ബലികുടീരങ്ങളേ
വയലാർ രാമവർമ്മ എഴുതി ദേവരാജൻ സംഗീതം പകർന്ന പ്രശസ്തമായ ഒരു മലയാള ഗാനമാണ് ബലികുടീരങ്ങളേ. എ.ഐ.ടി.യു.സിയുടെ സമ്മേളനത്തിനു പാടാ൯ വേണ്ടിയാണ് ഈ ഗാന൦ എഴുതുന്നത്. പിന്നീട് [1]1857ലെ ഒന്നാം സ്വാതന്ത്രസമരത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് 1957ൽ രുവനന്തപരത്ത് നിർമ്മിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ ഈ ഗാനം തെരഞ്ഞെടുത്തു. [2] വയലാറും ദേവരാജനും ഒരുമിച്ച് ചിട്ടപ്പെടുത്തിയ ആദ്യഗാനമായിരുന്നു ഇത്.
ചരിത്രം
തിരുത്തുക1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികത്തിന്റെ സ്മാരകമായാണ് പാളയത്ത് രക്തസാക്ഷി മണ്ഡപം പണികഴിപ്പിച്ചത്. രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദാണ് മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. പൊൻകുന്നം വർക്കിക്കായിരുന്നു ഉദ്ഘാടന കമ്മിറ്റിയുടെ ചുമതല. വിജെടി ഹാളിലെ സമ്മേളനത്തിൽ അറുപത് പേർ ഒന്നിച്ചാണ് ഈ ഗാനം പാടിയത്. ഗാനത്തിൽ ചെങ്കൊടി എന്ന വാക്ക് മാറ്റണമെന്ന് സ൦ഘാടക സമിതി ആവശ്യപ്പെട്ടു. പൊ൯കുന്ന൦ വ൪ക്കിക്കു൦ ദേവരാജ൯ മാസ്റ്റ൪ക്കു൦ അതിനു സമ്മതമായില്ല. എന്നാൽ വയലാ൪ അത് പൊൻകൊടി നേടി എന്നാക്കി കമ്മറ്റിയുടെ അ൦ഗീകാര൦ വാങ്ങി. പിന്നീട് റിഹേഴ്സൽരആര൦ഭിച്ചു അപ്പോഴൊക്കെ സ൦ഘാടകരു൦ ഉദ്യോഗസ്ഥരു൦ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൊ൯കൊടി എന്നുതന്നെ പാടി. സ്റ്റേജിൽ കയറുന്ന സമയത്ത് വയലാ൪ ഗായകരോട് ചെങ്കൊടി എന്നുതന്നെ പാടണമെന്ന് നി൪ദേശിച്ചു.
പിന്നീട് KPAC ഈ ഗാന൦ അവതരണഗാനമായി തെരഞ്ഞെടുത്തു. അതോടു കൂടിയാണ് ഈ ഗാന൦ ജനകീയമാകുന്നത്.[3]
ആദ്യ അവതരണത്തിൽ പാടിയവർ
തിരുത്തുകകെ.എസ്. ജോർജ്, കെ.പി.എ.സി. സുലോചന, എൽ.പി.ആർ. വർമ, സി.ഒ. ആന്റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിയമ്മ, സുധർമ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കൽ തുടങ്ങി അറുപത് പേരാണ് ആദ്യാവതരണത്തിൽ ഈ ഗാനം ആലപിച്ചത്.
വരികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Safari (2018-11-11), Smrithi | VAYALAR RAMAVARMA | Safari TV, retrieved 2024-10-24
- ↑ "'ബലികുടീരങ്ങളേ...'- 57 വയസ്സ്". മാതൃഭൂമി ഓൺലൈൻ. Archived from the original on 2014-08-17. Retrieved 2014-08-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Safari (2018-11-11), Smrithi | VAYALAR RAMAVARMA | Safari TV, retrieved 2024-10-24
കോട്ടയം ഓർക്കുന്നു; സ്മരണകളിരമ്പും രണസ്മാരകങ്ങളെ