മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മുടവന്നൂരിലെ തലക്കൊട്ടക്കുന്നിൽ 2009 ഫെബ്രുവരി 26-ന്‌ ഉച്ചക്ക് 2.20-ന്‌ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[1]. ഏതാണ്ട് 30 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.. ഇതിൽ മിക്കവരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു സ്ഫോടനം നടന്നത്.

മരിച്ചവരിൽ ആനക്കര പഞ്ചായത്തിലെ കുമാരനല്ലൂർ സ്വദേശി ശശി , ആലൂർ സ്വദേശി സുന്ദരൻ , കാരിശ്ശേരി സ്വദേശി ഉണ്ണികൃഷ്‌ണൻ എന്നിവരെ തിരിച്ചറിഞ്ഞു. പടക്കനിർമ്മാണ ശാലയുടെ നടത്തിപ്പുകാരൻ ഡേവിസും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ജോൺസൺ എന്നയാളുടെ പേരിലാണ്‌ ഈ പടക്ക നിർമ്മാണശാലയുടെ ലൈസൻസ്[2].

ഏഴേക്കറോളം വരുന്ന സ്ഥലത്ത്‌ 10 ഷെഡ്‌ഡുകളിലായാണ്‌ പടക്കങ്ങൾ നിർമിച്ചിരുന്നത്‌. ഇതിൽ ഓലകൊണ്ടുണ്ടാക്കിയ നാലു ഷെഡ്‌ഡുകൾ പൂർണ്ണമായും കത്തി നശിച്ചതായി കരുതപ്പെടുന്നു.

  1. "പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം: അഞ്ച്‌ മരണം". മാതൃഭൂമി. ഫെബ്രുവരി 26, 2009. Retrieved ഫെബ്രുവരി 26, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം". മലയാളമനോരമ. ഫെബ്രുവരി 26, 2009. Archived from the original on 2009-03-01. Retrieved ഫെബ്രുവരി 26, 2009.