പ്രിയ ആനന്ദ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രിയ ആനന്ദ് (ജനനം: സെപ്റ്റംബർ 17, 1986).[1] 2008 ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. തമിഴിൽ 2009 ൽ പുറത്തിറങ്ങിയ വാമനൻ എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ചിത്രം.[2] ഒരു വർഷത്തിനുശേഷം തെലുങ്ക് ചിത്രമായ ലീഡറിൽ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.[3] 2012 ൽ ബോളിവുഡിലെ വിംഗ്ലീഷ് എന്ന സിനിമയിൽ വേഷമിട്ടു. തുടർന്ന് ഫ്യൂരി (2013), രംഗ്രേസ് (2013) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

പ്രിയ ആനന്ദ്
ജനനം
പ്രിയ ഭരദ്വാജ് ആനന്ദ്

(1986-09-17) 17 സെപ്റ്റംബർ 1986  (38 വയസ്സ്)
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2009–തുടരുന്നു

മുൻകാലജീവിതം

തിരുത്തുക

തമിഴ്നാട്ടിലെ ചെന്നൈയിലാണ് പ്രിയ ജനിച്ചത്. പ്രിയയുടെ മാതാപിതാക്കളായ രാധ ഒരു തമിഴ്നാട്കാരിയും, അച്ഛൻ ഭരദ്വാജ് ആനന്ദ് അർദ്ധ തെലുങ്ക്-മറാഠികാരനുമാണ്.[4] മാതാപിതാക്കളുടെ മിശ്രിതമായ പ്രാദേശിക പശ്ചാത്തലം കാരണം, അവൾ അവരുടെ സ്വന്തം നാടായ ചെന്നൈ, ഹൈദരാബാദ്, തെലുങ്കാന എന്നിവിടങ്ങളിലാണ് വളർന്നത്. അവിടെവെച്ച് തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടി.[4] മാതൃഭാഷയ്ക്കൊപ്പം പ്രിയക്ക് ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, മറാഠി, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.[5]

അവൾ അമേരിക്കയിലേക്ക് താമസം മാറി അവിടെ ഉന്നത പഠനം പൂർത്തിയായി.[5] പിൽക്കാല ജീവിതം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് സുനി അൽബാനിയിൽ ആശയവിനിമയവും പത്രപ്രവർത്തനവും എന്ന കോഴ്സ് പഠിച്ചു.[4] വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 2008 ൽ അവൾ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് അവൾ മോഡലിങ്ങിൽ സജീവമായി. ന്യൂട്രിനിയൻ മഹാ ലാക്കോ, പ്രിൻസ് ജുവലറി, കാഡ്ബറി ഡയറി മിൽക്ക് തുടങ്ങിയ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ചു.[4]

പ്രവർത്തനങ്ങൾ

തിരുത്തുക

2011 ജൂൺ 20 ന് തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും "സേവ് ദ് ചിൽഡ്രൻ" കാമ്പയിന്റെ അംബാസഡറായി പ്രിയയെ തിരഞ്ഞെടുക്കപ്പെട്ടു.[6]

ചിത്രങ്ങളിൽ

തിരുത്തുക
സൂചന
  ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങൾ സൂചിപ്പിക്കുന്നു
Year Film Role Language Notes
2009 വാമനൻ ദിവ്യ തമിഴ് Debut Tamil film
2010 Pugaippadam ഷൈനി ജോർജ് തമിഴ്
ലീഡർ രത്ന പ്രഭ തെലുഗു
രാമ രാമ കൃഷ്ണ കൃഷ്ണ പ്രിയ തെലുഗു
2011 Nootrenbadhu രേണുക നാരായണൻ തമിഴ്
180 തെലുഗു
2012 ഇംഗ്ലീഷ് വിൻഗ്ലിഷ് രാധാ ഹിന്ദി/തമിഴ് Nominated—Zee Cine Award for Best Actor in a Supporting Role - Female

Nominated—Star Guild Award for Best Actress in a Supporting Role
Ko Antey Koti സത്യ തെലുഗു
2013 Rangrezz മേഘ ജോഷി ഹിന്ദി
ഫുക്രി പ്രിയ ഹിന്ദി
Ethir Neechal ഗീത തമിഴ്
Vanakkam Chennai അഞ്ജലി രാജമോഹൻ തമിഴ്
2014 Arima Nambi അനാമിക രഘുനാഥ് തമിഴ്
Irumbu Kuthirai സംയുക്ത രാമകൃഷ്ണൻ തമിഴ്
Oru Oorla Rendu Raja പ്രിയ തമിഴ്
2015 Vai Raja Vai പ്രിയ തമിഴ്
Trisha Illana Nayanthara ട്രെയിൻ യാത്രക്കാരി തമിഴ് Guest appearance
2017 എസ്ര[7] പ്രിയ മലയാളം
Muthuramalingam വിജി തമിഴ്
Raajakumara നന്ദിനി കന്നഡ
Kootathil Oruthan ജാനകി തമിഴ്
ഫുക്രി റിടെഎൻസ് പ്രിയ ഹിന്ദി
2018 കായംകുളം കൊച്ചുണ്ണി[8] ജാനകി മലയാളം
എൽകെജി തമിഴ് Post Production
ഓറഞ്ച്[9] കന്നഡ Filming
2019 നീതി മലയാളം പ്രീ പ്രൊഡക്ഷൻ
പതിനെട്ടാം പടി [10]

അവലംബങ്ങൾ

തിരുത്തുക
  1. "Priya Anand Biography". Retrieved 2018-08-17.
  2. Settu Shankar Priya Anand debuts through Vaamanan Archived 2014-02-22 at the Wayback Machine.. OneIndia.in. 8 September 2008
  3. Prakash, BVS (19 April 2010). "T-town's lucky debutants". Times of India. Archived from the original on 2011-08-11. Retrieved 13 May 2010.
  4. 4.0 4.1 4.2 4.3 "Interview with Priya Anand".
  5. 5.0 5.1 Rajamani, Radhika (5 February 2010). "'I had to audition thrice for Leader'". Rediff.com. Retrieved 13 May 2010.
  6. Actor Priya Anand announces support for Save the Children ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും. Savethechildren.in. 20 June. Retrieved on 2012-02-04.
  7. "നിവിന്റെ നായികയാവാൻ ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ- പ്രിയ ആനന്ദ്". Mathrubhumi. Archived from the original on 2019-02-05. Retrieved 2018-10-18.
  8. "നിവിന്റെ നായികയാവാൻ ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ- പ്രിയ ആനന്ദ്". Mathrubhumi. Archived from the original on 2019-02-05. Retrieved 2018-10-18.
  9. "It's Priya Anand for Orange". The New Indian Express. Archived from the original on 2018-03-08. Retrieved 8 March 2018.
  10. Raj, Midhun (2019-04-26). "ലാലേട്ടനു പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പവും സാനിയ അയ്യപ്പൻ! ലൊക്കേഷൻ ചിത്രം പങ്കുവെച്ച് താരം". Retrieved 2019-06-11.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രിയ_ആനന്ദ്&oldid=4100241" എന്ന താളിൽനിന്ന് ശേഖരിച്ചത്