"ഏകദിന ക്രിക്കറ്റിലെ ഇരട്ടശതകങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ക്രിക്കറ്റിൽ '''ഇരട്ടശതകം''' എന്നാൽ ഒരു ബാറ്റ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:03, 23 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിക്കറ്റിൽ ഇരട്ടശതകം എന്നാൽ ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ ഇരുനൂറോ അതിലധികമോ റൺസ് നേടുന്നതാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 8 ബാറ്റ്സ്മാന്മാർ ഇരട്ടശതകം നേടിയിട്ടുണ്ട് അതിൽ രണ്ടു പേർ വനിതാ ക്രിക്കറ്റ് താരങ്ങളാണ്.

ഓസ്ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരമായ ബെലിൻഡ ക്ലാർക്കാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടശതകം നേടിയത്. 1997ലെ വനിതാ ലോകകപ്പ് മത്സരത്തിലാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കറാണ്. ഇന്ത്യൻ ക്രിക്കറ്ററായ രോഹിത് ശർമയാണ് ഏറ്റവുമധികം തവണ ഈ നേട്ടം കൈവരിച്ചത് (3 തവണ). ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും അദ്ദേഹത്തിന്റെ പേരിലാണ്.

വനിതാ ഏകദിന ക്രിക്കറ്റ്

സൂചകം

വിശദീകരണം
* ബാറ്റ്സ്മാൻ പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  വനിതാ ക്രിക്കറ്റ് ലോകകപ്പിലെ മത്സരം, അന്നത്തെ ഉയർന്ന സ്കോർ.
  ആ സമയത്തെ ഉയർന്ന സ്കോർ
ഇന്നിം ഏത് ഇന്നിങ്സിൽ നേടി എന്നതിനെ സൂചിപ്പിക്കുന്നു
സ്ട്രൈ ബാറ്റ്സ്മാന്റെ സ്ട്രൈക്ക് റേറ്റ്
വനിതാ ഏകദിന ക്രിക്കറ്റിലെ ഇരട്ടശതകങ്ങൾ
ക്രമസംഖ്യ റൺസ് കളിക്കാരൻ ടീം എതിരാളി ഇന്നിം. സ്ട്രൈ വേദി തീയതി അവലംബം
1 229*   ബെലിൻഡ ക്ലാർക്ക്   ഓസ്ട്രേലിയ   ഡെന്മാർക്ക് ആദ്യം 147.74   മിഡിൽ ഇൻകം ഗ്രൂപ്പ് ഗ്രൗണ്ട്, മുംബൈ 16 ഡിസംബർ 1997 [1]
2 232*   അമേലിയ കേർ   ന്യൂസിലൻഡ്   അയർലണ്ട് ആദ്യം 160.00   കാസിൽ അവന്യൂ, ഡബ്ലിൻ 13 ജൂൺ 2018 [2]

പുരുഷ ഏകദിന ക്രിക്കറ്റ്

സൂചകങ്ങൾ

വിശദീകരണം
* ബാറ്റ്സ്മാൻ പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  ആ സമയത്തെ ഉയർന്ന സ്കോർ
ലോകകപ്പ് ക്രിക്കറ്റ് മത്സരം
ഇന്നിം ഏത് ഇന്നിങ്സിൽ നേടി എന്നതിനെ സൂചിപ്പിക്കുന്നു
സ്ട്രൈ ബാറ്റ്സ്മാന്റെ സ്ട്രൈക്ക് റേറ്റ്
പുരുഷ ഏകദിന ക്രിക്കറ്റിലെ ഇരട്ടശതകങ്ങളുടെ പട്ടിക
ക്രമസംഖ്യ റൺസ് കളിക്കാരൻ ടീം എതിരാളി ഇന്നിം. സ്ട്രൈ വേദി തീയതി അവലംബം
1 200*   സച്ചിൻ ടെണ്ടുൽക്കർ   ഇന്ത്യ   ദക്ഷിണാഫ്രിക്ക ആദ്യം 136.05   ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയം, ഗ്വാളിയർ 24 ഫെബ്രുവരി 2010 [3]
2 219   വിരേന്ദർ സെവാഗ്   ഇന്ത്യ   West Indies ആദ്യം 146.98   ഹോൾക്കർ സ്റ്റേഡിയം, ഇൻഡോർ 8 ഡിസംബർ 2011 [4]
3 209 രോഹിത് ശർമ   ഇന്ത്യ   ഓസ്ട്രേലിയ ആദ്യം 132.28   എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളുരു 2 നവംബർ 2013 [5]
4 264   രോഹിത് ശർമ   ഇന്ത്യ   ശ്രീലങ്ക ആദ്യം 152.60   ഈഡൻ ഗാർഡൻസ്, കൊൽക്കത്ത 13 നവംബർ 2014 [6]
5 215 ക്രിസ് ഗെയ്ൽ   West Indies   സിംബാബ്‌വെ ആദ്യം 146.30   മനുക ഓവൽ, കാൻബറ 24 ഫെബ്രുവരി 2015 [7]
6 237* മാർട്ടിൻ ഗപ്റ്റിൽ   ന്യൂസിലൻഡ്   West Indies ആദ്യം 145.40   വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയം, വെല്ലിംഗ്ടൺ 21 മാർച്ച് 2015 [8]
7 208* രോഹിത് ശർമ   ഇന്ത്യ   ശ്രീലങ്ക ആദ്യം 135.95   പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി 13 ഡിസംബർ 2017 [9]
8 210* ഫഖർ സമാൻ   പാകിസ്താൻ   സിംബാബ്‌വെ ആദ്യം 134.62   ക്വീൻസ് സ്പോർട്ട്സ് ക്ലബ്, ബുലവായോ 20 ജൂലൈ 2018 [10]

അവലംബം

  1. "18th Match, Hero Honda Women's World Cup at Mumbai, Dec 16 1997". www.espncricinfo.com. Retrieved 7 December 2019.
  2. "3rd ODI, New Zealand Women tour of Ireland and England at Dublin, Jun 13 2018". www.espncricinfo.com. Retrieved 7 December 2019.
  3. "2nd ODI (D/N), South Africa tour of India at Gwalior, Feb 24 2010". www.espncricinfo.com. Retrieved 7 December 2019.
  4. "4th ODI (D/N), West Indies tour of India at Indore, Dec 8 2011". www.espncricinfo.com. Retrieved 7 December 2019.
  5. "7th ODI (D/N), Australia tour of India at Bengaluru, Nov 2 2013". www.espncricinfo.com. Retrieved 7 December 2019.
  6. "4th ODI (D/N), Sri Lanka tour of India at Kolkata, Nov 13 2014". www.espncricinfo.com. Retrieved 7 December 2019.
  7. "15th Match, Pool B (D/N), ICC Cricket World Cup at Canberra, Feb 24 2015". www.espncricinfo.com. Retrieved 7 December 2019.
  8. "4th Quarter-Final (D/N), ICC Cricket World Cup at Wellington, Mar 21 2015". www.espncricinfo.com. Retrieved 7 December 2019.
  9. "2nd ODI (D/N), Sri Lanka tour of India at Mohali, Dec 13 2017". www.espncricinfo.com. Retrieved 7 December 2019.
  10. "4th ODI, Pakistan tour of Zimbabwe at Bulawayo, Jul 2018". www.espncricinfo.com. Retrieved 7 December 2019.