ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്
ബോസ്സ് എന്നത് ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്(Bharat Operating System Solutions) എന്ന പേരിന്റെ ചുരുക്കമാണ്. ഡെബിയനിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഇന്ത്യൻ ലിനക്സ് വിതരണമാണ്. ബോസ് ലിനക്സ്(BOSS Linux) ഔദ്യോഗികമായി നാല് പതിപ്പുകളിലാണ് പുറത്തിറക്കുന്നത്: ബോസ് ഡെസ്ക്ടോപ്പ് (വ്യക്തിഗത ഉപയോഗത്തിനും വീട്ടാവശ്യത്തിനും ഓഫീസുകൾക്കും വേണ്ടിയുള്ളതാണ്), എഡ്യുബോസ്(EduBOSS) (സ്കൂളുകൾക്കും വിദ്യാഭ്യാസ സമൂഹത്തിനും വേണ്ടിയുള്ളത്), ബോസ് അഡ്വാൻസ്ഡ് സെർവർ, ബോസ് മൂൾ(BOSS MOOL) എന്നിവ ഉൾപ്പെടുന്നു. ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് 9.0 ("ഉർജ")ആണ്.[1].
നിർമ്മാതാവ് | C-DAC/NRCFOSS |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | 10 ജനുവരി 2007 |
നൂതന പൂർണ്ണരൂപം | 9.0 (urja) / 19 ഫെബ്രുവരി 2021 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Desktop computer, Laptop, Education, and Server |
ലഭ്യമായ ഭാഷ(കൾ) | Assamese, Bengali, English, Gujarati, Hindi, Kannada, Malayalam, Marathi, Odia, Punjabi, Sanskrit, Tamil, Telugu, Bodo, Urdu, Kashmiri, Maithili, Konkani and Manipuri |
പുതുക്കുന്ന രീതി | APT (several front-ends available) |
പാക്കേജ് മാനേജർ | dpkg |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86-64 |
കേർണൽ തരം | Monolithic (Linux) |
Userland | GNU |
യൂസർ ഇന്റർഫേസ്' | Cinnamon |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Free software licenses (mainly GPL) |
വെബ് സൈറ്റ് | bosslinux |
ഇത് ലിനക്സ് കെർണൽ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണ് അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.[2].ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു[3].ഡെബിയനെ ആധാരമാക്കി നിർമിച്ചതിനാൽ ബോസ്സ് ലിനക്സിലും ഏകദേശം ഇത്രയും തന്നെ പാക്കേജുകൾ ഉൾക്കൊള്ളുന്നു.
വികസനം
തിരുത്തുകഇന്ത്യയിലുടനീളമുള്ള സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം നേടുന്നതിനുമായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് (സി-ഡാക്) വികസിപ്പിച്ചെടുത്തതാണ്. ബോസ് ലിനക്സ് നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ (NRC-FOSS) ഒരു പ്രധാന ഡെലിവറി ആണ്. ഇന്ത്യൻ ഭാഷാ പിന്തുണയും മറ്റ് സോഫ്‌റ്റ്‌വെയറുകളും സംയോജിപ്പിച്ച് മെച്ചപ്പെടുത്തിയ ഡെസ്‌ക്‌ടോപ്പ് പരിസ്ഥിതി ഇതിന് ഉണ്ട്.
ലഭ്യമാകുന്ന ഭാഷകൾ
തിരുത്തുകബോസ്സ് ലിനക്സ് താഴെപറയുന്ന പതിനെട്ട് ഭാഷകളിൽ ലഭ്യമാകും.
ആസ്സാമീസ് | ബംഗാളി | ബോഡോ | ഗുജറാത്തി | ഹിന്ദി |
കന്നഡ | കാശ്മീരി | കൊങ്കണി | മൈഥിലി | മലയാളം |
മണിപ്പൂരി | മറാത്തി | ഒറിയ | പഞ്ചാബി | സംസ്കൃതം |
തമിഴ് | തെലുങ്ക് | ഉറുദു |