നിയോപ്ലാസം

(കോശപ്പെരുപ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരകലകളുടെ അസാധാരണവും അമിതവുമായ വളർച്ചയാണ് കോശപ്പെരുപ്പം (Neoplasm). കോശപ്പെരുപ്പം ഉണ്ടാകുന്ന പ്രക്രിയയെ കോശവളർച്ച (Neoplasia) എന്ന് വിളിക്കുന്നു. കോശപ്പെരുപ്പമുണ്ടാകുന്ന കലകൾ ചുറ്റുപാടുമുളള മറ്റു കലകളുടെ വളർച്ചയുമായി ഏകോപനം ഇല്ലാതെ അസാധാരണമായി വളർന്ന് മാംസമുഴയായിത്തീരുന്നു, പ്രാരംഭസ്ഥാനം നീക്കം ചെയ്‌താലും അവ അസാധാരണമായി വളരുന്നത് തുടരുന്നു. [1] [2] [3] ഈ അസാധാരണ വളർച്ച മൂലം ഉണ്ടാകുന്ന മാംസക്കട്ടിയാണ് ട്യൂമർ അഥവാ മാംസമുഴ എന്നറിയപ്പെടുന്നത്. [4]

Neoplasm
മറ്റ് പേരുകൾTumor, tumour, carcinocytes
Colectomy specimen containing a malignant neoplasm, namely an invasive example of colorectal cancer (the crater-like, reddish, irregularly shaped tumor)
സ്പെഷ്യാലിറ്റിOncology
ലക്ഷണങ്ങൾLump
സങ്കീർണതCancer
കാരണങ്ങൾRadiation, environmental factor, certain infections

രോഗങ്ങളുടെ അന്താരാഷ്ട്ര വർഗ്ഗീകരണം (ICD-10) പ്രകാരം കോശപ്പെരുപ്പങ്ങളെ നാല് പ്രധാന കൂട്ടങ്ങളായി തിരിച്ചിട്ടുണ്ട്: തീവ്രമല്ലാത്ത കോശപ്പെരുപ്പം (benign neoplasms), പടരാത്ത കോശപ്പെരുപ്പം (in situ neoplasms), മാരകമായ കോശപ്പെരുപ്പം (Malignant neoplasms), അനിശ്ചിതവും അജ്ഞാതവും ആയ കോശപ്പെരുപ്പം. [5] മാരകമായ കോശപ്പെരുപ്പത്തെയാണ് അർബുദം അഥവാ ക്യാൻസർ എന്നറിയപ്പെടുന്നത്, ഇതാണ് അർബുദചികിത്സയിലെ മുഖ്യവിഷയം.

കലകളുടെ അസാധാരണ വളർച്ചയ്ക്കുമുമ്പ്, കോശങ്ങൾ പലപ്പോഴും മിതമായ കോശപ്പെരുപ്പം അല്ലെങ്കിൽ ഡിസ്പ്ലാസിയ പോലുള്ള അസാധാരണമായ വളർച്ചയ്ക്ക് വിധേയമാകുന്നു. [6] മിതകോശവളർച്ചയോ ഡിസ്പ്ലാസിയയോ എല്ലായ്പ്പോഴും കോശപ്പെരുപ്പത്തിലേയ്ക്ക് നയിക്കുന്നില്ല, ഇവമൂലമല്ലാതെയും കോശപ്പെരുപ്പം ഉണ്ടാകാം. [1] പുതിയ എന്നർത്ഥമുളള പുരാതന ഗ്രീക്ക് പദങ്ങളായ νέος- നിയോ 'ന്യൂ' -ൽ നിന്നും , 'രൂപീകരണം, സൃഷ്ടി' എന്നീ അർത്ഥങ്ങളുളള πλάσμα പ്ലാസ്മ എന്നിവയിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്.

കോശപ്പെരുപ്പം തീവ്രമല്ലാത്തതോ അർബുദം പോലെ മാരകമായതോ ആകാം . [7]

  • ഗർഭാശയ മുഴകൾ (uterine fibroids), അസ്ഥിമുഴകൾ (osteophytes), മറുക് വളർച്ച (melanocytic nevi) എന്നിവ തീവ്രമല്ലാത്ത മാംസമുഴകളിൽ ഉൾപ്പെടുന്നു. അവ പടർന്ന്, അർബുദമായി രൂപാന്തരപ്പെടുന്നില്ല. [6]
  • മാരകമായ കോശപ്പെരുപ്പത്തിൽ പടരാത്ത പരിചർമ്മാർബുദം ഉൾപ്പെടുന്നു. അവ പടരുന്നില്ല, പക്ഷേ ബലമായി നശിപ്പിക്കാൻ ശ്രമിക്കരുത്, അവ കാലക്രമേണ ക്യാൻസറായി രൂപാന്തരപ്പെട്ടേക്കാം.
  • മാരകമായ കോശപ്പെരുപ്പങ്ങളെ സാധാരണയായി അർബുദം എന്ന് വിളിക്കുന്നു. അവ ചുറ്റുമുള്ള കലകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്ത്, അർബുദവ്യാപനത്തിലേയ്ക്ക് കടക്കുന്നു, ചികിത്സിച്ചില്ലെങ്കിലോ ചികിത്സയോട് പ്രതികരിക്കുന്നില്ലെങ്കിലോ, അവ അതീവമാരകമായേക്കാം.
  • പ്രാഥമികമായി രൂപപ്പെട്ട മുഴകൾ മറ്റുഭാഗങ്ങളിലേയ്ക്ക് പടർന്ന് കീമോതെറാപ്പി അല്ലെങ്കിൽ വികിരണചികിത്സ പോലുള്ള ചില കാൻസർ ചികിത്സകളിലേയ്ക്ക് നയിക്കുന്നതിനെ കോശപ്പെരുപ്പത്തിന്റെ രണ്ടാംഘട്ടമായി വിവക്ഷിക്കുന്നു.
  • പടരുന്നതും എന്നാൽ ഉത്ഭവസ്ഥാനം എവിടനിന്നാണെന്ന് അറിയാനാകാത്തതുമായ കോശപ്പെരുപ്പത്തെ , ഉറവിടമറിയാത്ത അർബുദം എന്ന് തരംതിരിച്ചിരിക്കുന്നു.

കാരണങ്ങൾ

തിരുത്തുക
 
കവിളിലെ ചർമ്മത്തിലെ കോശപ്പെരുപ്പം മൂലമുളള മുഴ, വിയർപ്പ് ഗ്രന്ഥികളിലെ ഒരുതരം തീവ്രമല്ലാത്ത കോശപ്പെരുപ്പമാണിത്, ഇത് കട്ടിയായതല്ല പക്ഷേ ദ്രാവകം നിറഞ്ഞതാണ്.
 
ഗർഭാശയ മുഴകൾ, തീവ്രമല്ലാത്ത കോശപ്പെരുപ്പത്തിന്റെ രേഖാചിത്രം

കോശങ്ങൾക്കുള്ളിലെ ജനിതക, ബാഹ്യജനിതക വ്യതിയാനങ്ങളുടെ ഫലമായാണ് മനുഷ്യരിൽ മുഴകൾ ഉണ്ടാകുന്നത്, ഇത് കോശത്തെ അനിയന്ത്രിതമായി വിഭജിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. [8] എല്ലാത്തരം കോശപ്പെരുപ്പങ്ങളും വളരുന്ന മുഴകളായി പരിണമിക്കില്ല, കോശപ്പെരുപ്പവളർച്ചകളും അവയവപുനരുൽപ്പാദന പ്രക്രിയകളും തമ്മിൽ സമാനതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [9]

മാരകമായ കോശപ്പെരുപ്പങ്ങൾ

തിരുത്തുക

ഡിഎൻഎ കേടുപാടുകൾ

തിരുത്തുക
 
മാരകമായ കോശപ്പെരുപ്പത്തിൽ ഡിഎൻഎ ശരിപ്പെടുത്തൽ ജീനുകളിലെ ഡിഎൻഎ കേടുപാടുകളുടെയും ഉപരിജനിതക വൈകല്യങ്ങളുടെയും പങ്ക് വ്യക്തമാക്കുന്ന ചിത്രം

ഡിഎൻഎ കേടുപാടുകൾ അർബുദകാരികളായ കോശപ്പെരുപ്പങ്ങളുടെ പ്രാഥമികകാരണമായി കണക്കാക്കപ്പെടുന്നു. [10] മുകളിലെ ചിത്രത്തിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (ഡിഎൻഎ കേടുപാടുകൾ, ഉപരിജനിതക മാറ്റങ്ങൾ, ക്യാൻസറിലേക്കുള്ള ഡിഎൻഎ മാറ്റം എന്നിവയുടെ സവിശേഷതകൾ ചുവപ്പിൽ കാണിച്ചിരിക്കുന്നു. ) ഡിഎൻഎ കേടുപാടുകൾ വളരെ സാധാരണമാണ്. സ്വാഭാവികമായി സംഭവിക്കുന്ന ഡിഎൻഎ കേടുപാടുകൾ പോലും ശരീരകോശങ്ങൾക്ക് പുതുതായി 60000ത്തോളം നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. [ ഡിഎൻഎ കേടുപാടുകൾ (സ്വാഭാവികമായി സംഭവിക്കുന്നത്) എന്ന ലേഖനവും കാണുക]. ബാഹ്യജന്യ ഏജന്റുമാരുമായി സമ്പർക്കം പുലർത്തുന്നതിലൂടെ കൂടുതൽ ഡിഎൻഎ കേടുപാടുകൾ ഉണ്ടാകാം. പുകയിലയുടെ പുക ബാഹ്യജന്യ ഡിഎൻഎയുടെ വർദ്ധിച്ച നാശത്തിന് കാരണമാകുന്നു, പുകവലി മൂലമുളള ഇത്തരം ഡിഎൻഎ കേടുപാടുകൾ ശ്വാസകോശ അർബുദത്തിന് കാരണമാകും. [11] സൗരവികിരണത്തിൽ നിന്നുള്ള അൾട്രാവയലറ്റ് പ്രകാശം മൂലമുളള ഡിഎൻഎ നാശം മറുകുവളർച്ച (Melanoma)ക്ക് കാരണമാകുന്നു. [12] ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ ഉയർന്ന അളവിൽ രാസക്രിയാശീലമുളള ഓക്സിജൻ വിഭാഗങ്ങൾ ഉണ്ടാക്കുന്നു, അത് ഡിഎൻഎയെ നശിപ്പിക്കുകയും ഉദരാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. [13] കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന മനുഷ്യരുടെ വൻകുടലുകളിൽ ഉയർന്ന അളവിലുള്ള പിത്തരസാമ്ലങ്ങൾ ഡിഎൻഎ തകരാറുണ്ടാക്കുകയും വൻകുടൽ കാൻസറിന് കാരണമാവുകയും ചെയ്യുന്നു. [14] [15]  ] മുകളിലുള്ള ചിത്രത്തിൽ ഡിഎൻഎ തകരാറിന്റെ ഉറവിടങ്ങൾ സൂചിപ്പിച്ചിരിക്കുന്നു.

പദോൽപ്പത്തി

തിരുത്തുക

ട്യൂമറിന്റെ (മുഴ) പര്യായമാണ് നിയോപ്ലാസം (കോശപ്പെരുപ്പം) എന്ന പദം. നിയോപ്ലാസം ട്യൂമറുകൾ രൂപപ്പെടുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു, ഈ പ്രക്രിയയെ കോശവർദ്ധനപ്രക്രിയ എന്ന് വിളിക്കുന്നു. നിയോപ്ലാസ്റ്റിക് എന്ന വാക്ക് തന്നെ ഗ്രീക്ക് നിയോ 'ന്യൂ', പ്ലാസ്റ്റിക് 'ഫോംഡ്, മോൾഡഡ്' എന്നിവയിൽ നിന്നാണ് വന്നത്. 

ഇതും കാണുക

തിരുത്തുക
  • കാൻസറിലെ ശാരീരിക പരിണാമം
  • ജൈവ വികസന വൈകല്യങ്ങളുടെ പട്ടിക
  • ക്യാൻസറിന്റെ പകർച്ചവ്യാധിപഠനം
  • രൂപമാറ്റങ്ങൾ
  1. 1.0 1.1 "Type-2 pericytes participate in normal and tumoral angiogenesis". Am. J. Physiol., Cell Physiol. 307 (1): C25–38. July 2014. doi:10.1152/ajpcell.00084.2014. PMC 4080181. PMID 24788248.
  2. Cooper GM (1992). Elements of human cancer. Boston: Jones and Bartlett Publishers. p. 16. ISBN 978-0-86720-191-8.
  3. Taylor, Elizabeth J. (2000). Dorland's Illustrated medical dictionary (29th ed.). Philadelphia: Saunders. p. 1184. ISBN 978-0721662541.
  4. Stedman's medical dictionary (28th ed.). Philadelphia: Lippincott Williams & Wilkins. 2006. p. Neoplasm. ISBN 978-0781733908.
  5. "II Neoplasms". International Statistical Classification of Diseases and Related Health Problems 10th Revision (ICD-10) Version for 2010. World Health Organization. Retrieved 19 June 2014.
  6. 6.0 6.1 Abrams, Gerald. "Neoplasia I". Archived from the original on 2015-10-31. Retrieved 23 January 2012.
  7. "Cancer - Activity 1 - Glossary, page 4 of 5". Archived from the original on 2008-05-09. Retrieved 2008-01-08.
  8. Tammela, Tuomas; Sage, Julien (2020). "Investigating Tumor Heterogeneity in Mouse Models". Annual Review of Cancer Biology. 4 (1): 99–119. doi:10.1146/annurev-cancerbio-030419-033413. PMC 8218894. PMID 34164589.
  9. "Tumors in amphibia". Zoological Science. 4: 411–425. 1987.
  10. "DNA damage responses: mechanisms and roles in human disease: 2007 G.H.A. Clowes Memorial Award Lecture". Mol. Cancer Res. 6 (4): 517–24. 2008. doi:10.1158/1541-7786.MCR-08-0020. PMID 18403632.
  11. "A novel application of the Margin of Exposure approach: segregation of tobacco smoke toxicants". Food Chem. Toxicol. 49 (11): 2921–33. November 2011. doi:10.1016/j.fct.2011.07.019. PMID 21802474.
  12. "Ultraviolet radiation and melanoma". Semin Cutan Med Surg. 30 (4): 222–8. December 2011. doi:10.1016/j.sder.2011.08.003. PMID 22123420.
  13. "Redox biology and gastric carcinogenesis: the role of Helicobacter pylori". Redox Rep. 16 (1): 1–7. 2011. doi:10.1179/174329211X12968219310756. PMC 6837368. PMID 21605492.
  14. "Carcinogenicity of deoxycholate, a secondary bile acid". Arch. Toxicol. 85 (8): 863–71. August 2011. doi:10.1007/s00204-011-0648-7. PMC 3149672. PMID 21267546.
  15. "Early-stage formation of an epigenetic field defect in a mouse colitis model, and non-essential roles of T- and B-cells in DNA methylation induction". Oncogene. 31 (3): 342–51. January 2012. doi:10.1038/onc.2011.241. PMID 21685942.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
Classification

ഫലകം:Carcinogen

"https://ml.wikipedia.org/w/index.php?title=നിയോപ്ലാസം&oldid=3787408" എന്ന താളിൽനിന്ന് ശേഖരിച്ചത്