നേത്രവിജ്ഞാനം
നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യ ശാസ്ത്രശാഖയാണ് നേത്രവിജ്ഞാനം അഥവാ ഒഫ്താൽമോളജി. എല്ലാ ജീവജാലങ്ങളുടെയും അവയവങ്ങളിൽവച്ച് ഉതമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും, ശിരസ്സിലെ അവയവങ്ങളിൽവച്ച് നേത്രത്തിനും പ്രധന്യമുണ്ട്. ആയുർവേദത്തിലും അലോപ്പതിയിലും നേത്രവിജ്ഞാനം പ്രത്യേക പഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗ്ഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. ഭാരതത്തിൽ ആയുർവേദ നേത്രചികിത്സയിൽ ശസ്ത്രക്രിയയും ഒരു ഭാഗമായിരുന്നു. ഇന്നു മിക്കവാറും നേത്രശത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
![]() ഒരു ഓഫ്താൽമോളജി ക്ലിനിക്കിൽ കണ്ണിന് സ്ലിറ്റ് ലാമ്പ് പരിശോധന നടത്തുന്നു | |
System | കണ്ണ് |
---|---|
Significant diseases | മങ്ങിയ കാഴ്ച, തിമിരം, macular degeneration, ഗ്ലോക്കോമ, diabetic retinopathy, refractive error |
Significant tests | Visual field test, ophthalmoscopy |
Specialist | Ophthalmologist |