പതിനെട്ടാം പടി

മലയാള ചലച്ചിത്രം

പതിനെട്ടാം പടി 2019 ജൂലൈ 5ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ്.അഭിനേതാവായി മലയാളസിനിമയിൽ എത്തിയ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എ.ച്ച് കാഷിഫ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്മോക്കിങ്ങ് പൈപ്പുമായി സ്റ്റൈൽ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ ഉൾപെടുന്ന മലയാള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.പൃഥ്വിരാജ്,ആര്യ, ഉണ്ണി മുകുന്ദൻ, മമ്മൂട്ടി തുടങ്ങിയവർ ഈ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തി.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയുമാണ് ഈ ചിത്രത്തിൽ വരച്ചു കാട്ടിയത്.

പതിനെട്ടാം പടി
സംവിധാനംശങ്കർ രാമകൃഷ്ണൻ
നിർമ്മാണംഷാജി നടേശൻ
രചനശങ്കർ രാമകൃഷ്ണൻ
തിരക്കഥശങ്കർ രാമകൃഷ്ണൻ
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
ആര്യ
ഉണ്ണി മുകുന്ദൻ
മമ്മൂട്ടി
മണിയൻപിള്ള രാജു
ലാലും അലക്സ്
പ്രിയാമണി
സംഗീതംഎ. എച്ച്.കാഷിഫ്
ഛായാഗ്രഹണംസുദീപ് എളമൺ
ചിത്രസംയോജനംഭുവൻ ശ്രീനിവാസൻ
റിലീസിങ് തീയതി5 ജൂലൈ 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

സമകാലിക വിദ്യഭ്യാസരീതികൾക്ക് ഒരു ബദൽ എന്ന് വിശേഷിപ്പിക്കാവുന്ന ‘സ്കൂൾ ഓഫ് ജോയ്’ എന്ന സ്ഥാപനം നടത്തുന്ന അശ്വിൻ വാസുദേവ് (പൃഥ്വിരാജ് സുകുമാരൻ) എന്ന കഥാപാത്രത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. ‘സ്കൂൾ ഓഫ് ജോയ്’ എന്ന വുഡൻ ബോർഡിലെഴുതിയ അക്ഷരങ്ങൾക്കു പിറകിലെ കഥ അന്വേഷിച്ചെത്തിയവർക്കു മുന്നിൽ അശ്വിൻ വാസുദേവ് തന്റെ കഥ പറയുകയാണ്. ആ കഥയിൽ രണ്ടു സ്കൂളുകളും അവിടുത്തെ ഗ്യാങ്ങുകളും ദീർഘവീക്ഷണമുള്ള ചില മനുഷ്യരും അധ്യാപകരുമൊക്കെ കഥാപാത്രങ്ങളായി എത്തുകയാണ്.

തിരുവനന്തപുരം നഗരത്തിലെ രണ്ടു പ്രധാന സ്കൂളുകൾ, പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളും പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഇന്റർനാഷണൽ സ്കൂളും. സമൂഹത്തിൽ പ്രത്യക്ഷത്തിൽ കാണാവുന്ന പണമുള്ളവൻ/ ഇല്ലാത്തവൻ തുടങ്ങിയ ദ്വന്ദ്വങ്ങളുടെ പ്രതിഫലനം തന്നെയാണ് ആ സ്കൂളുകളും. ഒരേ പ്രായത്തിൽ രണ്ടു വ്യത്യസ്ത ജീവിതരീതികളിൽ, സൗകര്യങ്ങളിൽ, സംസ്കാരങ്ങളിൽ ജീവിക്കുന്നവർ. അവർക്ക് പൊതുവായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ, അത് പ്രായത്തിന്റേതായ ചോരത്തിളപ്പും വാശിയും മാത്രമാണ്. ക്വട്ടേഷൻ ടീമിനേക്കാളും വാശിയോടെ പരസ്പരം പോരടിക്കുന്ന വിദ്യാർത്ഥികൾ. രണ്ടു സ്കൂളുകളിലും കുട്ടിപ്പടയ്ക്ക് രണ്ടു നേതാക്കളുണ്ട്, മോഡൽ സ്കൂളിൽ അത് അയ്യപ്പനാണെങ്കിൽ ഇന്റർനാഷണൽ സ്കൂളിൽ ആ നേതാവ് അശ്വിനാണ്. ഇരു സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൻറ്റേയും, വിദ്യാഭ്യാസ മേഖലയിലെ പൊള്ളത്തരങ്ങളേയും ഈ ചിത്രത്തിലൂടെ പിന്നീട് പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • അജയ് രാധാകൃഷ്ണൻ- അയ്യപ്പന്റെ ചെറുപ്പകാലം
  • അശ്വിൻ ഗോപിനാഥ്- അശ്വിൻ വാസുദേവിൻറ്റെ ചെറുപ്പകാലം
  • അംമ്പി നീനാസം- ആറ്റുകാൽ സുരൻ
  • ജോമോൻ- ഹരിലാൽ
  • സുമേഷ് മൂർ- അമ്പോറ്റി
  • അശ്വത് ലാൽ- സഖാവ് അഭയൻ
  • ജിതിൻ പുത്തംശ്ശേരി- ഗിരി
  • വിവേക് പ്രേമചന്ദ്രൻ- മോൻറ്റി
  • ഹരിശങ്കർ എസ്സ് ജി- ടിട്ടുമോൻ
  • നകുൽ തമ്പി- സോണി പ്രിൻസ്
  • ശ്രീചന്ദ്- അജിത് നായർ
  • രോഹിത് കുമാർ രഗ്മി- നേപ്പാളി
  • ഷഹിം സഫർ- ഇമ്പ്രു
  • ആദം- സ്ക്രൂ ജോർജ്
  • വിജീഷ്- കൊമ്പി
  • സന്ദീപ്- ഡോൺ
  • സംഗീത്- ഡ്യൂക്ക്
  • വാഫാ ഖദീജ റഹ്മാൻ- ഏയ്ഞ്ചൽ
  • അർഷ ബിജു-ദേവി
  • അനഘ അശോക്- ദിവ്യ
  • ഹരിണി സുന്ദരരാജൻ- അന്ന ജോസ്
  • ധന്യ വർമ- ധാനു/ജേർണലിസ്റ്റ്
  • കൃഷ്ണേന്ദു- അയ്യപ്പന്റെ സഹോദരി
  • ചന്ദുനാഥ്- ജോയ് എബ്രാഹം പാലയ്ക്കൽ
  • പൃഥ്വിരാജ് സുകുമാരൻ- അശ്വിൻ വാസുദേവൻ (അഥിതി വേഷം)
  • മമ്മൂട്ടി- ജോൺ എബ്രഹാം പാലക്കൽ (അഥിതി വേഷം)
  • ഉണ്ണി മുകുന്ദൻ-ഡിസ്ട്രിക്ക് കലക്ടർ അജിത് കുമാർ ഐഎസ് (അഥിതി വേഷം)
  • ആര്യ-മേജർ അയ്യപ്പൻ (അഥിതി വേഷം)
  • ഷാജി നടേശൻ- സ്കൂൾ മാനേജർ
  • മണിയൻപിള്ള രാജു-സുധീർ കുമാർ
  • ലാലു അലക്സ്-നന്ദൻ മേനോൻ
  • നന്ദു-ഹെഡ് കോൺസ്റ്റബിൾ വിജയൻ/അയ്യപ്പന്റെ അച്ഛൻ
  • മുത്തുമണി- അയ്യപ്പന്റെ അമ്മ/ടീച്ചർ
  • സുരാജ് വെഞ്ഞാറമൂട്- കണിയാപുരം നരേന്ദ്രൻ/വിദ്യാഭ്യാസ മന്ത്രി (അഥിതി വേഷം)
  • ബിജു സോപാനം- ശലമോൻ പാലയ്ക്കൽ
  • അഹാന കൃഷ്ണ- ആനി ടീച്ചർ
  • ടി പാർവതി-സൂസൻ എബ്രഹാം പാലക്കൽ
  • പ്രിയാമണി- ഗൗരി വാസുദേവ്/അശ്വിൻ വാസുദേവിൻറ്റെ സഹോദരി
  • സാനിയ ഇയ്യപ്പൻ- സാനിയ
  • മനോജ് കെ ജയൻ-സ്റ്റാൻലി മൂർ
  • മുകുന്ദൻ- വി ജോസഫ്
  • രാജീവ് പിള്ള-മോൻറ്റിയുടെ സഹോദരൻ
  • മിഥുൻ എബ്രഹാം- ക്യാപ്റ്റൻ സന്തോഷ് കുമാർ
  • ശരൺ പുതുമന- ആനിയുടെ സഹോദരൻ

നിർമ്മാണം

തിരുത്തുക

ഈ ചിത്രത്തിന്റെ ചിത്രീകരണം 2019 ജനുവരിയിലാണ് ആരംഭിച്ചത്.

ലൊക്കേഷൻ

തിരുത്തുക

തിരുവനന്തപുരത്ത് വെച്ചായിരുന്നു ഈ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്.മോഡേൺ സ്കൂളിലേയും,ഇൻറ്റർനാഷണൽ സ്കൂളിലേക്കും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചത് പൂജപ്പുര മൈതാനത്താണ്. ഇൻറ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളെ അയ്യപ്പൻ (ചെറുപ്പകാലം) വെല്ലുവിളിക്കുന്നത് ഈ മൈതാനത്തേക്ക് വരാനാണ്. മഴയുടെ അകമ്പടിയോടെ ചിത്രീകരിച്ച ഈ സംഘട്ടനം രംഗം ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം ആണ്.

Mathrubhumi.com

"https://ml.wikipedia.org/w/index.php?title=പതിനെട്ടാം_പടി&oldid=4097574" എന്ന താളിൽനിന്ന് ശേഖരിച്ചത്