റൊട്ടി
(ബ്രഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധാന്യങ്ങൾ പൊടിച്ചുണ്ടാക്കിയ മാവും (പ്രധാനമായും ഗോതമ്പ്) വെള്ളവും ചേർത്തുണ്ടാക്കുന്ന ഒരു ആഹാര പദാർത്ഥമാണ് റൊട്ടി. ഇവ പുളിപ്പിച്ചതോ പുളിപ്പിക്കാത്തവയോ ആവാം. ഉപ്പ്, കൊഴുപ്പ്, പുളിപ്പിക്കലിനുപയോഗിക്കുന്ന യീസ്റ്റ് പോലെയുള്ള വസ്തുക്കൾ എന്നിവയാണ് റൊട്ടിയിലെ സാധാരണ ഘടകങ്ങൾ. എന്നാൽ മറ്റ് പല ഘടകങ്ങളും റൊട്ടികളിൽ കാണാറുണ്ട്. പാൽ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ (ഉണക്കമുന്തിരി തുടങ്ങിയവ), പച്ചക്കറികൾ (ഉള്ളി തുടങ്ങിയവ), പരിപ്പുകൾ (വാൽനട്ട് തുടങ്ങിയവ), വിത്തുകൾ (പോപ്പി വിത്ത് തുടങ്ങിയവ).
Bread, white (typical) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 270 kcal 1110 kJ | |||||||||||||||
| |||||||||||||||
Percentages are relative to US recommendations for adults. |
Bread, whole-wheat (typical) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 250 kcal 1030 kJ | |||||||||||||||
| |||||||||||||||
Percentages are relative to US recommendations for adults. |
മനുഷ്യൻ ഏറ്റവും ആദ്യമായി പാചകം ചെയ്ത ആഹാരങ്ങളിലൊന്നാണ് റൊട്ടി. നിയോലിതിക്ക് കാലഘട്ടത്തിലാണ് റൊട്ടിയുടെ ഉദ്ഭവം. പുളിപ്പിച്ച റൊട്ടിയുടെയും ഉദ്ഭവം ചരിത്രാധീത കാലത്തുതന്നെയാണ്.