ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

ബോസ്സ് എന്നത് ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്(Bharat Operating System Solutions) എന്ന പേരിന്റെ ചുരുക്കമാണ്. ഡെബിയനിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഇന്ത്യൻ ലിനക്സ് വിതരണമാണ്. ബോസ് ലിനക്സ്(BOSS Linux) ഔദ്യോഗികമായി നാല് പതിപ്പുകളിലാണ് പുറത്തിറക്കുന്നത്: ബോസ് ഡെസ്ക്ടോപ്പ് (വ്യക്തിഗത ഉപയോഗത്തിനും വീട്ടാവശ്യത്തിനും ഓഫീസുകൾക്കും വേണ്ടിയുള്ളതാണ്), എഡ്യുബോസ്(EduBOSS) (സ്കൂളുകൾക്കും വിദ്യാഭ്യാസ സമൂഹത്തിനും വേണ്ടിയുള്ളത്), ബോസ് അഡ്വാൻസ്ഡ് സെർവർ, ബോസ് മൂൾ(BOSS MOOL) എന്നിവ ഉൾപ്പെടുന്നു. ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് 9.0 ("ഉർജ")ആണ്.[1].

ബോസ് (ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ്)
നിർമ്മാതാവ്C-DAC/NRCFOSS
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം10 ജനുവരി 2007 (17 വർഷങ്ങൾക്ക് മുമ്പ്) (2007-01-10)
നൂതന പൂർണ്ണരൂപം9.0 (urja) / 19 ഫെബ്രുവരി 2021 (3 വർഷങ്ങൾക്ക് മുമ്പ്) (2021-02-19)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Desktop computer, Laptop, Education, and Server
ലഭ്യമായ ഭാഷ(കൾ)Assamese, Bengali, English, Gujarati, Hindi, Kannada, Malayalam, Marathi, Odia, Punjabi, Sanskrit, Tamil, Telugu, Bodo, Urdu, Kashmiri, Maithili, Konkani and Manipuri
പുതുക്കുന്ന രീതിAPT (several front-ends available)
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംx86-64
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'Cinnamon
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software licenses
(mainly GPL)
വെബ് സൈറ്റ്bosslinux.in

ഇത് ലിനക്സ് കെർണൽ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണ് അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.[2].ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു[3].ഡെബിയനെ ആധാരമാക്കി നിർമിച്ചതിനാൽ ബോസ്സ് ലിനക്സിലും ഏകദേശം ഇത്രയും തന്നെ പാക്കേജുകൾ ഉൾക്കൊള്ളുന്നു.

ഇന്ത്യയിലുടനീളമുള്ള സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം നേടുന്നതിനുമായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് (സി-ഡാക്) വികസിപ്പിച്ചെടുത്തതാണ്. ബോസ് ലിനക്സ് നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ (NRC-FOSS) ഒരു പ്രധാന ഡെലിവറി ആണ്. ഇന്ത്യൻ ഭാഷാ പിന്തുണയും മറ്റ് സോഫ്‌റ്റ്‌വെയറുകളും സംയോജിപ്പിച്ച് മെച്ചപ്പെടുത്തിയ ഡെസ്‌ക്‌ടോപ്പ് പരിസ്ഥിതി ഇതിന് ഉണ്ട്.

ലഭ്യമാകുന്ന ഭാഷകൾ‌

തിരുത്തുക

ബോസ്സ് ലിനക്സ് താഴെപറയുന്ന പതിനെട്ട് ഭാഷകളിൽ ലഭ്യമാകും.

ആസ്സാമീസ് ബംഗാളി ബോഡോ ഗുജറാത്തി ഹിന്ദി
കന്നഡ കാശ്മീരി കൊങ്കണി മൈഥിലി മലയാളം
മണിപ്പൂരി മറാത്തി ഒറിയ പഞ്ചാബി സംസ്കൃതം
തമിഴ് തെലുങ്ക് ഉറുദു
  1. http://www.cdac.in/html/press/3q08/prs_rl179.aspx
  2. http://www.debian.org/
  3. http://www.debian.org/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക