാളിഎസ്‌. അരുണമൊഴിനാങ്കൈ
കുട്ടികൾഅജിതൻ, ചൈതന്യ
വെബ്സൈറ്റ്
www.jeyamohan.in

ജീവിതരേഖ

തിരുത്തുക

കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22-ന്‌ ജനിച്ചു. അച്‌ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സിൽ ബിരുദമെടുത്തിട്ടുണ്ട്‌. നാല്‌ നോവലുകളും മൂന്ന്‌ ചെറുകഥാ സമാഹാരങ്ങളും മൂന്ന്‌ നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട്‌വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്‌തകമാക്കിയിട്ടുണ്ട്‌. മലയാളത്തിലെ അഞ്ച്‌ യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1991-ലെ ചെറുകഥക്കുളള കഥാപുരസ്‌കാരം, 1992-ലെ സംസ്‌കൃതി സമ്മാൻ പുരസ്‌കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്‌’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണ്‌. ‘ഗുരുനിത്യാ ആയ്‌വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌റ്റഡിസർക്കിളിന്റെ കൺവീനറും.[1]

ഭാര്യഃ എസ്‌. അരുണമൊഴിനാങ്കൈ

സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ [4][5]

തിരുത്തുക
  • ധേഹി ( 2018)

പുരസ്കാരങ്ങൾ

തിരുത്തുക
  • അഖിലൻ സ്മൃതി പുരസ്കാരം (1990)
  • കഥാ സമ്മാൻ (1992)
  • സംസ്കൃതി സമ്മാൻ (1994)
  • പാവലർ വരദരാജൻ അവാർഡ് (2008)
  • കന്നട ഇലക്കിയ തോട്ടം അവാർഡ് (2010)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-07-22.
  2. "ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' പുറത്തിറങ്ങി". മാതൃഭൂമി. 2013 ജൂലൈ 23. Archived from the original on 2013-07-23. Retrieved 2013 ജൂലൈ 23. {{cite news}}: Check date values in: |accessdate= and |date= (help)
  3. ആനഡോക്ടർ നോവൽ‍
  4. B.Kolappan (10 June 2012). "Writing for cinema yet another..." Chennai, India: The Hindu.
  5. Thenpandian (10 July 2010). "On writing for movies". Dinamalar.
  6. http://www.thehindu.com/news/cities/Chennai/article509835.ece

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബി._ജയമോഹൻ&oldid=4073405" എന്ന താളിൽനിന്ന് ശേഖരിച്ചത്