ഫ്ലൂറസിൻ
ഒരു ഓർഗാനിക് സംയുക്തവും ചായവുമാണ് ഫ്ലൂറസിൻ. വെള്ളത്തിലും ആൽക്കഹോളിലും ചെറുതായി ലയിക്കുന്ന ഇരുണ്ട ഓറഞ്ച്/ചുവപ്പ് പൊടിയായി ഇത് ലഭ്യമാണ്. പല ആപ്ലിക്കേഷനുകൾക്കും ഫ്ലൂറസെന്റ് ട്രേസറായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു.[1]
Names | |
---|---|
IUPAC name
3′,6′-dihydroxyspiro[isobenzofuran-1(3H),9′-[9H]xanthen]-3-one
| |
Other names
Fluorescein, resorcinolphthalein, C.I. 45350, solvent yellow 94, D & C yellow no. 7, angiofluor, Japan yellow 201, soap yellow
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.017.302 |
EC Number |
|
KEGG | |
MeSH | {{{value}}} |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
സാന്ദ്രത | 1.602 g/mL |
ദ്രവണാങ്കം | |
Slightly | |
Hazards | |
GHS pictograms | |
GHS Signal word | Warning |
H319 | |
P305, P351, P338 | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അതിന്റെ ജലീയ ലായനികളുടെ നിറം പ്രതിഫലനത്താൽ പച്ചയും ട്രാൻസ്മിഷൻ വഴി ഓറഞ്ചുമാണ്.[2] കെട്ടിട നിർമ്മാണ തൊഴിലാളികളും ഫോട്ടോഗ്രാഫർ മാരുമെല്ലാം ചരിവ് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ബബിൾ ലെവലിൽ വായു കുമിളയുടെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിന് ആൽക്കഹോളിൽ ഫ്ലൂറസെൻ കളറന്റായി ചേർക്കുന്നത് ഒരു ഉദാഹരണമാണ്. ഫ്ലൂറസെസിന്റെ കൂടുതൽ സാന്ദ്രമായ ലായനികൾ ചുവപ്പ് നിറത്തിൽ പോലും പ്രത്യക്ഷപ്പെടാം.
ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.[3]
ഉപയോഗങ്ങൾ
തിരുത്തുകഫ്ലൂറസിൻ സോഡിയം എന്ന ഫ്ലൂറസെൻ്റെ സോഡിയം സാൾട്ട് രൂപം, ഒഫ്താൽമോളജി, ഒപ്റ്റോമെട്രി മേഖലകളിൽ ഒരു ഡയഗ്നോസ്റ്റിക് രീതിയായി വ്യാപകമായി ഉപയോഗിക്കുന്നു. കോർണിയയിലെ ഉരച്ചിലുകൾ, കോർണിയൽ അൾസർ, ഹെർപെറ്റിക് കോർണിയ അണുബാധകൾ എന്നിവയുടെ രോഗനിർണ്ണയത്തിൽ ടോപ്പിക്കൽ ഫ്ലൂറസിൻ ഉപയോഗിക്കുന്നു. അതല്ലാതെ ലെൻസിനു കീഴിലുള്ള കണ്ണീർ പാളി വിലയിരുത്താനും റിജിഡ് ഗ്യാസ് പെർമിബിൾ കോൺടാക്റ്റ് ലെൻസ് ഫിറ്റിംഗിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഫ്ലൂറസിൻ സോഡിയം ലായനിയിൽ കുതിർത്ത ലിന്റ്-ഫ്രീ പേപ്പർ ആപ്ലിക്കേറ്ററുകൾ അടങ്ങിയ അണുവിമുക്തമായ ഒറ്റത്തവണ ഉപയോഗിക്കുന്ന സാച്ചെറ്റുകളായും ഇത് ലഭ്യമാണ്.[4]
രക്തത്തിലെ തൈറോക്‌സിന്റെ സാന്ദ്രത അളക്കാൻ ഫ്ലൂറസിൻ തൈറോക്‌സിൻ എസ്റ്റർ ഉപയോഗിക്കുന്നു.[5]
ഫ്ലൂറസെൻ ഒരു കളർ അഡിറ്റീവ് എന്നും അറിയപ്പെടുന്നു (D&C യെല്ലൊ നമ്പർ. 7). ഫ്ലൂറസിന്റെ ഡൈസോഡിയം സാൾട്ട് രൂപം യുറേനൈൻ അല്ലെങ്കിൽ ഡി&സി യെല്ലോ നമ്പർ 8 എന്നാണ് അറിയപ്പെടുന്നത്.
ബ്രോമിനേഷൻ വഴി റെഡ് ഡൈ ഇയോസിൻ Y യുടെ മുൻഗാമിയാണ് ഫ്ലൂറസെൻ.[5]
സുരക്ഷ
തിരുത്തുകഫ്ലൂറസെൻ വായിലൂടെ വിഴുങ്ങുന്നതോ ഇൻട്രാവീനസ് (രക്തക്കുഴലിൽ കുത്തിവയ്ക്കുന്നത്) ആയി ഉപയോഗിക്കുന്നത് ഓക്കാനം, ഛർദ്ദി, ഹൈവ്, അക്യൂട്ട് ഹൈപ്പോടെൻഷൻ, അനാഫൈലക്സിസ്, അനുബന്ധ അനാഫൈലക്റ്റോയിഡ് പ്രതികരണം,[6][7] ഹൃദയസ്തംഭനത്തിനും[8] അനാഫൈലക്റ്റിക് ഷോക്ക് മൂലമുള്ള പെട്ടെന്നുള്ള മരണം എന്നിവയുൾപ്പെടെയുള്ള പ്രതികൂല പ്രതികരണങ്ങൾക്ക് കാരണമാകും.[9][10]
ഇൻട്രാവീനസ് ഉപയോഗത്തിന് പെട്ടെന്നുള്ള മരണം ഉൾപ്പെടെ ഏറ്റവും കൂടുതൽ പ്രതികൂല പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, എന്നാൽ ഇത് വലിയ അപകടസാധ്യതയെക്കാൾ വലിയ ഉപയോഗത്തെ പ്രതിഫലിപ്പിച്ചേക്കാം എന്ന് പറയുന്നു. വായിലൂടെ കഴിക്കുന്നതും പുരട്ടുന്നതുമായ ഉപയോഗങ്ങൾ, അനാഫൈലക്സിസിന് (ഒരു കണ്ണ് തുള്ളിമരുന്ന് ഉപയോഗത്തെത്തുടർന്ന് ഹൃദയസ്തംഭനത്തോടെയുള്ള അനാഫൈലക്സിസ് ഉൾപ്പെടെ[8]) കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[11][12] പ്രതികൂല പ്രതികരണങ്ങളുടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരക്ക് 1% മുതൽ 6% വരെ വ്യത്യാസപ്പെടുന്നു.[13][14][15][16] ഉയർന്ന നിരക്കുകൾ പ്രതികൂല പ്രതികരണങ്ങളുള്ള ഉയർന്ന ശതമാനം ആളുകളെ ഉൾക്കൊള്ളുന്ന പഠന ജനസംഖ്യയെ പ്രതിഫലിപ്പിച്ചേക്കാം. ഒരു വ്യക്തിക്ക് മുമ്പ് പ്രതികൂല പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതികൂല പ്രതികരണത്തിന്റെ സാധ്യത 25 മടങ്ങ് കൂടുതലാണ്.[15] ആന്റിഹിസ്റ്റാമൈനുകളുടെ മുൻകൂർ (പ്രൊഫൈലാക്റ്റിക്) ഉപയോഗത്തിലൂടെ അപകടസാധ്യത കുറയ്ക്കാൻ കഴിയും.[17] തുടർന്നുള്ള ഏതെങ്കിലും അനാഫൈലക്സിസ് അടിയന്തിരമായി കൈകാര്യം ചെയ്യുക.[18] പ്രതികൂല പ്രതികരണത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാൻ ലളിതമായ ഒരു കുത്തിവയ്പ്പ് പരിശോധന സഹായിച്ചേക്കാം.[16]
രസതന്ത്രം
തിരുത്തുകഈ തന്മാത്രയുടെ ഫ്ലൂറസെൻസ് വളരെ തീവ്രമാണ് 494 നാനോമീറ്ററിൽ പീക്ക് എക്സൈറ്റേഷൻ സംഭവിക്കുന്നു, പീക്ക് എമിഷൻ 521 നാനോമീറ്ററിൽ ആണ്.
ഫ്ലൂറസിന് 6.4 pKa ഉണ്ട്,[19] അതിന്റെ അയോണൈസേഷൻ ഇക്വിലിബ്രിയം 5 മുതൽ 9 വരെയുള്ള pH-ആശ്രിത ആഗിരണത്തിലേക്കും പ്രതിദീപ്തിയിലേക്കും നയിക്കുന്നു. കൂടാതെ, ഫ്ലൂറസെന്റെ പ്രോട്ടോണേറ്റഡ്, ഡിപ്രോട്ടോണേറ്റഡ് രൂപങ്ങളുടെ ഫ്ലൂറസെൻസ് ആയുസ്സ് ഏകദേശം 3 ഉം 4 ഉം നാനോസെക്കന്റ് ആണ്. ഇത് തീവ്രതയില്ലാത്ത അളവുകളിൽ നിന്ന് pH നിർണ്ണയിക്കാൻ അനുവദിക്കുന്നു. ടൈം-കോറിലേറ്റട് സിംഗിൾ ഫോട്ടോൺ കൗണ്ടിംഗ് അല്ലെങ്കിൽ ഫേസ്-മോഡുലേഷൻ ഫ്ലൂറിമെട്രി ഉപയോഗിച്ച് ലൈഫ്ടൈം വീണ്ടെടുക്കാൻ കഴിയും.
ഫ്ലൂറസിന് 460 നാനോമീറ്ററിൽ ഐസോസ്ബെസ്റ്റിക് പോയിന്റ് (എല്ലാ pH മൂല്യങ്ങൾക്കും തുല്യമായ ആഗിരണം) ഉണ്ട്.
ഡെറിവേറ്റീവുകൾ
തിരുത്തുകഫ്ലൂറസെസിന് പല ഡെറിവേറ്റീവുകളും ഉണ്ട്. ഉദാഹരണത്തിന്;
- പലപ്പോഴും FITC എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ഫ്ലൂറസെൻ ഐസോത്തിയോസയനേറ്റ് 1, ഒരു ഐസോത്തിയോസയനേറ്റ് ഗ്രൂപ്പ് (−N=C=S) സബ്സ്റ്റിറ്റ്യുവന്റ് ആണ്. ഇൻട്രാ സെല്ലുലാർ പ്രോട്ടീനുകൾ ഉൾപ്പെടെ നിരവധി ജൈവശാസ്ത്രപരമായി പ്രസക്തമായ സംയുക്തങ്ങളുടെ അമിൻ ഗ്രൂപ്പുകളുമായി FITC പ്രതിപ്രവർത്തിച്ച് ഒരു തയോയൂറിയ ലിങ്കേജ് ഉണ്ടാക്കുന്നു.
- സക്സിനിമിടൈൽ എസ്റ്റർ മോടിഫൈട് ഫ്ലൂറസെൻ, അതായത് NHS-fluorescein, മറ്റൊരു സാധാരണ അമിൻ-റിയാക്ടീവ് ഡെറിവേറ്റീവാണ്, അവ മുകളിൽ പറഞ്ഞ തിയോയൂറിയകളേക്കാൾ കൂടുതൽ സ്ഥിരതയുള്ള അമൈഡ് അഡക്ടുകൾ നൽകുന്നു.
- മറ്റുള്ളവ: കാർബോക്‌സിഫ്ലൂറസെൻ, കാർബോക്‌സിഫ്‌ലൂറോസെൻ സുക്‌സിനിമിഡിൽ എസ്റ്റർ, പെന്റാഫ്ലൂറോഫെനൈൽ എസ്റ്റേഴ്‌സ് (പിഎഫ്‌പി), ടെട്രാഫ്ലൂറോഫെനൈൽ എസ്റ്റേഴ്‌സ് (ടിഎഫ്‌പി) എന്നിവയാണ് മറ്റ് ഉപയോഗപ്രദമായ റിയേജന്റുകൾ.
ഒലിഗോന്യൂക്ലിയോടൈഡ് സിന്തസിസിൽ, സംരക്ഷിത ഫ്ലൂറസിൻ അടങ്ങിയ നിരവധി ഫോസ്ഫോറാമിഡൈറ്റ് റിയേജ യാഗന്റുകൾ (ഉദാ 6-എഫ്എഎം ഫോസ്ഫോറാമിഡൈറ്റ് 2,) ഫ്ലൂറസെൻ-ലേബൽട് ഒലിഗോ ന്യൂക്ലിയോടൈഡുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു.
ലോറിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്നതിന് ഫ്ലൂറസിൻ ഡൈലോറേറ്റ് എത്രത്തോളം വിഘടിപ്പിക്കപ്പെടുന്നുവെന്ന് കണ്ടെത്തുന്നത് പാൻക്രിയാറ്റിക് എസ്റ്ററേസ് പ്രവർത്തനത്തിന്റെ അളവുകോലായി ഉപയോഗിക്കാറുണ്ട്.
സിന്തസിസ്
തിരുത്തുക2000-ൽ പ്രതിവർഷം 250 ടൺ ഫ്ലൂറസിൻ ഉൽപ്പാദിപ്പിക്കപ്പെട്ടു. 1871-ൽ അഡോൾഫ് വോൺ ബേയർ വിവരിച്ച റൂട്ടിന് സമാനമായി[20] ഫ്താലിക് അൻഹൈഡ്രൈഡും റിസോർസിനോളും സംയോജിപ്പിക്കുന്നതാണ് ഈ രീതി. ചില സന്ദർഭങ്ങളിൽ, ഫ്രൈഡൽ-ക്രാഫ്റ്റ്സ് പ്രതികരണം ത്വരിതപ്പെടുത്തുന്നതിന് സിങ്ക് ക്ലോറൈഡ്, മീഥൈൻസൾഫോണിക് ആസിഡ് തുടങ്ങിയ ആസിഡുകൾ ഉപയോഗിക്കുന്നു.[21][22]
ഗവേഷണം
തിരുത്തുകമൈക്രോസ്കോപ്പിയിലും, ഒരു തരം ഡൈ ലേസറിൽ ഗൈൻ മീടിയമായും, ഫോറൻസിക്‌സിലും സീറോളജിയിലും ഒളിഞ്ഞിരിക്കുന്ന രക്തക്കറ കണ്ടെത്തുന്നതിനും, ഡൈ ട്രെയ്‌സിംഗിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഫ്ലൂറോഫോറാണ് ഫ്ലൂറസിൻ. ഫ്ലൂറസിന് പരമാവധി ആഗിരണശേഷി 494 നാനോമീറ്റർ ആണ്, എമിഷൻ പരമാവധി 512 നാനോമീറ്ററും (വെള്ളത്തിൽ). പ്രധാന ഡെറിവേറ്റീവുകൾ ഫ്ലൂറസെൻ ഐസോത്തിയോസയനേറ്റ് (എഫ്ഐടിസി), ഒലിഗോന്യൂക്ലിയോടൈഡ് സിന്തസിസിലെ 6-എഫ്എഎം ഫോസ്ഫോറാമിഡൈറ്റ് എന്നിവയാണ്.
ജൈവശാസ്ത്രം
തിരുത്തുകസെല്ലുലാർ ബയോളജിയിൽ, ഫ്ലൂറസെൻസ് മൈക്രോസ്കോപ്പി ആപ്ലിക്കേഷനുകളിൽ (ഉദാഹരണത്തിന്, ഫ്ലോ സൈറ്റോമെട്രി) സെല്ലുകളെ ലേബൽ ചെയ്യാനും ട്രാക്ക് ചെയ്യാനും ഫ്ലൂറസെന്റെ ഐസോത്തിയോസയനേറ്റ് ഡെറിവേറ്റീവ് ഉപയോഗിക്കുന്നു. ജൈവശാസ്ത്രപരമായി സജീവമായ അധിക തന്മാത്രകളും (ആന്റിബോഡികൾ പോലുള്ളവ) ഫ്ലൂറസെസിനിൽ ഘടിപ്പിച്ചേക്കാം, ഇത് കോശങ്ങൾക്കുള്ളിലെ പ്രത്യേക പ്രോട്ടീനുകളിലേക്കോ ഘടനകളിലേക്കോ ഫ്ലൂറോഫോറിനെ ലക്ഷ്യമിടാൻ ജീവശാസ്ത്രജ്ഞരെ അനുവദിക്കുന്നു. യീസ്റ്റ് ഡിസ്പ്ലേയിൽ ഈ ആപ്ലിക്കേഷൻ സാധാരണമാണ്.
ഫ്ലൂറസിൻ ന്യൂക്ലിയോസൈഡ് ട്രൈഫോസ്ഫേറ്റുകളുമായി സംയോജിപ്പിക്കുകയും ഇൻ സൈറ്റു ഹൈബ്രിഡൈസേഷനായി എൻസൈമാറ്റിക്കായി ഒരു പ്രോബിൽ ഉൾപ്പെടുത്തുകയും ചെയ്യാം. താഴെ വലതുവശത്ത് കാണിച്ചിരിക്കുന്ന ഫ്ലൂറസെൻ അമിഡൈറ്റിന്റെ ഉപയോഗം, ഒരേ ആവശ്യത്തിനായി ലേബൽ ചെയ്ത ഒലിഗോ ന്യൂക്ലിയോടൈഡുകൾ സമന്വയിപ്പിക്കാൻ അനുവദിക്കുന്നു. മോളിക്യുലാർ ബീക്കണുകൾ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സാങ്കേതികത സിന്തറ്റിക് ഫ്ലൂറസിൻ-ലേബൽട് ഒലിഗോ ന്യൂക്ലിയോടൈഡുകൾ ഉപയോഗിക്കുന്നു. ഫ്ലൂറസിൻ-ലേബൽട് പ്രോബുകൾ ഫ്ലൂറസെൻസ് ഇൻ സൈറ്റു ഹൈബ്രിഡൈസേഷൻ ഉപയോഗിച്ച് ചിത്രീകരിക്കാം, അല്ലെങ്കിൽ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി ഉപയോഗിച്ച് ആന്റിബോഡികൾ ടാർഗെറ്റുചെയ്യാം. രണ്ടാമത്തേത് ഡിഗോക്സിജെനിൻറെ ഒരു സാധാരണ ബദലാണ്, ഒരു സാമ്പിളിൽ രണ്ട് ജീനുകൾ ലേബൽ ചെയ്യുന്നതിന് ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നു.[23]
റെറ്റിന രോഗം, മാക്യുലർ ഡീജനറേഷൻ, ഡയബറ്റിക് റെറ്റിനോപ്പതി, ഇൻഫ്ലമേറ്ററി ഇൻട്രാഒക്യുലർ അവസ്ഥകൾ, ഇൻട്രാഒക്യുലർ ട്യൂമറുകൾ എന്നിവയുൾപ്പെടെയുള്ള വാസ്കുലർ ഡിസോർഡേഴ്സ് കണ്ടെത്തുന്നതിനും വർഗ്ഗീകരിക്കുന്നതിനും ഗവേഷണത്തിൽ ഫ്ലൂറസെൻ ആൻജിയോഗ്രാഫിയിൽ ഇൻട്രാവീനസ് അല്ലെങ്കിൽ ഓറൽ ഫ്ലൂറസെസിൻ ഉപയോഗിക്കുന്നു. ബ്രെയിൻ ട്യൂമറുകൾക്കുള്ള ശസ്ത്രക്രിയ സമയത്തും ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
ഓപ്പൺ ഹാർട്ട് സർജറി സമയത്ത് ഒന്നിലധികം മസ്കുലർ വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യങ്ങൾ കാണുന്നതിനും ശേഷിക്കുന്ന വൈകല്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും നേർപ്പിച്ച ഫ്ലൂറസെൻ ഡൈ ഉപയോഗിക്കാറുണ്ട്.[24]
ഭൂമി ശാസ്ത്രം
തിരുത്തുകഉപരിതല ജലത്തിന്റെയും ഭൂഗർഭജലത്തിന്റെയും ജലപ്രവാഹം മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഹൈഡ്രോളജിക്കൽ ട്രെയ്‌സർ പരിശോധനകളിൽ ഫ്ലൂറസെൻ ഒരു കൺസർവേറ്റീവ് ഫ്ലോ ട്രെയ്‌സറായി ഉപയോഗിക്കുന്നു. പാരിസ്ഥിതിക പരിശോധന സിമുലേഷനുകളിൽ മഴവെള്ളത്തിൽ ഈ ഡൈ ചേർക്കുന്നത് വെള്ളത്തിൻ്റെ ചോർച്ച കണ്ടെത്താനും വിശകലനം ചെയ്യാനും സഹായിക്കും. കൂടാതെ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരു മീഥൈലേറ്റഡ് സ്പിരിറ്റ് ഡൈ ആയും ഇത് ഉപയോഗിക്കുന്നു.
സാന്ദ്രതയെ ആശ്രയിച്ച് ഫ്ലൂറസെൻ ലായനിയുടെ നിറം മാറുന്നതിനാൽ,[25] ബാഷ്പീകരണ പരീക്ഷണങ്ങളിൽ ഇത് ഒരു ട്രേസറായി ഉപയോഗിച്ചുവരുന്നു.
1962 ലെ സെന്റ് പാട്രിക് ദിനത്തിൽ നദിക്ക് പച്ച നിറം നൽകുന്നതിന് ഷിക്കാഗോ നദിയിൽ ഫ്ലൂറസെൻ ആദ്യമായി ഉപയോഗിച്ചു. 1966-ൽ, പരിസ്ഥിതിവാദികൾ പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനായി ഇതിന് പകരം പച്ചക്കറി അധിഷ്ഠിത ചായത്തിലേക്ക് മാറ്റാൻ നിർബന്ധിച്ചു.[26]
സാധാരണയായി 15% ആക്ടീവ് ഫ്ലൂറസെസിൻ ഡൈ സൊല്യൂഷനുകൾ, സബ്സീ ഓയിൽ, ഗ്യാസ് പൈപ്പ്ലൈനുകളുടെയും മറ്റ് സബ്സീ ഇൻഫ്രാസ്ട്രക്ചറുകളുടെയും ഹൈഡ്രോസ്റ്റാറ്റിക് പരിശോധനയ്ക്കിടെ ചോർച്ച കണ്ടെത്തുന്നതിനുള്ള ഒരു ഉപാധിയായി സാധാരണയായി ഉപയോഗിക്കുന്നു. അൾട്രാവയലറ്റ് ലൈറ്റ് വഹിക്കുന്ന മുങ്ങൽ വിദഗ്ധർ അല്ലെങ്കിൽ ROV-കൾ വഴി ചോർച്ച കണ്ടെത്താനാകും.
സസ്യ ശാസ്ത്രം
തിരുത്തുകഭൂഗർഭജലത്തിലെ ജലചലനം ട്രാക്ക് ചെയ്യാനും ജലപ്രവാഹം പഠിക്കാനും ഈ സംവിധാനങ്ങളിലെ മലിനീകരണമോ തടസ്സമോ ഉള്ള സ്ഥലങ്ങൾ നിരീക്ഷിക്കാനും ഫ്ലൂറസെൻ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ചായം സൃഷ്ടിക്കുന്ന ഫ്ലൂറസെൻസ് പ്രശ്നമുള്ള പ്രദേശങ്ങളെ കൂടുതൽ ദൃശ്യമാക്കുകയും എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു. സമാനമായ ഒരു ആശയം സസ്യങ്ങളിലും പ്രയോഗിക്കാൻ കഴിയും, കാരണം ചായത്തിന് സസ്യ വാസ്കുലേച്ചറിലെ പ്രശ്നങ്ങൾ കൂടുതൽ ദൃശ്യമാക്കാനാകും. പ്ലാന്റ് സയൻസിൽ, ഫ്ലൂറസെൻ, മറ്റ് ഫ്ലൂറസെന്റ് ഡൈകൾ എന്നിവ സസ്യങ്ങളുടെ രക്തക്കുഴലുകൾ നിരീക്ഷിക്കാനും പഠിക്കാനും ഉപയോഗിക്കുന്നു, പ്രത്യേകിച്ച് സസ്യങ്ങളിലെ പ്രധാന ജല പാതയായ സൈലം നിരീക്ഷിക്കാൻ. ഫ്ലൂറസെസിൻ സൈലം-മൊബൈൽ ആയതിനാലും പ്ലാസ്മ മെംബ്രണുകളെ മറികടക്കാൻ കഴിയാത്തതിനാലും സൈലത്തിലൂടെയുള്ള ജല ചലനം ട്രാക്കുചെയ്യുന്നതിന് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.[27] വേരുകൾ വഴിയോ മുറിച്ച തണ്ടിലൂടെയോ ഫ്ലൂറസെൻ ചെടിയുടെ സിരകളിലേക്ക് എത്തിക്കാം. വെള്ളം പോലെ തന്നെ ഈ ഡൈ ചെടികൾക്ക് വലിച്ചെടുക്കാനും, വേരുകളിൽ നിന്ന് മുകളിലേക്ക് നീങ്ങാനും കഴിയും. [28] ഫ്ലൂറസെന്റ് മൈക്രോസ്കോപ്പിന് ചെടി വലിച്ചെടുത്ത ഫ്ലൂറസെൻ ദൃശ്യവൽക്കരിക്കാൻ കഴിയും.
ഇതും കാണുക
തിരുത്തുക- ഫ്ലൂറസെസിന്റെ കെമിക്കൽ ഡെറിവേറ്റീവുകൾ:
- ഇയോസിൻ
- കാൽസെയിൻ
- ഫ്ലൂറസെൻ അമിഡൈറ്റ് (FAM)
- മെർബ്രോമിൻ
- എറിത്രോസിൻ
- റോസ് ബംഗാൾ
- DyLight Fluor, ഫ്ലൂറസെന്റ് ഡൈകളുടെ ഒരു ഉൽപ്പന്ന നിര
- ഫ്ലൂറസെൻ ഡയസെറ്റേറ്റ് ഹൈഡ്രോളിസിസ്, ഒരു ബയോകെമിസ്ട്രി ലബോറട്ടറി പരിശോധന
- മറ്റ് ചായങ്ങൾ:
- മെത്തിലീൻ ബ്ലൂ
- ലേസർ ഡൈ
അവലംബം
തിരുത്തുക- ↑ Gessner, Thomas; Mayer, Udo (2005), "Triarylmethane and Diarylmethane Dyes", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a27_179
{{citation}}
: Cite has empty unknown parameter:|authors=
(help) - ↑ Sjöback, Robert; Nygren, Jan; Kubista, Mikael (1995-06-01). "Absorption and fluorescence properties of fluorescein". Spectrochimica Acta Part A: Molecular and Biomolecular Spectroscopy (in ഇംഗ്ലീഷ്). 51 (6): L7 – L21. Bibcode:1995AcSpA..51L...7S. doi:10.1016/0584-8539(95)01421-P. ISSN 1386-1425.
- ↑ World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
- ↑ "New Drugs". Can Med Assoc J. 80 (12): 997–998. 1959. PMC 1831125. PMID 20325960.
- ↑ 5.0 5.1 Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, 2005
{{citation}}
: Cite has empty unknown parameter:|authors=
(help) - ↑ "The diagnosis and management of anaphylaxis. Joint Task Force on Practice Parameters, American Academy of Allergy, Asthma and Immunology, American College of Allergy, Asthma and Immunology, and the Joint Council of Allergy, Asthma and Immunology" (PDF). The Journal of Allergy and Clinical Immunology. 101 (6 Pt 2): S465–528. 1998. doi:10.1016/S0091-6749(18)30566-9. PMID 9673591. Archived from the original (PDF) on 2015-07-24.
- ↑ The diagnosis and management of anaphylaxis: an updated practice parameter. Archived 2007-08-05 at the Wayback Machine. National Guideline Clearinghouse.
- ↑ 8.0 8.1 El Harrar, N; Idali, B; Moutaouakkil, S; El Belhadji, M; Zaghloul, K; Amraoui, A; Benaguida, M (1996). "Anaphylactic shock caused by application of fluorescein on the ocular conjunctiva". Presse Médicale. 25 (32): 1546–7. PMID 8952662.
- ↑ "Fatal anaphylactic shock during a fluorescein angiography". Forensic Sci. Int. 100 (1–2): 137–42. 1999. doi:10.1016/S0379-0738(98)00205-9. PMID 10356782.
- ↑ "An autopsy case of fatal anaphylactic shock following fluorescein angiography: a case report". Med Sci Law. 44 (3): 264–5. 2004. doi:10.1258/rsmmsl.44.3.264. PMID 15296251.
- ↑ "Anaphylaxis following oral fluorescein angiography". Am. J. Ophthalmol. 106 (6): 745–6. 1988. doi:10.1016/0002-9394(88)90716-7. PMID 3195657.
- ↑ "Severe anaphylactic reaction to orally administered fluorescein". Am. J. Ophthalmol. 112 (1): 94. 1991. doi:10.1016/s0002-9394(14)76222-1. PMID 1882930.
- ↑ "Fluorescein angiography and adverse drug reactions revisited: the Lions Eye experience". Clin. Experiment. Ophthalmol. 34 (1): 33–8. 2006. doi:10.1111/j.1442-9071.2006.01136.x. PMID 16451256.
- ↑ "Adverse reactions during retinal fluorescein angiography". J Am Optom Assoc. 65 (7): 465–71. 1994. PMID 7930354.
- ↑ 15.0 15.1 "Frequency of adverse systemic reactions after fluorescein angiography. Results of a prospective study". Ophthalmology. 98 (7): 1139–42. 1991. doi:10.1016/s0161-6420(91)32165-1. PMID 1891225.
- ↑ 16.0 16.1 "[Usefulness of the prick test for anaphylactoid reaction in intravenous fluorescein administration]". Nippon Ganka Gakkai Zasshi (in ജാപ്പനീസ്). 100 (4): 313–7. 1996. PMID 8644545.
- ↑ "Antihistamines as prophylaxis against side reactions to intravenous fluorescein". Trans Am Ophthalmol Soc. 78: 190–205. 1980. PMC 1312139. PMID 7257056.
- ↑ "Management of anaphylactic shock during intravenous fluorescein angiography at an outpatient clinic". J Chin Med Assoc. 70 (8): 348–9. 2007. doi:10.1016/S1726-4901(08)70017-0. PMID 17698436.
- ↑ Sjöback, Robert; Nygren, Jan; Kubista, Mikael (1995-06-01). "Absorption and fluorescence properties of fluorescein". Spectrochimica Acta Part A: Molecular and Biomolecular Spectroscopy (in ഇംഗ്ലീഷ്). 51 (6): L7 – L21. Bibcode:1995AcSpA..51L...7S. doi:10.1016/0584-8539(95)01421-P. ISSN 1386-1425.
- ↑ Baeyer, Adolf (1871) "Uber ein neue Klasse von Farbstoffen" Archived 2016-06-29 at the Wayback Machine. (On a new class of dyes), Berichte der Deutschen chemischen Gesellschaft zu Berlin, 4 : 555-558 ; see p. 558.
- ↑ Sun, W. C.; Gee, K. R.; Klaubert, D. H.; Haugland, R. P. (1997). "Synthesis of Fluorinated Fluoresceins". The Journal of Organic Chemistry. 62 (19): 6469–6475. doi:10.1021/jo9706178.
- ↑ Burgess, Kevin; Ueno, Yuichiro; Jiao, Guan-Sheng (2004). "Preparation of 5- and 6-Carboxyfluorescein". Synthesis. 2004 (15): 2591–2593. doi:10.1055/s-2004-829194.
- ↑ Noga E. J., Udomkusonsri, P. (2002). "Fluorescein: A Rapid, Sensitive, Nonlethal Method for Detecting Skin Ulceration in Fish" (PDF). Vet Pathol. 39 (6): 726–731(6). doi:10.1354/vp.39-6-726. PMID 12450204. Archived from the original (PDF) on 2007-09-28. Retrieved 2007-07-16.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Mathew, Thomas (2014). "Use of Fluorescein Dye to Identify Residual Defects". Ann Thorac Surg. 97 (1): e27-8. doi:10.1016/j.athoracsur.2013.10.059. ISSN 0003-4975. PMID 24384220.
- ↑ Käss, W. Tracing Technique in Geohydrology. Rotterdam: Balkema.
- ↑ The Story Behind Dyeing the River Green. Greenchicagoriver.com. Retrieved on 2014-08-28.
- ↑ Salih, Anya; Tjoelker, Mark G.; Renard, Justine; Pfautsch, Sebastian (2015-03-01). "Phloem as Capacitor: Radial Transfer of Water into Xylem of Tree Stems Occurs via Symplastic Transport in Ray Parenchyma". Plant Physiology. 167 (3): 963–971. doi:10.1104/pp.114.254581. ISSN 0032-0889. PMC 4348778. PMID 25588734.
- ↑ "Fluorescein Transport Assay to Assess Bulk Flow of Molecules Through the Hypocotyl in Arabidopsis thaliana". Bio-Protocol. 8 (7): e2791. July 2017. doi:10.21769/bioprotoc.2791. PMC 8275252. PMID 34286014.
പുറം കണ്ണികൾ
തിരുത്തുക- എത്തനോൾ, ബേസിക് എത്തനോൾ എന്നിവയിലെ ഫ്ലൂറസെസിന്റെ ആഗിരണം, എമിഷൻ സ്പെക്ട്ര
- ഫ്ലൂറസെൻ അയോണൈസേഷൻ സന്തുലിതാവസ്ഥ
- അബ്സോർപ്ഷൻ സ്പെക്ട്രയും ഫ്ലൂറസെൻസ് എമിഷൻ സ്പെക്ട്രയും