ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ

(Desktop computer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിത്യോപയോഗത്തിന് പ്രാപ്തമായ ഒരു സ്ഥലത്ത് വെച്ച് ഉപയോഗിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പഴ്സണൽ കമ്പ്യൂട്ടറാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ. ലാപ്ടോപ്പുകളെക്കാൾ ഭാരവും, വലിപ്പവും, ഉയർന്ന ഊർജ്ജോപയോഗവും മൂലം പൊതുവേ ഇവ മേശപോലുള്ള പ്രതലത്തിൽ സ്ഥിരമായി വച്ചാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്ന നാമം സംജാതമായത്. സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ്, മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ. സി.പി. യു.വിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്, വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ഫ്ലാറ്റ് പാനൽ മോണിറ്ററുകളുള്ള ഡെസ്ക്ടോപ്പ് പിസികളുടെ ഒരു കമ്പ്യൂട്ടർ ലാബ്
ഒരു ടവർശൈലിയിലുള്ള പഴ്സണണൽ കമ്പ്യൂട്ടർ ചിത്രീകരിച്ചിരിക്കുന്നു

ചരിത്രം തിരുത്തുക

ഉത്പ്പത്തി തിരുത്തുക

മൈക്രോപ്രോസെസ്സറുകളുടെ വ്യാപകമായ ഉപയോഗത്തിന് മുൻപ് മിനികമ്പ്യൂട്ടറുകൾ ക്കായിരുന്നു പ്രചാരം. റഫ്രിജറേറ്റർ വലിപ്പത്തിലുള്ള ഇവ വളരെയധികം സ്ഥലം ഉപയോഗിച്ചിരുന്നു. അക്കാലത്ത് മേശപ്പുറത്ത് വെച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ തീർത്തും വലിപ്പം കുറഞ്ഞവ ആയിരുന്നു. 1965ൽ വിപണിയിലെത്തിയ പ്രോഗ്രാമ 101 ആണ് ആദ്യത്തെ “പ്രോഗ്രാമ്മബിൾ കാല്കുലറ്റെർ/കമ്പ്യൂട്ടർ”. വലിപ്പത്തിൽ ഇവ ടൈപ്പ്റൈറ്ററിനു തുല്യമായിരുന്നു. കൂടുതൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ 1971നു ശേഷം വരികയും, ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ബേസിക് പ്രോഗ്രാം ചെയ്യാവുന്ന മോഡൽ 1972ൽ അവതരിപ്പിച്ചു .ഈ കമ്പ്യൂട്ടർമിനി കമ്പ്യൂട്ടറുകളുടെ ചെറിയൊരു പതിപ്പായിരുന്നു. റീഡ് ഒൺലി മെമ്മറി,ഏകനിരയിലുള്ള LED ആൽഫാന്യുമറിക് ഡിസ്പ്ലേ എന്നിവ പ്രത്യേകതകൾ ആയിരുന്നു.പ്ലോട്ടറിൻറെ സഹായത്തോടെ ഗ്രാഫിക്സുകൾ വരയ്ക്കുവാൻ ഈ കമ്പ്യൂട്ടറുകൾക്ക് സാധിച്ചിരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ :en:How To Assemble A Desktop PC എന്ന താളിൽ ലഭ്യമാണ്