കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 6-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ബ്രദേഴ്സ് ഡേ. ട്രാഫിക്,ഹൗ ഓൾഡ് ആർ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിൻറ്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ മിയ ജോർജ്ജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് നായികമാർ. ഫോർ മ്യൂസിക് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. തമിഴ് ചലച്ചിത്ര നടൻ പ്രസന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. 2019 ജൂലൈ 21ന്‌ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹൻലാൽ നായകനായ ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന എന്ന ചിത്രവും ഈ ചിത്രത്തിനൊപ്പമാണ് പ്രദർശനത്തിനെത്തിയത്. ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് അഖിലേഷ് മോഹനാണ്.

ബ്രദേഴ്സ് ഡേ
ഫിലിം പോസ്റ്റർ
സംവിധാനംകലാഭവൻ ഷാജോൺ
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രചനകലാഭവൻ ഷാജോൺ
കഥകലാഭവൻ ഷാജോൺ
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
പ്രസന്ന
ഐശ്വര്യ ലക്ഷ്മി
പ്രയാഗ മാർട്ടിൻ
മഡോണ സെബാസ്റ്റ്യൻ
മിയ ജോർജ്ജ്
കോട്ടയം നസീർ
ധർമ്മജൻ ബോൾഗാട്ടി
വിജയരാഘവൻ
സംഗീതംഫോർ മ്യൂസിക്
നാദിർഷാ
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംഅഖിലേഷ് മോഹൻ
സ്റ്റുഡിയോമാജിക് ഫ്രെയിംസ്
വിതരണംമാജിക് ഫ്രെയിംസ് റിലീസ്
റിലീസിങ് തീയതി2019 സെപ്റ്റംബർ 6
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹7 കോടി
സമയദൈർഘ്യം164 മിനിറ്റ്
ആകെ₹11 കോടി

ഈ ചിത്രത്തിന് ആദ്യമിട്ട പേര് സൂപ്പർ ബ്രദർ എന്നായിരുന്നു. സംവിധായകൻ സിദ്ദിഖിൻറ്റെ ചിത്രത്തിന്റെ പേര് ബിഗ് ബ്രദർ എന്ന് പ്രഖ്യാപിച്ചതോടെ പേര് മാറ്റുകയായിരുന്നു.

കഥാസാരം തിരുത്തുക

റോണി (പൃഥ്വിരാജ് സുകുമാരൻ) കൊച്ചിയിലെ ഒരു കാറ്ററിംഗ് തൊഴിലാളിയാണ്. ഒരപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന സഹോദരി അയാൾക്കുണ്ട്. പിന്നെ ചില സുഹൃത്തുക്കളും. കാറ്ററിംഗിൽ തന്റെ കൂടെ ജോലി ചെയ്യുന്ന മുന്നയാണ്(ധർമ്മജൻ ബോൾഗാട്ടി) റോണിയുടെ സന്തത സഹചാരി. പിന്നെ ജോലിക്കിടയിൽ കണ്ടു മുട്ടുന്ന ചാണ്ടിയും(വിജയരാഘവൻ) ജെമയും അയാളുടെ ജീവിതത്തിലെ അടുപ്പക്കാരാകുന്നു. ഇവരുടെ ചെറിയ സന്തോഷങ്ങളും ഒത്തുചേരലുകളുമായി നീങ്ങുന്ന കഥയുടെ മറുഭാഗത്ത് കൊടുകുറ്റവാളിയായ പ്രസന്നയുടെ കഥാപാത്രത്തിന്റെ കൃത്യങ്ങളും ചിത്രം കാണിച്ച് പോകുന്നുണ്ട്. ചിലരെ ഭയങ്കരമായി ഉപദ്രവിക്കുന്നുണ്ട് അയാൾ. ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെങ്കിൽ കൂടി തന്റെ സമ്പന്നരായ ഇരകളയൊക്കെ അയാൾ ചൂഷണം ചെയ്ത് പണം തട്ടുന്നതും കാണാം. ചിത്രത്തിന്റെ മദ്ധ്യഭാഗത്തോട് അടുത്ത് ചാണ്ടിയുടെ മകളായ സാന്റ (ഐശ്വര്യ ലക്ഷ്മി) കടന്നു വരുന്നു. വില്ലൻ കഥാപാത്രം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുമായി എങ്ങനെ ബന്ധമുണ്ടാകുന്നു എന്ന ചോദ്യം ബാക്കിയാക്കി ആദ്യ പകുതി അവസാനിക്കുന്നു.

രണ്ടാം പകുതിയിൽ റോണി, ചാണ്ടി, സാന്റ തുടങ്ങി മറ്റു കഥാപാത്രങ്ങളുടെ ജീവിതം വില്ലനായ സൈക്കോ കൊലപാതകിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചുരുളഴിയുന്നു. കൊടുക്രൂരനായ വില്ലന്റെ ചെയ്തികൾ ചിത്രത്തിന്റെ അവസാനത്തിലേക്ക് നീങ്ങുന്നു.

അഭിനേതാക്കൾ തിരുത്തുക

റോണിയുടേയും, റൂബിയുടേയും അച്ഛൻ (ഫോട്ടോയിൽ മാത്രം)

റോണിയുടേയും, റൂബിയുടേയും അമ്മ (ഫോട്ടോയിൽ മാത്രം)

നിർമ്മാണം തിരുത്തുക

2019 മാർച്ച് 16നാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലൈ മാസത്തിന്റെ മദ്ധ്യത്തിലാണ് ചിത്രീകരണം പൂർത്തിയായത് തന്റെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ് പങ്കുവച്ച വാർത്തയായിരുന്നു കലാഭവനിൽ നിന്ന് മറ്റൊരാൾകൂടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്നത്. ഏറെക്കാലം മനസ്സിൽ കൊണ്ടുനടന്ന കഥയായിരുന്നു ബ്രദേഴ്സ് ഡേയുടേതെന്ന് കലാഭവൻ ഷാജോൺ പറഞ്ഞിരുന്നു. കോമഡി, ആക്ഷൻ, റൊമാൻസ്, ഇമോഷൻ അങ്ങനെ എല്ലാ ചേരുവകളും ചേർന്നതാണ് ഈ ചിത്രം.

2009-ലാണ് കലാഭവൻ ഷാജോൺ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതാൻ തുടങ്ങിയത്. അഞ്ചു വർഷം കഴിയുമ്പോഴേക്കും അത് വായിച്ചു കേൾപ്പിക്കാൻ വിധത്തിൽ വികസിപ്പിച്ചു. 2016-ൽ ഈ തിരക്കഥയുമായി പൃഥ്വിരാജ് സുകുമാരനെ സമീപിച്ചു. കഥ വായിച്ച ശേഷം പൃഥ്വിരാജ് ചിത്രം ചെയ്യാൻ സമ്മതിക്കുകയായിരുന്നു.

റിലീസ് തിരുത്തുക

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 മേയ് 15ന് പൃഥ്വിരാജ് തന്നെയാണ് റിലീസ് ചെയ്തത്.ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രേം നസീറിനെ അനുകരിച്ച് അഭിനയിച്ച രസകരമായ രംഗങ്ങളടങ്ങുന്ന ടീസർ വീഡിയോയ്ക്ക് 51 സെക്കന്റ് ദൈർഘ്യമുണ്ടായിരുന്നു. ചിത്രത്തിന്റെ എന്റർടെയ്‌നർ സ്വഭാവം വെളിവാക്കുന്നതാണ് ടീസർ.മമ്മൂട്ടി തൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. രണ്ട് മിനിറ്റ് ഒൻപത് സെക്കൻറ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കോമഡി സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ഇതെന്ന് എന്ന് ട്രെയിലറർ വ്യക്തമാക്കുന്നു. ഈ ചിത്രം 2019 സെപ്റ്റംബർ 6ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന,ഫൈനൽസ് തുടങ്ങിയ ചിത്രങ്ങൾ ഈ ചിത്രത്തനോടൊപ്പമാണ് പ്രദർശനത്തിനെത്തിയത്.

സംഗീതം തിരുത്തുക

ഫോർ മ്യൂസിക് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ധനുഷ് ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

ബ്രദേഴ്സ് ഡേ
സൗണ്ട് ട്രാക്ക് by ഫോർ മ്യൂസിക്
Genreചലച്ചിത സൗണ്ട് ട്രാക്ക്
Languageമലയാളം
Track listing
# ഗാനംSinger(s) ദൈർഘ്യം
1. "നെഞ്ചോട് വീണ"  ധനുഷ് 3:00
2. "ചെല്ലം ചെല്ലം"  അഭിജിത്ത് കൊല്ലം 4:38

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രദേഴ്സ്_ഡേ&oldid=3718982" എന്ന താളിൽനിന്ന് ശേഖരിച്ചത്