100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് മെഡൽ ജേതാവായിരുന്ന ശ്രീലങ്കൻ ഓട്ടക്കാരിയാണ് സുശാന്തിക ജയസിംഗെ (ജനനം: ഡിസംബർ 17, 1975). ദരിദ്രകുടുംബത്തിൽ ജനിച്ച് വളർന്ന് ലോകചാമ്പ്യൻപട്ടം കീഴടക്കിയ ചരിത്രമാണ് സുശാന്തികയുടേത്.

സുശാന്തിക ജയസിംഗെ

Medal record
Representing  ശ്രീലങ്ക
Women's athletics
Olympic Games
Bronze medal – third place 2000 Sydney 200 m
World Championships
Gold medal – first place 1997 Athens 200 m
Bronze medal – third place 2007 Osaka 200 m

ശ്രീലങ്കയിലെ അത്നാവാലയിൽ 1975 ഡിസംബർ 17-നാണ് സുശാന്തിക ജനിച്ചത്. ആവശ്യത്തിന് കായികോപകരണങ്ങളോ പരിശീലകനോ ഇല്ലാതെയാണ് സുശാന്തികയുടെ ആദ്യകാല കായികജീവിതം ആരംഭിക്കുന്നത്. 1997-ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ ശേഷം ഇവർ അമേരിക്കയിലേക്ക് മികച്ച പരിശീലനത്തിന് പോയി.

2000-ലെ ഒളിമ്പിക്സിൽ 200 മീറ്ററിൽ മരിയൻ ജോൺസിൻറെയും പോളിന ഡേവിസ്-തോംപ്സന്റെയും പിന്നിൽ മൂന്നാമതായി ഓടിയെത്തിയ സുശാന്തിക 1948-നു ശേഷം ശ്രീലങ്കയിലേക്ക് ആദ്യമായി ഒളിമ്പിക് മെഡൽ എത്തിച്ചു. 2007 ഒക്ടോബർ 5-ന് ഈ ഇനത്തിൽ സ്വർണ്ണം നേടിയ മരിയൺ ജോൺസ് ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെട്ടതിനെത്തുടർന്ന് അവരുടെ മെഡൽ തിരിച്ചുവാങ്ങുകയുണ്ടായി. അതോടെ സുശാന്തികയുടെ വെങ്കലനേട്ടം വെള്ളിമെഡലായി മാറുകയും ചെയ്തു.

ഇതുകൂടാതെ 2007-ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം സുശാന്തിക നേടുകയുണ്ടായി. 2007 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 200 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്.

മികച്ച വ്യക്തഗത നേട്ടങ്ങൾ

തിരുത്തുക
തീയതി ഇനം സ്ഥലം സമയം
സെപ്റ്റംബർ 9, 2000 100 മീറ്റർ യോകോഹാമ, ജപ്പാൻ 11.04
സെപ്റ്റംബർ 28, 2000 200 മീറ്റർ സിഡ്നി, ഓസ്ട്രേലിയ 22.28

വിജയങ്ങൾ

തിരുത്തുക
വർഷം ടൂർണമെന്റ് സ്ഥലം ഫലം ഇനം
1994 ഏഷ്യൻ ഗെയിംസ് ഹിരോഷിമ,ജപ്പാൻ 2-ആമത് 200 മീറ്റർ
1997 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഏതൻസ്, ഗ്രീസ് 2-ആമത് 200 മീറ്റർ
1999 ലോക ഗ്രാന്റ് പ്രിക്സ് ഫൈനൽ മ്യൂണിച്ച്, ജർമ്മനി 8-ആമത് 200 മീറ്റർ
2000 2000-ത്തിലെ ഒളിമ്പിക്സ് സിഡ്നി, ഓസ്ട്രേലിയ 3-ആമത് 200 മീറ്റർ
2001 ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ് ല്സോബോവ, പോർച്ചുഗൽ 4-ആമത് 200 മീറ്റർ
2002 ലോക കപ്പ് മാഡ്രിഡ്, സ്പെയിൻ 3-ആമത് 100 മീറ്റർ
2002 ഏഷ്യൻ ചാമ്പ്യൻഷിപ്പ് കൊളംബോ, ശ്രീലങ്ക 1-ആമത് 100 മീറ്റർ
2002 കോമൺവെൽത്ത് ഗെയിംസ് മാഞ്ചസ്റ്റർ, ഗ്രേറ്റ് ബ്രിട്ടൻ 4-ആമത് 100 മീറ്റർ
2002 ലോക കപ്പ് മാഡ്രിഡ്, സ്പെയിൻ 4-ആമത് 200 മീറ്റർ
2002 ഏഷ്യൻ ചാമ്പ്യൻഷിപ്പ് കൊളംബോ, ശ്രീലങ്ക 1-ആമത് 200 മീറ്റർ
2006 ഏഷ്യൻ ഗെയിംസ് ദോഹ, ഖത്തർ 2-ആമത് 100 മീറ്റർ
2006 ഏഷ്യൻ ഗെയിംസ് ദോഹ, ഖത്തർ 3-ആമത് 200 മീറ്റർ
2007 ഏഷ്യൻ ചാമ്പ്യൻഷിപ്പ് അമ്മാൻ, ജോർദാൻ 1-ആമത് 100 മീറ്റർ
2007 ഏഷ്യൻ ചാമ്പ്യൻഷിപ്പ് അമ്മാൻ, ജോർദാൻ 1-ആമത് 200 മീറ്റർ
2007 ലോക ചാമ്പ്യൻഷിപ്പ് ഒസാക, ജപ്പാൻ 3-ആമത് 200 മീറ്റർ
"https://ml.wikipedia.org/w/index.php?title=സുശാന്തിക_ജയസിംഗെ&oldid=2653419" എന്ന താളിൽനിന്ന് ശേഖരിച്ചത്