വിയറ്റ്‌നാം സ്ഥാപകനും വിയറ്റ്‌നാമിന്റെ മണ്ണിൽ നിന്ന് പാശ്ചാത്യശക്തികളെ ഒളിപ്പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ജനറൽ വോ എൻഗൂയെൻ ഗിയാപ് (102) അന്തരിച്ചു. [6]
കോശങ്ങൾ രാസവസ്തുക്കൾ നിർമിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാൻ , റാൻഡി ഷെക്മാൻ ,തോമസ് സുഥോഫ് എന്നീ ഗവേഷകർക്ക് 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.[7]
സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു. 2013 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് അർഹമായി.[12]
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്‌കാരം പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം.എസ്. വല്യത്താന്.[13]
ഇന്ത്യയുടെ പകുതിയോളം വലുപ്പമുള്ള ഫൈലിൻ കൊടുംകാറ്റ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പായി. ഒഡീഷയിലുംആന്ധ്രയിലും കനത്ത നാശം വിതച്ചേക്കുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. [14]
ശനിയാഴ്ച്ച ഫൈലിൻ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പനാമേനിയൻ ചരക്കുകപ്പൽ കാണാതായി.[15]
മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരിക്കിലൂംപെട്ട് 60ലധികം പേർ മരിച്ചു. [16]
ശൈശവ വിവാഹവും പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിർബന്ധ വിവാഹവും തടയുന്നത് ഐക്യരാഷ്ട്രസഭ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. [17]
അമേരിക്കൻ ഗവേഷകരായ യൂജിൻ എഫ്.ഫാമ, ലാർസ് പീറ്റർ ഹാൻസെൻ , റോബർട്ട് ജെ ഷില്ലർ എന്നിവർക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.[19]
യു. എൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്കുപുറമേയുള്ള അഞ്ചംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ യോഗ്യതനേടിയ സൌദി അറേബ്യ അംഗത്വം സ്വീകരിക്കുന്നതിൽനിന്നും പിന്മാറി . [24]
പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും. [26]
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്തതിനെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 1.15 രൂപ കുറച്ചു. എന്നാൽ ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി.[35]