പൈതൃകം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(പൈതൃകം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈതൃകം. ശ്രീ മൂവി ആർട്സിന്റെ ബാനറിൽ ബി. ശ്രീകണ്ഠൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പാലമുറ്റം ഫിലിംസ് ആണ്. ജോർജ്ജ് വെട്ടം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
പൈതൃകം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ബി. ശ്രീകണ്ഠൻ |
കഥ | ജോർജ്ജ് വെട്ടം |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | സുരേഷ് ഗോപി ജയറാം നരേന്ദ്രപ്രസാദ് ഗീത |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
സ്റ്റുഡിയോ | ശ്രീ മൂവീസ് ആർട്സ് |
വിതരണം | പാലമുറ്റം ഫിലിംസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | സോമദത്തൻ |
ജയറാം | ഭാനു നമ്പൂതിരി |
നരേന്ദ്രപ്രസാദ് | ദേവദത്തൻ |
മണിയൻപിള്ള രാജു | |
ബോബി കൊട്ടാരക്കര | |
ഗീത | ഗായത്രി |
നന്ദിത ബോസ് |
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ശിവം ശിവദഗണനായക – കെ.ജെ. യേശുദാസ്
- സ്വയംവരമായ് – കെ.ജെ. യേശുദാസ്, മിൻമിനി
- വാൽക്കണ്ണെഴുതിയ – കെ.ജെ. യേശുദാസ്
- സീതാകല്യാണ വൈഭാഗമേ – കെ.ജെ. യേശുദാസ്
- നീലാഞ്ജനപ്പൂവിൻ – ബോംബെ ജയശ്രീ
- വാൽക്കണ്ണെഴുതിയ – കെ.എസ്. ചിത്ര
- നീലകണ്ഠ മനോഹരേ ജയ – കൈതപ്രം ദാമോദരൻ നമ്പൂതിരി
- നീലാഞ്ജനപ്പൂവിൻ – കെ.എസ്. ചിത്ര
- സീതാ കല്യാണ വൈഭോഗമേ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | ബി. ലെനിൻ, വി.ടി. വിജയൻ |
കല | നേമം പുഷ്പരാജ് |
ചമയം | പി. മണി |
വസ്ത്രാലങ്കാരം | ആർ. നടരാജൻ |
നൃത്തം | പുലിയൂർ സരോജ |
പരസ്യകല | കൊളോണിയ |
ലാബ് | ജെമിനി കളർ ലാബ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, രഞ്ജി |
നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
റീ റെക്കോർഡിങ്ങ് മിക്സിങ്ങ് | മുരളി |
വാതിൽപുറചിത്രീകരണം | ആനന്ദ് സിനിയൂണിറ്റ്, മെരിലാന്റ് |
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ | അലക്സ് ഐ. കടവിൽ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പൈതൃകം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പൈതൃകം – മലയാളസംഗീതം.ഇൻഫോ