കെ.എസ്. ജോർജ്
കേരളത്തിലെ ഒരു ജനകീയ ഗായകനായിരുന്നു കെ.എസ്. ജോർജ് (മരണം:1989). കെ.പി.എ.സി-യിലൂടെ സംഗീത രംഗത്തെത്തി. നിരവധി നാടക-സിനിമാ ഗാനങ്ങൾ ആലപിച്ചു.
കെ.എസ്. ജോർജ് | |
---|---|
മരണം | 1989 |
ദേശീയത | ഇന്ത്യ |
തൊഴിൽ | ഗായകൻ |
ജീവിതരേഖ
തിരുത്തുകആലപ്പുഴയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ജോർജ്ജ് ആലപ്പുഴ ചെറിയ ഉണ്ണിത്താൻ ഭാഗവതരിൽ നിന്നും സംഗീതത്തിൽ ശിക്ഷണം നേടി. പുനലൂർ പേപ്പർ മിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ, വക്കീൽ രാജഗോപാലൻ നായരും ജനാർദ്ദനക്കുറുപ്പും രാജാമണിയുമായി ഒരുമിച്ചാരംഭിച്ച കെ.പി.എ.സിയിലെ ഗായകനാകാൻ ക്ഷണിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവ്വേക്കല്ല് തുടങ്ങിയ നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തു.[1] ഈ നാടകങ്ങളിലെ ഗാനങ്ങളെല്ലാം പ്രശസ്തങ്ങളായി. പിന്നീട് കാലം മാറുന്നു എന്ന സിനിമയിലൂടെ സിനിമയിലും പാടാൻ അവസരം ലഭിച്ചു. ഈ സിനിമയിൽ , സുലോചനയുമൊത്ത് ആലപിച്ച ‘ആ മലർ പൊയ്കയിൽ‘ എന്ന ഗാനം പ്രശസ്തമായി.[2]
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ജോർജ് അവസാന കാലത്ത് പാർട്ടി ഉപേക്ഷിച്ചു. 1989-ൽ അന്തരിച്ചു.
പ്രശസ്ത നാടക ഗാനങ്ങൾ
തിരുത്തുക- ബലികുടീരങ്ങളേ
- ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ
- തലയ്ക്കു മീതെ ശൂന്യാകാശം
- ചില്ലിമുളം കാടുകളിൽ
- മാരിവില്ലിൻ തേൻ മലരേ
- പാമ്പുകൾക്കു മാളമുണ്ട്
പ്രശസ്ത സിനിമാ ഗാനങ്ങൾ
തിരുത്തുക- ആ മലർ പൊയ്കയിൽ
അവലംബം
തിരുത്തുക- ↑ അമ്മിണി ജോർജ് (2013 ജൂൺ 01). "മധുരിക്കും ഓർമ്മകളേ...". മലയാള മനോരമ ആഴ്ചപ്പതിപ്പ്. ഓർമ. 58 (22): ൩. doi:2013 ജൂൺ 01.
{{cite journal}}
:|access-date=
requires|url=
(help); Check|doi=
value (help); Check date values in:|accessdate=
and|date=
(help); Unknown parameter|month=
ignored (help)CS1 maint: date and year (link) - ↑ http://www.m3db.com/node/938